നടനെ ഇഷ്ടപ്പെടാത്തത് കൊണ്ട് സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട്! കരീനയെ ചൊടിപ്പിച്ച നടന്‍ ഇമ്രാന്‍ ഹാഷ്മി?
ബോളിവുഡിലെ പ്രമുഖ താരങ്ങളില്‍ ചിലര്‍ ചാറ്റ് ഷോ കളുമായി സജീവമാണ്. ഏറ്റവും പുതിയതായി നേഹ ധൂപിയയുടെ 'നോ ഫില്‍ട്ടര്‍ നേഹ' എന്ന പരിപാടിയില്‍ നിന്നുള്ള വിശേഷങ്ങളാണ് പ്രചരിക്കുന്നത്. ഈ പ്രോഗ്രമാമിന്റെ സീസണ്‍ 6 ആണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ബോളിവുഡിലെ മുന്‍നിര നടിയായ കരീന കപൂര്‍ ഖാനും എത്തിയിരിക്കുകയാണ്.
നിരവധി സിനിമകളിലൂടെ വേറിട്ട വേഷങ്ങള്‍ അവതരിപ്പിച്ചാണ് കരീന പ്രശസ്തയാവുന്നത്. എന്നാല്‍ ഒരിക്കല്‍ താന്‍ സിനിമ നിരസിച്ചതിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോള്‍. തന്റെ കൂടെ അഭിനയിക്കുന്ന താരത്തിന്റെ പേരില്‍ സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.

നേഹ ധൂപിയയുടെ കൂടെ അഭിമുഖത്തില്‍ പങ്കെടുക്കവേ രസകരമായ ചോദ്യങ്ങളാണ് കരീന അഭിമുഖീകരിക്കേണ്ടതായി വന്നത്. തനിക്കൊപ്പം സ്‌ക്രീന്‍ പങ്കിടേണ്ട നടനെ ഇഷ്ടപ്പെടാത്തതിനാല്‍ പ്രോജക്റ്റ് നിരസിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് കരീന സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാല്‍ ആ നടന്‍ ആരാണെന്നോ ഏത് സിനിമയാണെന്നോ നടി വെളിപ്പെടുത്തിയില്ല. ഈ വീഡിയോ ഇന്റര്‍നെറ്റിലൂടെ വളരെ വേഗം വൈറലലായി.
ഇതോടെ നടി ഉദ്ദേശിച്ച സഹതാരം ആരാണെന്നുള്ള ഊഹാപോഹങ്ങളും ഉയര്‍ന്ന് വന്നു. ഒടുവില്‍ ഹിന്ദി സിനിമയിലെ ചോക്ലേറ്റ് ഹീറോയായി അറിയപ്പെടുന്ന ഇമ്രാന്‍ ഹാഷ്മിയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ഇമ്രാമന്റെ കൂടെയുള്ള സിനിമ കരീന നിരസിച്ചെന്ന തരത്തില്‍ മുന്‍പ് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് പുതിയ വീഡിയോ വരുന്നത്. ഇതോടെ വീണ്ടും പഴയ കാര്യങ്ങള്‍ ചര്‍ച്ചയായി തുടങ്ങി.
2012-13 കാലഘട്ടത്തിലാണ് ഈ സംഭവം നടക്കുന്നത്. ഇമ്രാന്‍ ഹാഷ്മിയുടെ സിനിമയില്‍ നായികയായി കരീനയെ പരിഗണിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി കരീന ഓഫര്‍ നിരസിച്ചുവെന്നാണ് അക്കാലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുറേ കാലങ്ങളായി ഇമ്രാന്റെ ഓണ്‍-സ്‌ക്രീന്‍ വ്യക്തിത്വത്തെ കുറിച്ച് പല ആരോപണങ്ങളും ഉണ്ടായിരുന്നു.

എല്ലാ സിനിമകൡും നായികമാരുമായി ലിപ്‌ലോക് സീനുകളില്‍ അഭിനയിച്ചതിന്റെ പേരിലാണ് ഇമ്രാന്‍ ഹാഷ്മി വാര്‍ത്തകളില്‍ നിറയുന്നത്. മാത്രമല്ല 'സീരിയല്‍ ചുംബനക്കാരന്‍' എന്ന പേരിലാണ് നടന്‍ അറിയപ്പെട്ടിരുന്നത്. അങ്ങനൊരു നടനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് കരീന ഇമ്രാനൊപ്പമുള്ള സിനിമ നിരസിച്ചതെന്നാണ് പ്രചരിച്ചിരുന്നത്.
ഈ കാരണങ്ങളോ മറ്റുള്ളവ വിഷയമോ എന്തായാലും ഇമ്രാനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കരീന വിസമ്മതിച്ചത് കൊണ്ട് ഇന്ന് വരെ ഇരുവരും ഒരു പ്രോജക്റ്റിലും ഒരുമിച്ചിട്ടില്ല. സഹതാരത്തിനൊപ്പം അഭിനയിക്കാത്തതിനെ പറ്റി കരീന പങ്കുവെച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ അഭിമുഖത്തിലൂടെ കൂടുതല്‍ വിശദീകരണം വരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ ഇന്നും ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ ഒരു ശക്തിയായിട്ടാണ് കരീന തുടരുന്നത്. ഇതിനിടെ വിവാഹവും രണ്ട് തവണ പ്രസവിക്കുകയുമൊക്കെ ചെയ്താലും പഴയ പ്രൗഡിയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കരീന.


Click it and Unblock the Notifications