ഒരിക്കല്‍ കരീന കപൂറും ജയ ബച്ചനെ പോലെ ആവും; കരീനയുടെ ദേഷ്യം കണ്ടതോടെ വിമര്‍ശനവുമായി ആരാധകര്‍
ഗര്‍ഭിണിയായപ്പോഴും രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നതും വളരെ അനായാസ കാര്യം പോലെയാണെന്ന് പറയാതെ പറഞ്ഞ നടിയാണ് കരീന കപൂര്‍. മൂത്തമകന്‍ ജനിച്ചതിന് ശേഷം വളരെ വേഗം പഴയ സൗന്ദര്യത്തിലേക്ക് തിരിച്ച് വരാന്‍ കരീനയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല തനിക്ക് നേരെ വരുന്ന വിമര്‍ശകരുടെ വായടപ്പിക്കാനും നടിയ്ക്ക് സാധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയതായി കരീന വീടിന് പുറത്തേക്ക് വരുന്ന ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വെള്ള നിറമുള്ള ചുരിദാറും കൂളിങ് ഗ്ലാസുമൊക്കെ ധരിച്ച് വന്ന നടി കാറിലേക്ക് കയറി പോവുകയാണ്. ഇതിനിടയില്‍ വീട്ടുജോലിക്കാരനോട് കൈ വിരല്‍ ഉയര്‍ത്തി ആഞ്ജാപിക്കുന്ന രീതിയിൽ എന്തോ കാര്യം കരീന പറയുന്നുണ്ട്. ഇത് ആരാധകരില്‍ ചിലര്‍ക്ക് ഇഷ്ടക്കേടിന് കാരണമായിരിക്കുകയാണ്.

ആരാധകരില്‍ ചിലര്‍ അവളുടെ പ്രവൃത്തി ഒരു പൊങ്ങച്ചക്കാരിയുടേതാണെന്ന് ആരോപിച്ചു. എല്ലാ ദിവസവും കരീന വീട്ടിലൂടെ ഒരു കപ്പ് ചായയുമായി നടക്കുന്നതാണ് പുറത്ത് നിന്ന് നോക്കിയാല്‍ കാണാറുള്ളത്. കരീന അവളോട് തന്നെ ഇത്രയും നെഗറ്റീവായി പെരുമാറുന്നത് എങ്ങനെയാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒരു കാരണവും ഇല്ലാതെ കരീന ട്രോളന്മാരുടെ ഇരയാവേണ്ടി വന്നതിനെ പറ്റിയാണ് പ്രിയപ്പെട്ടവര്‍ സംസാരിക്കുന്നത്.
ഒരിക്കല്‍ കരീന ജയ ബച്ചനെ പോലെ ആവുമെന്നാണ് ചിലരുടെ അഭിപ്രായം. സമാനമായ പ്രതികരണത്തിലൂടെ മുന്‍പ് നടി ജയ ബച്ചന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ആരാധകരോടുള്ള ദേഷ്യത്തിന്റെ കാര്യത്തിലാണ് ജയ ബച്ചന്‍ പേര് കേട്ടിട്ടുള്ളത്.

ആരാധകര്‍ അടുത്തേക്ക് വരുന്നത് തീരെ ഇഷ്ടമില്ലാത്ത ജയ പലപ്പോഴും തിരക്ക് വരുമ്പോള്‍ എല്ലാവരെയും ശകാരിക്കാറുണ്ട്. അമ്മയ്്ക്ക് ഇത്തരം പ്രവൃത്തികളോട് ഇഷ്ടമില്ലെന്ന് അഭിഷേക് ബച്ചന്‍ മുന്‍പൊരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വത്ത് ഇല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ അവരുമായി യോജിക്കാന്‍ സാധിക്കില്ലെന്ന ധാരണയാണ് ജയ ബച്ചന്.
എന്തായാലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ കരീനയെ വാഴ്ത്തുകയാണ് ആരാധകര്‍. രണ്ട് തവണ അമ്മയായതിന് ശേഷവും നടയ്ക്ക് കാര്യമായ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ചിലര്‍ പറയുന്നു.


Click it and Unblock the Notifications











