അമ്മയാവുന്ന ആലിയക്ക് ഉപദേശം; കരീനയ്ക്ക് പറയാനുള്ളത്

ബോളിവുഡിൽ നടി ആലിയ ഭട്ട് ​ഗർഭിണിയായതിന് വൻ വാർത്താ പ്രധാന്യമാണ് മാധ്യമങ്ങൾ നൽകുന്നത്. ഈ വർഷം ഏപ്രിലിൽ വിവാഹിതരായ ആലിയ ഭട്ടും രൺബീർ കപൂറും അടുത്തിടെയാണ് തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോവുന്നെന്ന വാർത്ത ആരാധകരെ അറിയിച്ചത്. പിന്നാലെ ഈ വാർത്ത വൻ തോതിൽ ബോളിവുഡിൽ ആഘോഷിക്കപ്പെട്ടു.

പാപ്പരാസികൾ ആലിയയുടെ പിന്നാലെയായി. ആലിയയാവട്ടെ ഇതിനിടെ തന്റെ ഹോളിവുഡ് സിനിമ പൂർത്തിയാക്കുകയും തിരികെ വന്ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡാർലിം​ഗ്സ് എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലേക്ക് കടക്കുകയും ചെയ്തു.

ഇപ്പോഴിതാ ആലിയയെ പറ്റി കരീന കപൂറിനോട് ചോദിച്ചിരിക്കുകയാണ് ബി ടൗൺ മാധ്യമങ്ങൾ. ആലിയയുടെ ഭർത്താവ് രൺബീറിന്റെ കസിനാണ് കരീന. രണ്ട് കുട്ടികളുടെ അമ്മയായ കരീനയ്ക്ക് ആലിയക്ക് കൊടുക്കാനുള്ള ഉപദേശമെന്തെന്നായിരുന്നു ചോദ്യം. ഒരു ഉപദേശവും കൊടുക്കാനില്ലെന്നും അമ്മയാവുന്നത് സ്വയം അനുഭവിച്ചറിയുകയെന്നും മറ്റാരുടെയും ഉപദേശം കേൾക്കേണ്ട കാര്യമില്ലെന്നും കരീന പറഞ്ഞു. താൻ ​ഗർഭിണിയായ സമയത്തും ആരിൽ നിന്നും ഉപദേശം സ്വീകരിച്ചില്ലെന്നും കരീന വ്യക്തമാക്കി.

alia

ബോളിവുഡിൽ അമ്മയാവുന്ന നടിമാരെക്കുറിച്ചുള്ള സ്റ്റീരിയോടെെപ്പുകൾ മാറ്റി മറിച്ച നടിയെന്നാണ് കരീനയ്ക്ക് ആരാധകർ നൽകുന്ന വിശേഷണം. തൈമൂർ അലി ഖാൻ, ജെഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് കുട്ടികളുടെ അമ്മയാണ് കരീന. രണ്ട് പേരെയും ​ഗർഭിണിയായ സമയത്തും ഇവരെ പ്രസവിച്ച ശേഷവും കരീന സിനിമകളിൽ അഭിനയിച്ചിരുന്നു. പുതിയ സിനിമയായ ലാൽ സിം​ഗ് ഛദ്ദയിൽ ഇളയ മകനെ അഞ്ചര മാസം ​ഗർഭിണിയായ സമയത്തും കരീന അഭിനയിച്ചിരുന്നു. സെയ്ഫ് അലി ഖാനാണ് കരീനയുടെ ഭർത്താവ്.

alia kareena

തിരക്കേറിയ നടിയായി തുടരവെയാണ് കരീന വിവാഹിതയാവുന്നതും ​ഗർഭിണിയാവുന്നതും. മറ്റ് നടിമാരിൽ നിന്ന് വ്യത്യസ്തയായി വിവാഹ ശേഷവും ​ഗർഭിണി ആയ ശേഷവും കരീന അഭിനയം തുടർന്നു. വിവാഹവും പ്രസവവുമെല്ലാം വ്യക്തിപരമായ കാര്യമാണെന്നും ഇതൊന്നും കരിയറിനെ ബാധിക്കേണ്ട കാര്യമില്ലെന്നും കരീന നേരത്ത പറഞ്ഞിരുന്നു.

വിവാഹ ശേഷം മുൻനിര നായികമാർ സിനിമയിൽ തുടരുന്ന ട്രെൻഡ് തന്നെ രൂപപ്പെടുത്തിയത് കരീനയാണ്. 2000 ലിറങ്ങിയ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് കരീന അഭിനയ രം​ഗത്തേക്കെത്തുന്നത്. പിന്നീട് അതിവേ​ഗം മുൻനിര നായിക നടിയായി കരീന വളർന്നു. കൊമേഷ്യൽ സിനിമകളിൽ സ്ഥിരം നായികയായിരുന്ന കരീന തലാശ് ഉൾപ്പെടെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Read more about: kareena kapoor alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X