മംഗള്‍യാന്‍ എന്താണെന്നറിയാത്ത ഒരു ഇന്ത്യക്കാരി

By Aswathi

സൂര്യയോ അതാരാ എന്ന് ചോദിച്ച ആളാണ് ബോളിവുഡ് താരം കരീന കപൂര്‍. ഒടുക്കം വിവാദമായപ്പോള്‍ സൂര്യയെ എനിക്ക് നന്നായി അറിയാം എന്ന് പറഞ്ഞ് ഒഴിവായി. എന്നാല്‍ സൂര്യയെ മാത്രമല്ല, ലോകവിവരത്തിലും കരീന അല്പം പിന്നോട്ടാണെന്ന് തോന്നുന്നു. സൂര്യ എന്ന് പറഞ്ഞപ്പോള്‍ വാ പൊളിച്ചതുപോലെയാണ് മംഗള്‍യാന്‍ എന്ന് കേട്ടപ്പോഴും കരീന വാ പൊളിച്ചത്.

പ്രഥമ ശ്രമത്തില്‍ തന്നെ ചൊവ്വാ ദൗത്യം വിജയ്പ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഓരോ ഭാരതീയനും സന്തോഷിക്കുമ്പോള്‍ ഇതൊന്നും അറിയാത്ത ഒരാള്‍ ഇന്ത്യയിലുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ.

kareena-kapoor

ചൊവ്വയെ കീഴടക്കി ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ചരിത്ര നേട്ടമായി മംഗള്‍യാന്‍ മാറിയപ്പോള്‍ രാഷ്ട്രീയ സിനമാ രംഗത്തുനിന്നുള്ള പ്രമുഖരുള്‍പ്പടെ സാധാരണക്കാരും അതില്‍ പങ്കാളികളായി. പക്ഷെ ഷൂട്ടിങ് തിരക്കോ എന്തോ കരീന ഇതിനെ കുറിച്ചൊന്നും അറിഞ്ഞതേയില്ല.

ഒരു ഹെയര്‍കെയര്‍ പ്രൊഡക്റ്റിസിന്റെ പ്രമോഷന്‍ ചടങ്ങിനിടെ മംഗള്‍യാന്‍ വിജയത്തെ കുറിച്ചെന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ ആദ്യം കരീന ഒന്ന് മിഴിച്ചു. പിന്നെ ചോദ്യം ഒന്നുകൂടെ ആവര്‍ത്തിക്കാന്‍ പറഞ്ഞു. താരത്തിന് സംഗതി പിടികിട്ടിയില്ല.

മംഗള്‍യാന്‍ എന്ന് ഇതിന് മുമ്പ് കേട്ടിട്ടില്ലാത്ത പോലെയായിരുന്നു കരീനയുടെ പ്രതികരണം. ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഉടന്‍ വന്നു കരീനയുടെ മറുപടി, ബഹിരാകാശത്ത് പോകാന്‍ എനിക്കും ആഗ്രഹമുണ്ട്. ഭൂമിയ്ക്ക് പുറത്തും ഒരു ജീവിതമുണ്ട്. ഒരു നാള്‍ എനിക്കും ചൊവ്വയില്‍ പോകണം. അതും ഒറ്റയ്ക്ക് എന്നായി താരത്തിന്റെ മറുപടി. 'അരിയെത്ര എന്ന് ചോദിച്ചപ്പോള്‍ പയറഞ്ഞാഴി' എന്ന് പറഞ്ഞതുപോലെയായല്ലോ കരീനേ എന്നായിപ്പോയി കേട്ടവര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X