രണ്ടാമത്തെ കുഞ്ഞിനെ കാണാന്‍ അമ്മായിയമ്മ ഇനിയും വന്നിട്ടില്ല; സെയിഫ് അലി ഖാന്റെ അമ്മയെ കുറിച്ച് കരീന കപൂര്‍
രണ്ടാമതും ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷത്തിലാണ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. ഇപ്പോഴിതാ കരീനയുടെ അമ്മായിയമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നടി. നടന്‍ സെയിഫ് അലി ഖാന്റെ അമ്മയും മുന്‍കാല നടിയുമായിരുന്ന ഷര്‍മിള ടാക്കൂറിന്റെ ജന്മദിനമാണിന്ന്. അമ്മായിയമ്മയെ കുറിച്ച് കരീന എഴുതിയ കുറിപ്പ് വൈറലാവുകയാണ്.
രണ്ടാമതും മകന്‍ ജനിച്ചിട്ട് അവനെ വന്ന് കാണാന്‍ ഇതുവരെ അമ്മായിയമ്മയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. കൊവിഡിന് മുന്‍പ് സ്ഥിരമായി കണ്ടിരുന്നെങ്കിലും ഇപ്പോള്‍ അമ്മയോടൊപ്പം കുറച്ച് സമയം ചിലവഴിക്കാന്‍ വേണ്ടി താന്‍ കാത്തിരിക്കുകയാണെന്ന് പറയുന്ന കരീനയുടെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

Recommended Video
'അമ്മയെ കുറിച്ച് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ ഞാന്‍ പരിഭ്രാന്തയാകും. അത്രയും മഹത്തായ വ്യക്തിത്വത്തിന് ഉടമയായ ഒരാളെ കുറിച്ചാണ് അവര്‍ എന്നോട് ചോദിക്കുന്നത്. എങ്ങനെയാണ് മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇതിഹാസമായ ഒരാളെ കുറിച്ച് എന്താണ് ഞാന്‍ പറയുക? ഈ ഭൂമിയില്‍ ഏറ്റവും യോഗ്യയായ സ്ത്രീകളില്‍ ഒരാളാണ് എന്റെ ഭര്‍തൃമാതാവ് എന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഇത്രയേറെ സ്‌നേഹ സമ്പന്നയായ ഒരു വ്യക്തിയെ ഭര്‍തൃമാതാവായി ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
പ്രസവശേഷവും യാതൊരു മാറ്റവുമില്ല, നടി കരീന കപൂറിൻ്റെ മനോഹരമായ ചിത്രങ്ങൾ കാണാം
സ്വന്തം മക്കളെ മാത്രമല്ല, പേരക്കുട്ടികളെയും മരുമകളെയും ആത്മാര്‍ഥമായി അവര്‍ സ്‌നേഹിക്കുന്നു. ഈ കുടുംബത്തിലെ അംഗമാവാന്‍ സഹായിച്ച എല്ലാവരോടും നന്ദി ഉണ്ടെന്നും കരീന പറയുന്നു. ഒത്തിരിയധികം ബഹുമാനവും കരുതലും എനിക്ക് അമ്മയോടുണ്ട്. ഒരു കാര്യത്തില്‍ മാത്രമാണ് വിഷമമുള്ളത്. കോവിഡിന് മുന്‍പ് സ്ഥിരമായി അമ്മയ്‌ക്കൊപ്പം ചിലവഴിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് കഴിയാത്തതില്‍ നിരാശയുണ്ട്. മാത്രമല്ല കുടുംബത്തിലെ ഏറ്റവും ഇളയ ആളെ കാണാന്‍ അമ്മയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അമ്മയോടൊപ്പം കുറച്ച് സമയം ചിലവഴിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും കരീന പറയുന്നു.


Click it and Unblock the Notifications