'അവരെന്തിനാണ് എന്റെ ഫോട്ടോ എടുക്കുന്നത്? നിങ്ങളല്ലേ പ്രശസ്തർ'; മകൻ ചോദിക്കുന്നതിനെക്കുറിച്ച് കരീന

ബോളിവുഡിൽ നായികമാരുടെ കാലങ്ങളായുള്ള കരിയർ ​ഗ്രോത്തിന്റെ പാത മാറ്റിക്കുറിച്ച ആദ്യ മുൻനിര നായികയെന്ന വിശേഷണമാണ് നടി കരീനയ്ക്കുള്ളത്. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് വിവാഹം കഴിച്ച നടി സിനിമാ അഭിനയം തുടർന്നു. വിവാഹ ശേഷവും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായികയായി കരീന തിളങ്ങി. ബോഡി ​ഗാർഡ്, തലാശ്, ത്രീ ഇഡിയറ്റസ്, രാവൺ തുടങ്ങി നിരവധി സിനിമകളിൽ കരീന നായികയായി.

രണ്ട് കുട്ടികളായ ശേഷവും നടി കരിയറിന് വലിയ പ്രാധാന്യം കൊടുത്തു. സിനിമാ കുടുംബത്തിൽ പിറന്ന കരീന വിഖ്യാത നടനായ രാജ് കപൂറിന്റെ കൊച്ചുമകളാണ്. പ്രൊഫഷണൽ ജീവിതത്തിന് പുറമെ കരീനയുടെ വ്യക്തിപരമായ ജീവിതത്തിനും വലിയ മാധ്യമ ശ്രദ്ധയാണുള്ളത്. കരീനയുടെ രണ്ട് കുട്ടികളും പാപ്പരാസി ക്യാമറക്കണ്ണിൽ നിരന്തരം പെടാറുണ്ട്. തൈമൂർ അലി ഖാൻ, ജെഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് മക്കളാണ് കരീനയ്ക്കുള്ളത്.

kareena

മാധ്യമങ്ങൾ നിരന്തരമായി മക്കളുടെ ഫോട്ടോകൾ എടുക്കുന്നതിനെ പറ്റി സംസാരിക്കുകയാണ് കരീന ഇപ്പോൾ. പാപ്പരാസികൾ ഫോട്ടോ എടുക്കുന്നതിൽ ആദ്യം തനിക്ക് വലിയ പ്രശ്നമില്ലായിരുന്നെന്നാണ് കരീന പറയുന്നത്. പക്ഷെ എന്തിനാണ് അവരുടെ ഫോട്ടോ എടുക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അഞ്ച് വയസായ തന്റെ മൂത്ത മകൻ തൈമൂർ ഇക്കാര്യം തന്നോട് ചോദിക്കാറുണ്ടെന്നും കരീന പറയുന്നു.

'എന്തിനാണ് അവർ എന്റെ ഫോട്ടോ എടുക്കുന്നത്. നിങ്ങളല്ലേ പ്രശസ്തർ. ഞാനല്ലല്ലോ എന്നാണവൻ ചോദിക്കുന്നത്. അവനത് മനസ്സിലാക്കുന്നു. എന്താണ് ആളുകൾക്ക് അത് മനസ്സിലാവത്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. നീ പ്രശസ്തനല്ല. ചെറിയൊരു കുട്ടിയാണ്. നിനക്കൊരുപാട് ദൂരം പോവാനുണ്ടെന്നാണ് ഞാൻ അവനോട് പറഞ്ഞത്. അവനത് അറിയാം ആളുകളും അത് മനസ്സിലാക്കണം,' കരീന പറഞ്ഞു. ഗർഭിണിയായിരിക്കെയും പ്രസവ ശേഷവും കരിയർ ഉപേക്ഷിക്കാത്ത കരീനയെ മികച്ച പ്രൊഫഷണൽ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

taimur

ആമിർ ഖാനൊപ്പം അഭിനയിക്കുന്ന ലാൽ സിം​ഗ് ഛദ്ദയാണ് കരീനയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ആമിർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലാൽ സിം​ഗ് ഛദ്ദ. ഹോളിവുഡ് സിനിമ ഫോറസ്റ്റ് ​ഗംപിന്റെ ഹിന്ദി റീമേക്കാണ് സിനിമ. തലാശ്, ത്രീ ഇഡിയറ്റസ് തുടങ്ങിയ സിനിമകളിൽ ആമിറും കരീനയും നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നു.

രണ്ട് ചിത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണവും നേടിയിരുന്നു. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച നടിയാണ് കരീന. പിന്നീടിങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളിൽ കരീന നായികയായി.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X