For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ പിറന്നാള്‍ പാര്‍ട്ടിയ്ക്ക് കരീന ധരിച്ച വസ്ത്രത്തിന്റെ വില പുറത്ത്! പുത്തന്‍ വിശേഷങ്ങൾ

  |

  രണ്ടാമതും കുഞ്ഞിന് വേണ്ടിയുള്ള കാത്തിപ്പിലാണ് ബോളിവുഡ് താരങ്ങളായ സെയിഫ് അലി ഖാനും കരീന കപൂറും. തൈമൂര്‍ അലി ഖാന്‍ ചേട്ടനാവാന്‍ പോവുകയാണെന്നും കുടുംബത്തിലേക്ക് പുതിയ അതിഥി വൈകാതെ എത്തുമെന്ന കാര്യം താരദമ്പതിമാര്‍ തന്നെയാണ് പുറത്ത് വിട്ടത്. കരീന ഗര്‍ബിണിയായതിനെ കുറിച്ച് കൂടുതലായി അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

  ഈ സന്തോഷകരമായ കാര്യം അറിഞ്ഞതിന് പിന്നാലെ താരകുടുംബത്തില്‍ മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു. സെയിഫ് അലി ഖാന്റെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. കൊറോണയുടെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ജന്മദിനാഘോഷം നടന്നത്. സെയിഫിന്റെ അന്‍പതാം പിറന്നാള്‍ ആണെന്നുള്ള പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു.

   karishma-

  പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോസും കരീനയുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരുന്നു. പിന്നാലെ രസകരമായ കാര്യങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് പ്രിന്റഡ് സില്‍ക് കഫ്തന്‍ ആയിരുന്നു കരീന ധരിച്ചത്. ഒരു സ്റ്റേറ്റ്‌മെന്റ് ബെല്‍റ്റ് ഒപ്പം ധരിച്ചിരുന്നു. രജ്ദീപ് റണൗട്ട് ലേബലില്‍ നിന്നുള്ള ഈ കഫ്താന്റെ വില 24,000 രൂപയാണെന്നാണ് അറിയുന്നത്.

  നോ മേക്കപ്പ് ലുക്കും പോണി ടെയില്‍ ഹെയര്‍ സ്റ്റൈലുമായിരുന്നു കരീന പിന്തുടര്‍ന്നത്. കരീനയുടെ കഫ്താന് അനുയോജ്യമായ നിറത്തിലുള്ള ലൈറ്റ് പിങ്ക് നിറത്തിലുള്ള കുര്‍ത്തയായിരുന്നു സെയിഫ് ധരിച്ചത്. താരദമ്പതിമാര്‍ക്കൊപ്പം കരീനയുടെ സഹോദരി കരിഷ്മ കപൂറും ആഘോഷത്തിനെത്തിയിരുന്നു. ഈ ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

  Nithya Mammen exclusive interview | FilmiBeat Malayalam

   saif-kareena-

  സെയിഫും കരീനയും തമ്മിലുണ്ടായിരുന്ന പ്രണയവും വിവാഹവുമെല്ലാം നേരത്തെ മുതല്‍ ചര്‍ച്ചയായിട്ടുള്ള കാര്യങ്ങളാണ്. 2012 ലായിരുന്നു സെയിഫ് അലി ഖാനും കരീന കപൂറും തമ്മില്‍ വിവാഹിതരാവുന്നത്. 2017 ഡിസംബറിലാണ് മകന്‍ തൈമൂര്‍ അലിഖാന്‍ ജനിക്കുന്നത്. മകന്റെ പേര് കാരണം ഒരുപാട് വിവാദങ്ങള്‍ താരകുടുംബത്തിന് നേരിടേണ്ടി വന്നിരുന്നു. അന്ന് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരപുത്രന്‍ ഇപ്പോള്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന താരപുത്രനാണ്.

  റിമി ടോമിയ്ക്ക് 45 വയസ്? ഈ പ്രായത്തിലും എന്നാ ലുക്കാണ്, യഥാര്‍ഥ പ്രായം വെളിപ്പെടുത്തി റിമി

  പുറത്തിറങ്ങിയാല്‍ തൈമൂറിനെ തേടി ക്യാമറകളെത്തുന്നത് പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. ആദ്യം തന്റെ വിയോചിപ്പ് പ്രകടിപ്പിച്ച തൈമൂര്‍ ഇപ്പോള്‍ ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങി. ഫോട്ടോഷൂട്ടിന് തയ്യാറായി നില്‍ക്കുന്നു എന്ന് മാത്രമല്ല ആരാധകര്‍ക്ക് കൈവീശി കാണിക്കുകയുമൊക്കെ ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.

  English summary
  Kareena Kapoor's Kaftan Which She Wore For Hubby Saif Ali Khan’s Birthday Cost Rs 24000
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X