വിരാട് കോഹ്ലിയ്ക്കും അനുഷ്‌കയ്ക്കും മാത്രമേ ഇനി തൈമൂറിനെ രക്ഷിക്കാന്‍ കഴിയൂ! ശരിയാണെന്ന് കരീന
ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള താരജോഡികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. കരീനയുടെയും സെയ്ഫിന്റെയും മകന്‍ തൈമൂറും സോഷ്യല്‍ മീഡിയയില്‍ താരമാവാറുണ്ട്. തൈമൂറിന്‌റെ പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. പാപ്പരാസികളെല്ലാം എപ്പോഴും താരപുത്രന് പിന്നാലെയാണ്.

തങ്ങളെ പോലെ മകനും സ്വെെര്യം നല്‍കാത്തതില്‍ കരീനയും സെയ്ഫും അസ്വസ്ഥരാണ്. അടുത്തിടെ നടന്ന കരീന ചാറ്റ് ഷോയുടെ സെക്കന്‍ഡ് സീസണില്‍ അതിഥിയായി എത്തിയത് സെയ്ഫ് അലിഖാന്റെ അമ്മ ശര്‍മ്മിള ടാഗോര്‍ ആയിരുന്നു. പാപ്പരാസികള്‍ തൈമൂറിനെയും വെറുതെ വിടാത്തതിനെക്കുറിച്ച് അഭിമുഖത്തില്‍ ശര്‍മ്മിള സംസാരിച്ചിരുന്നു.
തൈമൂറിന് ഇനി എപ്പോഴാണ് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുകയെന്നും സെയ്ഫിന്റെ അമ്മ തുറന്നുപറഞ്ഞിരുന്നു, വിരാട് കോഹ്ലിക്കും അനുഷ്‌ക ശര്‍മ്മയ്ക്കും ഒരു കുഞ്ഞുണ്ടായാല്‍ തൈമൂറിനെ പിന്തുടരുന്നത് പാപ്പരാസികള്‍ നിര്‍ത്തുമെന്നാണ് ശര്‍മ്മിള ടാഗോര്‍ പറഞ്ഞത്. താനും അങ്ങനെ പ്രതീക്ഷിക്കുന്നുവെന്ന് കരീന കപൂറും മറുപടി നല്‍കി. കരീന കപൂറിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷവും ബോളിവുഡ് സിനിമാലോകത്ത് സജീവമാണ് നടി.


Click it and Unblock the Notifications