»   » ഷാരൂഖ് ഖാന്‍ ചിത്രം താന്‍ നിരസിച്ചതെന്തിനെന്നു കരീന കപൂര്‍!

ഷാരൂഖ് ഖാന്‍ ചിത്രം താന്‍ നിരസിച്ചതെന്തിനെന്നു കരീന കപൂര്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും കരീന കപൂറും ഒന്നിച്ച് ഒട്ടേറെ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കഭി ഖുശി കഭി ഖദം ,അശോക, ആര്‍എ. വണ്‍ തുടങ്ങി ഇരുവരും ഒരുമിച്ചു പ്രവര്‍ത്തിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. 2003 ല്‍ പുറത്തിറങ്ങിയ ഷാറൂഖ് ചിത്രം കല്‍ ഹോന ഹോയില്‍ നായികയായി ആദ്യം കരീനയെ ആയിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാല്‍ പിന്നീട് പ്രീതി സിന്റയെ നായികയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്തിനെന്ന് കരീന തുറന്നു പറഞ്ഞത്. ആ സമയത്ത് ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായുണ്ടായിരുന്ന പ്രശ്‌നത്തെ തുടര്‍ന്നാണ് താന്‍ ചിത്രം വേണ്ടെന്നു വച്ചതെന്നാണ് നടി പറയുന്നത്. താന്‍ കാരണമില്ലാതെ അത്തരമൊരു തീരുമാനത്തിലെത്തില്ലെന്നും നടി പറയുന്നു.

Read more: പ്രേക്ഷകര്‍ കാത്തിരിക്കുന്ന തമിഴ് ചിത്രം റെമോ റിലീസിനൊരുങ്ങുന്നു..

karina-04-14

ഷാറൂഖ് തന്റെയും സഹോദരി കരിഷ്മയുടെയും നല്ല സുഹൃത്താണ്. കരിഷ്മയോടൊപ്പം ചെയ്ത ദില്‍ തൊ പാഗല്‍ ഹെ എന്ന ചിത്രവും സൂപ്പര്‍ ഹിറ്റായിരുന്നു. തന്റെ ബര്‍ത്ത് ഡേ ദിവസം ആദ്യമായി തന്നെ ബെബോ എന്നു വിളിച്ചത് ഷാറൂഖാണെന്നും കരീന പറയുന്നു. പിന്നീട് ആ പേര് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

English summary
Kareena Kapoor is one of the most bindass actresses of Bollywood. The lady is famous for speaking her mind. Recently, Kareena was asked why she rejected Shahrukh Khan's Kal Ho Naa Ho in the past.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam