മാനസികരോഗിയായി കരീന
ബോളിവുഡ് താരസുന്ദരി കരീനാ കപൂര്‍ ഇനി മാനസികരോഗി. രാജ്കുമാര്‍ ഗുപ്തയുടെ പുതിയ ചിത്രത്തിലാണ് കരീനമാനസിക രോഗിയുടെ വേഷത്തില്‍ എത്തുന്നത്. ത്രില്ലറായ ഈ ചിത്രത്തില്‍ കരീന കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കരീന ഒരു ഭ്രാന്താശുപത്രിയില്‍ നിന്നു പുറത്തു വരികയും പിന്നീട് അവര്‍ നേരിടുന്ന ഒരു കൂട്ടം പ്രശ്‌നങ്ങളുംസംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് ലഭിക്കുന്നവിവരങ്ങള്‍.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. മറ്റ് അഭിനേതാക്കള്‍ആരൊക്കെയാണെന്നും ഇതു വരെ പുറത്തുവിട്ടിട്ടില്ല.ഏപ്രിലോടു കൂടി ചിത്രീകരണം ആരംഭിക്കും.
കുറച്ച് നാളുകളായി ഭര്‍തൃസഹോദിരിയായ സോഹ അലി ഖാന്റെ വിവാഹത്തിരക്കുകളിലായിരുന്ന കരീന.ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന കരീന ബോക്‌സ് ഓഫീസില്‍ മികച്ച് പ്രകടനം കാഴ്ചവെയ്ക്കും എന്നപ്രതീക്ഷയിലാണ് ബോളിവുഡ് ലോകം


Click it and Unblock the Notifications