രാഹുല്‍ ഗാന്ധിക്കൊപ്പം ഡേറ്റ് ചെയ്യാന്‍ ആഗ്രഹം! ബോളിവുഡ് താരത്തിന്റെ തുറന്നുപറച്ചില്‍ വീണ്ടും വൈറല്‍
ബോളിവുഡിലെ അഭിനേത്രികളില്‍ പ്രധാനികളിലൊരാളാണ് കരീന കപൂര്‍. റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് ഈ താരം വെള്ളിത്തിരയില്‍ അരങ്ങേറിയത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. അഭിഷേക് ബച്ചനും ഇതേ സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്. വിചാരിച്ചത്ര ശ്രദ്ധ നേടാതെ പോയ സിനിമ കൂടിയായിരുന്നു ഇത്. തുഷാര്‍ കപൂര്‍ നായകനായി അഭിനയിച്ച മുജേ കുച്ച് കഹനാ ഹേയാണ് വിജയകരമായി മാറിയ ആദ്യ സിനിമ. നിരവധി അവസരങ്ങളായിരുന്നു പിന്നീട് കരീനയെത്തേടിയെത്തിയത്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്ന തിരിച്ചുവരവ് നടത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധ നേടാതെ പോവുകയായിരുന്നു.
സിനിമയില്‍ സജീവമായിരുന്ന സമയത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു ഈ താരം. പാപ്പരാസികളും വിടാതെ പിന്തുടരാറുണ്ടായിരുന്നു. മുന്‍പൊരു അഭിമുഖത്തിനിടയില്‍ തനിക്ക് ഡേറ്റിംഗ് ചെയ്യാനുള്ള താല്‍പര്യത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുമായി ഡേറ്റിംഗ് നടത്താന്‍ താല്‍പര്യമുണ്ടായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. 2002 ല്‍ നടത്തിയ ആ അഭിമുഖത്തിനിടയിലെ കാര്യങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. 49ാം പിറന്നാളാഘോഷിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്. അന്ന് കരീന കപൂര്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെക്കുറിച്ച അറിയാനായി തുടര്‍ന്നുവായിക്കൂ.

അറിയാന്‍ താല്‍പര്യം
സിനിമയിലും രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്നവരില്‍ പലരും അടുത്ത സൗഹൃദത്തിലാണ്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും മക്കള്‍ അരങ്ങേറുന്നുണ്ട്. മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമൊക്കെ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ശക്തമായ പിന്തുണയാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ചായിരുന്നു അന്ന് കരീന കപൂര്‍ വാചാലയായത്. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ടെന്നും അന്ന് കരീന കപൂര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തോട് സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്നും താരം പറഞ്ഞിരുന്നു.

സംസാരിക്കാനൊരുപാടുണ്ട്
തങ്ങള്‍ ഇരുവരുടേയും ജീവിതത്തില്‍ ചില സമാനതകളുണ്ടെന്നും കരീന പറയുന്നു. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമായിരുന്നു താന്‍ എത്തിയത്. അതേ പോലെ തന്നെയാണ് അദ്ദേഹവും എത്തിയത്. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വന്നത്. അദ്ദേഹത്തെ കാണാനും സംസാരിക്കാനും താല്‍പര്യമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. തങ്ങള്‍ക്ക് ഒരുപാട് സംസാരിക്കാനുണ്ടെന്നും അന്ന് താരം പറഞ്ഞിരുന്നു.

തീരുമാനം മാറ്റി
2002ലായിരുന്നു കരീന ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. പിന്നീട് 2009ല്‍ താരം ഇക്കാര്യത്തെക്കുറിച്ച് മാറ്റിപ്പറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം ഡേറ്റിംഗ് ചെയ്യണമെന്ന താല്‍പര്യം ഇപ്പോഴില്ലെന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ സര്‍നെയിമായിരുന്നു തന്നെ ആകര്‍ഷിച്ചത്. അദ്ദേഹത്തിനൊപ്പമുള്ള ഡേറ്റിംഗല്ല പ്രധാനമന്ത്രിയായി കാണാനാണ് തനിക്ക് താല്‍പര്യമെന്നും അന്ന് താരം പറഞ്ഞിരുന്നു.

പ്രണയനായികയായിരുന്നു
സിനിമയിലെ തുടക്കകാലത്ത് പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോയിരുന്നു കരീന കപൂര്‍. വിവാദ നായികയായി നിറഞ്ഞുനിന്നിരുന്ന താരം കൂടിയായിരുന്നു കരീന. ഷാഹിദ് കപൂറുമായി ഡേറ്റിംഗിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. പിന്നീട് സെയ്ഫ് അലി ഖാനുമായി കരീനയുടെ വിവാഹം നടക്കുകയായിരുന്നു.


Click it and Unblock the Notifications











