രണ്ടാമതും അമ്മയാകാൻ തയ്യാറെടുക്കുന്ന കരീനക്ക് സമ്മാനവുമായി മകൻ! ഗണേശ ചതുർത്ഥി ആശംസയുമായി നടി

ഏറ്റവും കുടതൽ ചർച്ചയായ സെലിബ്രിറ്റി കിഡ്സാണ് നടൻ സെയ്ഫ് അലിഖാന്റേയും നടി കരീനയുടേയും മകൻ തൈമൂർ അലി ഖാൻ. ജനിച്ച് വീണപ്പോൾ മുതൽ കുഞ്ഞ് തൈമൂർ സോഷ്യൽ മീഡിയയിലെ താരമായിരുന്നു. താരപുത്രന് പിന്നാലെ തന്നെ പാപ്പരാസികളും ഉണ്ടായിരുന്നു. പല അവസരങ്ങളിൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി കരീനയും സെയ്ഫ് അലിഖാനും രംഗത്തെത്തുകയു ചെയ്തിരുന്നു.

തൈമൂറിന്റെ ചെറിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമാകാറുണ്ട്. അച്ഛനും അമ്മയും ബോളിവുഡിലെ സ്റ്റാറുകളാണെങ്കിൽ തൈമൂർ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. ഇപ്പോഴിത കുഞ്ഞ് താരം അമ്മയ്ക്കും അച്ഛനും നൽകിയ സമ്മാനം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കരീന കപൂർ ഖാൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തൈമൂറിന്റെ സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

വിനായക ചതുർത്ഥി

വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമയി അമ്മയ്ക്കും അച്ഛനും വീടിനുളളിൽ ഗണപതിയുടെ ലോഗോ നിർമ്മിച്ച് നൽകിയിരിക്കുകയാണ് കുട്ടി തൈമൂർ. തന്റെ കളിപ്പാട്ടം കൊണ്ടാണ് തൈമൂർ ഗണപതിയുടെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. താരകുടുംബം എല്ലാ ജനങ്ങൾക്കും ഗണേഷ് ചതുർത്ഥി ആശംസകൾ നേരുന്നുമുണ്ട്.

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍
   സുരക്ഷിതരായി  ഇരിക്കുക

തൈമൂറിന്റെ ഗണപതി ലോഗോയുടെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു കരീനയുടെ വാക്കുകൾ. മകൻ നൽകിയ സർപ്രൈസ് ഗണപതി ലോഗോയെ കുറിച്ച് വാചാലയാകുന്നതിനോടൊപ്പം തന്നെ എല്ലാവർക്കും വിനായക ചതുർത്തി ആശംസകൾ നേരുന്നുമുണ്ട്. ഈ വർഷത്തെ ഗണേഷ ചതുർത്തി ആഘോഷം അൽപം വ്യത്യസ്തമായിരിക്കാം. എന്നാൽ ടിം ഞങ്ങൾക്ക് ആഘോഷിക്കാൻ വേണ്ടി മനോഹരമായ ഗണപതി ലോഗോ ഉണ്ടാക്കി നൽകി. എല്ലാവർക്കും ഗണേഷ് ചതുർത്ഥി ആശംസകൾ നേരുന്നു. കൂടാതെ ലോക സമാധാനത്തിനായും ആരോഗ്യത്തിനായും ഗണപതി ബപ്പയോട് പ്രാർത്ഥിക്കുന്നതായി നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

  പുതിയ  അതിഥി

കുഞ്ഞ് അതിഥിയുടെ വരവിനെ കാത്തിരിക്കുകയാണ് കരീനയും കുടുംബവും. താരം വീണ്ടും അമ്മയാകാൻ തയ്യാറെടുക്കുകയാണ്. കരീനയുടെ പിതാവ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദിവസങ്ങൾക്ക് മുൻപ് നിറവയറുമായി കരീന ആശുപത്രിലെത്തിയ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഉടനെ പുതിയ അതിഥി എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കരീന ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: kareena kapoor കരീന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X