താരറാണിമാരുടെ ഗർഭകാലത്തെ സംഭാഷണം! അനുഷ്കയുടെ അവസ്ഥ ഏറ്റവും കൂടുതൽ മനസ്സിലാകുന്നത് കരീനക്ക്!
സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയാകുന്നത് നടി അനുഷ്ക ശർമയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ്. അമ്മയാകാൻ തയ്യാറെടുക്കുന്ന അനുഷ്ക ഗർഭകാലം ആസ്വദിക്കുകയാണ്. അതിമനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു താൻ കടന്നു പോകുന്ന സന്തോഷകരമായ അവസ്ഥയെ കുറിച്ച് നടി വാചാലയായത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ടാണ് പ്രേക്ഷകരുടെ ഇടയിൽ വൈറലായത്. അനുഷ്ക മാത്രമല്ല പുതിയ അതിഥിയെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിരാട് കോലിയും .
അനുഷ്കയുടെ പുതിയ ചിത്രവും കോലിയുടെ കമന്റും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിത താരറാണിയുടെ ചിത്രത്തിന് ലഭിച്ച മറ്റൊരു കമന്റ് പ്രേക്ഷകരുടെ ഇടയിൽ പുതിയ ചർച്ചയ്ക്ക് വഴിവെയ്ക്കുകയാണ്. അത് മറ്റാരുടേയുമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കരീന കപൂർ ഖാന്റെ ആണ്. കരീനയും അനുഷ്കയും അടുത്ത സുഹൃത്തുക്കളാണ്. അനുഷ്കയ്ക്കൊപ്പം തന്നെ കരീനയും അമ്മയാകാൻ തയ്യാറെടുക്കുകയാണ്.

അനുഷ്കയുടെ പുതിയ വിശേഷം അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കവെയാണ് തന്റെ പുതിയ ചിത്രം പങ്കുവെച്ച് നടി രംഗത്തെത്തിയത്. കുഞ്ഞുവയറുമായുളള ചിത്രമാണ് അനുഷ്ക പങ്കുവെച്ചിരിക്കുന്നത്. ഒരു കൈ കൊണ്ട് അനുഷ്ക വയറ് ചെറുതായി താങ്ങി പിടിച്ചിട്ടുണ്ട്. നിറ പുഞ്ചിരിയോടെ നിൽക്കുന്ന അനുഷ്കയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തന്റ ശരീരവും മനസും കടന്നു പോകുന്ന അവസ്ഥയെ കുറിച്ചും നടി ചിത്രത്തിനോടൊപ്പം കുറിച്ചു.

തന്റെയുള്ളിൽ വളരുന്ന ജീവന്റെ തുടിപ്പ് അനുഭവിക്കുന്നതിന്റെ സന്തോഷത്തിലാണ് അനുഷ്ക. നടിയുടെ വാക്കുകൾ ഇങ്ങനെ. നിങ്ങളിൽ ജീവന്റെ സൃഷ്ടി അനുഭവിക്കുന്നതിനേക്കാൾ യഥാർത്ഥവും വിനീതവുമായ ഒന്നും തന്നെയില്ല. ഇത് നിങ്ങളുടെ നിയന്ത്രണത്തിലല്ലായെങ്കിൽ ശരിക്കും എന്താണ്- ചിത്രത്തിനോടൊപ്പം അനുഷ്ക കുറിച്ചു. ചിത്രത്തിന് കമന്റുമായി കോലിയും എത്തിയിരുന്നു. ഒറ്റഫ്രെയിമിൽ എന്റെ ലോകം എന്നായിരുന്നു കോലി പറഞ്ഞത്.

അനുഷ്കയ്ക്കും കോലിക്കും ആശംസയുമായി സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തിയിരുന്നു.
ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു കമന്റ് നടി കരീന കപൂർ ഖാന്റെയാണ്. അനുഷ്കയുടെ അർത്ഥവത്തായ പോസ്റ്റിന് എല്ലാവരുടെയും ധൈര്യം എന്നാണ് കരീന കമന്റ് ചെയ്തിരിക്കുന്നത്. നടിയും അനുഷ്കയുടെ അതേ മാനസികാവസ്ഥയിലൂടെ കടന്നു പോകുകയാണ്. . രണ്ടാമത്തെ കൺമണിയെകാത്തിരിക്കുകയാണ് കരീന-സെയ്ഫ് ദമ്പതികൾ.
Recommended Video

കുഞ്ഞ് താരങ്ങൾക്കായി പ്രേക്ഷകരും അതീവ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിരാട് കോലിയാണ് അനുഷ്ക അമ്മയാകാൻ പോകുന്ന വിവരം പ്രേക്ഷകരോട് ആദ്യമായി പങ്കുവെച്ചത്. ഞങ്ങൾ ഇനി മൂന്ന്, അടുത്ത വർഷം ജനുവരിയിൽ പുതിയ ആൾ എത്തുമെന്ന് കുറിച്ചു കൊണ്ടാണ് കുഞ്ഞ് ജനിക്കാൻ പോകുന്നതിനെ കുറിച്ച് പറഞ്ഞത്. സെയ്ഫിന്റെ 50ാം പിറന്നാൾ ദിവസമായിരുന്നു പുതിയ അതിഥിയെ കുറിച്ച് കരീനയും സെയ്ഫും വ്യക്ത നൽകിയത്. അടുത്തടുത്ത മാസങ്ങളിലാകും രണ്ട് കുഞ്ഞുങ്ങളും ഭൂമിയിൽ എത്തുക. കുടുംബവും കരിയറും ഒന്നിച്ച് കൊണ്ട് പോകുന്ന താരങ്ങളാണ് കരീനയും അനുഷ്കയും. പ്രസവ ശേഷവും ഇരുവരും സിനിമയിൽ തുടരുമെന്നാണ് ലഭിക്കുന്ന സൂചന.


Click it and Unblock the Notifications