വിവാഹം കരിയറിനെ ബാധിക്കുമെന്ന് എല്ലാവരും പറഞ്ഞു! എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണെന്ന് കരീന കപൂര്‍

ബോളിവുഡ് കണ്ടതില്‍ എല്ലാ കാലത്തെയും മികച്ച താരദമ്പതിമാരാണ് സെയിഫ് അലി ഖാനും കരീന കപൂറും. ഏറെ കാലം ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ്് നിന്നെങ്കിലും വിവാഹത്തോടെ ഒന്നിക്കുകയായിരുന്നു. ഒപ്പം സെയിഫിന്റെ രണ്ടാമത്തേതും കരീനയുടെ ആദ്യ വിവാഹമാണെന്നതും നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

സെയിഫിനെ വിവാഹം കഴിച്ചതിനെ കുറിച്ച് എല്ലാ കാലത്തും ശബ്ദം ഉയര്‍ത്തി തന്നെയാണ് കരീന സംസാരിച്ചിരുന്നതും. ആ വിവാഹം കൊണ്ട് കരീനയുടെ കരിയറിനെയോ ജീവിതത്തെയോ ഒന്നും ബാധിച്ചിട്ടുമില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ ജീവിതത്തെ കുറിച്ചും കരിയറില്‍ വന്ന മാറ്റങ്ങളെ കുറിച്ചുമെല്ലാം നടി സംസാരിച്ചിരുന്നു.

 കരീനയുടെ വെളിപ്പെടുത്തല്‍

കരീന കപൂര്‍ വെള്ളിത്തിരയിലേക്ക് എത്തിയിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഞാനൊരു മത്സരത്തിലാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അല്ലെങ്കില്‍ ഇതൊരു എലികളുടെ മത്സരമാണോ? അതുപോലെ തന്നെ വിവാഹം കഴിച്ചാല്‍ അത് കരിയറിനെ ബാധിക്കുമെന്ന് എന്നോട് പറഞ്ഞ ആളുകളോട് പറയാന്‍ ചിലതുണ്ട്. കുറേ കാലം മുന്‍പ് തന്നെ ഞാന്‍ ആ മത്സരം അവസാനിപ്പിച്ചു. എനിക്കിതൊന്നും ആവശ്യമില്ലാത്തതിനാല്‍ ആ മത്സരത്തിന് ഞാനില്ല. ഞാനൊരു നടിയാണെന്നാണ് വിശ്വസിക്കുന്നത്.

കരീനയുടെ വെളിപ്പെടുത്തല്‍

ഒരുപാട് സ്ത്രീകള്‍ അതില്‍ നിന്നും ചിലത് നേടിയെടുത്തു. അതിനാല്‍ ഈ തലമുറയില്‍ നിന്നുള്ള ഒരുപാട് ആളുകള്‍ ഇതൊക്കെ ചെയ്യാനാവുമെന്ന് വിശ്വസിക്കുകയും അത് പിന്തുടരുകയും ചെയ്യുന്നുണ്ട്. ചില ഉദ്ദാഹരണങ്ങള്‍ കൂടി കരീന അതിന് നല്‍കിയിരുന്നു. എല്ലാ കാര്യങ്ങളും നമ്മള്‍ നമ്മുടെ വ്യക്തി ജീവിതത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. കരീനയെ ദിവാ എന്ന് ഓരോ തവണയും വിളിക്കാന്‍ തോന്നുന്നതിന്റെ കാരണവും ഇതൊക്കെയാണെന്നും നടി പറയുന്നു.

 കരീനയുടെ വെളിപ്പെടുത്തല്‍

2012 ലായിരുന്നു സെയിഫും കരീനയും വിവാഹിതരാവുന്നത്. ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2008 ല്‍ റിലീസിനെത്തിയ തഷന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ആദ്യമായി സെയിഫ് കരീനയെ പ്രൊപ്പോസ് ചെയ്യുന്നത്. ഗ്രീസില്‍ വെച്ചാണ് അന്ന് ഷൂട്ടിങ് നടന്നത്. നമുക്ക് തമ്മില്‍ വിവാഹം കഴിക്കാമെന്ന് എനിക്ക് തോന്നുന്നതെന്ന് സെയിഫ് പറഞ്ഞപ്പോള്‍ നോ എന്നായിരുന്നു കരീനയുടെ ഉത്തരം. ആ സമയത്തൊക്കെ സെയിഫിനെ കുറിച്ച് തനിക്ക് കാര്യമായി ഒന്നും അറിയില്ലായിരുന്നുവെന്ന് കരീന മുന്‍പും പറഞ്ഞിരുന്നു.

 കരീനയുടെ വെളിപ്പെടുത്തല്‍

രണ്ട് തവണയും സെയിഫിന്റെ വിവാഹാഭ്യര്‍ഥന താന്‍ വേണ്ടെന്ന് പറഞ്ഞു. മൂന്നാമത്തെ തവണ അത് യെസ് ആയി. വിവാഹശേഷം കരിയര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് രണ്ട് പേരും ചിന്തിച്ചിട്ടില്ല. വിവാഹശേഷം സിനിമയില്‍ അഭിനയിക്കാമെന്ന് എടുത്ത തീരുമാനമാണ് ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്ന് എന്ന് നേരത്തെ കരീന വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഇരുവര്‍ക്കും തൈമൂര്‍ അലി ഖാന്‍ എന്ന പേരുള്ളൊരു മകന്‍ കൂടിയുണ്ട്. മാതാപിതാക്കളെ പോലെ തന്നെ തൈമൂറും ഇന്ത്യയില്‍ അറിയപ്പെടുന്ന കുഞ്ഞ് സെലിബ്രിറ്റിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X