ആഘോഷങ്ങളില്ല വളരെ ലളിതമായി ദീപാവലി ആഘോഷിച്ച് കരീന കപൂർ , സിമ്പിൾ ലുക്കിലുള്ള ചിത്രം വൈറൽ

കൊവിഡ് പ്രതിസന്ധികളിൽ നിന്ന് രാജ്യം പതുക്കെ പുറത്തു കടക്കുകയാണ്. കൊറോണ ഏറ്റവും കൂടുതൽ പ്രതസിന്ധി സൃഷ്ടിച്ച ഒരു മേഖലയായിരുന്നു സിനിമ. പതുക്കെ അതിൽ നിന്ന് പുറത്തു വരുകയാണ് സിനിമ ലോകം. സിനിമ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. താരങ്ങളും തങ്ങളുടെ പഴയ ജീവിതത്തിലേയ്ക്ക് തിച്ചെത്തിയിരിക്കുകയാണ്. ബോളിവുഡ് സിനിമകൾ പോലെ ജോളിയാണ് താരങ്ങളുടെ ജീവിതം. സിനിമ തിരക്കുകൾക്കിടയിലും ആഘോഷങ്ങൾക്കും യാത്രകൾക്കും താരങ്ങൾ സമയം കണ്ടെത്താറുണ്ട്.

ബോളിവുഡിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ദീപാവലി. താരങ്ങൾ വലിയ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ വലിയ ദീപാവലി ആഘോഷങ്ങളൊന്നും താരങ്ങൾ സംഘടിപ്പിച്ചിരുന്നില്ല. കുടുംബാംഗങ്ങൾ ചേർന്ന് വീടിനുള്ളിൽ ദീപം തെളിയിക്കുകയായിരുന്നു. ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു നടി കരീന കപൂറിന്റേയും സെയ്ഫ് അലിഖാന്റേയും ദീപാവലി ആഘോഷം. ഹിമാചല്‍ പ്രദേശിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ധര്‍മശാലയിലായിരുന്നു താരങ്ങളുടെ ആഘോഷം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

 ഭർത്താവ് സെയ്ഫിനോടൊപ്പം

ഭർത്താവ് സെയ്ഫിനോടൊപ്പമായിരുന്നു കരീനയുടെ ദീപാവലി ആഘോഷം. ഹിമാചല്‍ പ്രദേശിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ധര്‍മശാലയിലായിരുന്നു താരങ്ങളുടെ ആഘോഷം. സെയ്ഫിനും കരീനയ്ക്കുമൊപ്പം ബോളിവുഡ് നടിമാരായ മലൈക അറോറയും ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഉണ്ടായിരുന്നു. ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ആശംസ നേർന്ന്  താരങ്ങൾ

ആരാധകർക്ക് ദീപാവലി ആശംസങ്ങൾ നേർന്ന് സെയ്ഫും കരീനയും രംഗത്തെത്തിയിരുന്നു. മകൻ തൈമൂറിനുമൊപ്പം ബോണ്‍ഫയറിനരികില്‍ ഇരിക്കുന്ന ബൂമറാങ്ങ് വീഡിയോ പങ്കുവച്ചു കൊണ്ടാണ് ആരാധകർക്ക് നടി ആശംസ നേർന്നത്. നിറ വയറിലുള്ള നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വെള്ള നിറത്തിലുള്ള ചുരിദാർ ധരിച്ചാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുഞ്ഞു തൈമൂറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് കരീന സെയ്ഫ് ദമ്പതികൾ.

 സെയ്ഫിന്റെ  പുതിയ ചിത്രം

സെയ്ഫിന്റെ പുതിയ ചിത്രമായ ഭൂത് പോലീസിന്റെ ചിത്രീകരണം ധർമ്മശാലയിൽ പുരോഗമിക്കുകയാണ്.മലൈകയും ജാക്വിലിനും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സെയ്ഫിന്‍റെ പുതിയ ചിത്രമായ 'ഭൂത് പോലീസി'ന്‍റെ ഷൂട്ടിങ് ധര്‍മ്മശാലയില്‍ നടക്കുകയാണ്. മലൈകയും ജാക്വിലിനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇതിനിടെയാണ് എല്ലാവരും ഒത്തുകൂടിയത്. കരീന ദീപാവലി ആഘോഷത്തിനായി ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. ഇക്കുറി സമാധാന പൂര്‍ണ്ണമായി ദീപാവലി ആഘോഷിക്കാനാണ് പ്ലാനെന്ന് കരീന ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഹിമാചല്‍‌പ്രദേശില്‍ നിന്നുള്ള സുന്ദരമായ ചിത്രങ്ങള്‍ മലൈകയും പങ്കുവച്ചിട്ടുണ്ട്.

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍
രണ്ടാമത്തെ  കുഞ്ഞ്

രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. പുതിയ അതിഥിക്കായി താരം കുടുംബം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആഗസ്റ്റിലാണ് കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്നതിനെ കുറിച്ച് താരകുടുംബം വെളിപ്പെടുത്തിയത്. സെയ്ഫ് അലിഖാന്റെ 50ാം പിറന്നാൾ ദിനത്തിൽ താരങ്ങൾ തന്നെ ഇതിനെ കുറിച്ച് സ്ഥിരീകരിക്കുകയും ചെയ്തു. അമ്മയാകാൻ തയ്യാറെടുക്കുമ്പോഴും കരീന തന്റെ ജോലിയിൽ സജീവമായിരുന്നു. നടി തന്റെ പുതിയ ചിത്രമായ ലാൽ സിങ്ങ് ഛദ്ദ പൂർത്തികരിച്ചിട്ടുണ്ട് . ഇപ്പോഴും ഷോയുമായി നടി മുന്നോട്ട് പോകുകയാണ്

Read more about: kareena kapoor saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X