നൂറുകണക്കിന് സൂപ്പർതാരങ്ങൾ ഉണ്ടെങ്കിലും സെയ്ഫിനെ പോലെ മറ്റൊരാൾ ഇല്ല, ഭർത്താവിനെ കുറിച്ച് കരീന
ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. ഇവരുടെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സെയ്ഫ് കരീന പ്രണയം ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു. പ്രണയ കാലം ഓർമിച്ച് താരങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് കരീന കപൂർ. നടിയുടെ പോസ്റ്റുകൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോഴിതാ സിനിമയില്‍ 25 വര്‍ഷം പിന്നിട്ട ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനെ പ്രശംസിക്കുകയാണ് താരം. ദേശീയ മാധ്യമമായ ഡെക്കാൻ ക്രോണിക്കിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനിയും നൂറുകണക്കിന് സൂപ്പര്‍ താരങ്ങള്‍ ഉണ്ടായേക്കാമെങ്കിലും മറ്റൊരു സെയ്ഫ് ഉണ്ടാകില്ലെന്ന് താരം പറഞ്ഞു. അദ്ദേഹം ചിന്തിക്കുന്നത് വ്യത്യസ്തമായാണ്, തിരഞ്ഞെടുപ്പുകളും വ്യത്യസ്തമാണ്", കരീന പറയുന്നു.
രണ്ടാമതും അമ്മയാകാൻ തയ്യറെടുക്കുകയാണ് കരീന. സെയ്ഫിന്റെ 50ാം പിറന്നാൾ ദിനത്തിലായിരുന്നു കരീന ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. കരീന തന്റെ ഗർഭകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ദിവസങ്ങൾക്കും മുൻപ് മറ്റൊരു ചിത്രം കരീന പോസ്റ്റ് ചെയ്തിരുന്നു. അഞ്ചാം മാസം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. നടിയുടെ ഫുൾ ഫിഗർ കണാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണയും അത്തരത്തിലുള്ള ചിത്രം തന്നെയാണ് കരീന പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ ബേബി ബമ്പ് മറച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബ സമേതമാണ് കരീന ലാൽ സിങ്ങ് ഛദ്ദയുടെ ലൊക്കേഷനിൽ എത്തിയിരിക്കുന്നത്. ഓക്ടോബർ 1 ന് ആണ് നടി ദില്ലിയിൽ എത്തിയത്.
ലാൽ സിങ്ങ് ഛദ്ദയുടെ നടിയുടെ ഭാഗം കഴിഞ്ഞിട്ടുണ്ട്. ലൊക്കേഷനിൽ നിന്നുള്ള ലാസ്റ്റ് ഡേ ചിത്രമാണ് കരീന പങ്കുവെച്ചിരുന്നു. സെറ്റിൽ നിന്നുള്ള ചിത്രമാണ് കരീന പങ്കുവെച്ചിരിക്കുന്നത്. അവസാന കൗണ്ട്ഡൗൺ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കെറോണ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ചിത്രീകരണം വീണ്ടും ആരംഭിച്ചത്. ആമീർ ഖാൻ വളരെ നേരത്തെ തന്നെ സെറ്റിൽ ജോയിൻ ചെയ്തിരുന്നു. വി.എഫ്.എക്സ് ഉപയോഗിച്ച് കരീനയുടെ ബേബി ബമ്പ് മറച്ചുവെച്ച് കൊണ്ടാണ് ബാക്കി ചിത്രീകരണം പൂർത്തിയാക്കിയത്,. 2021 ക്രിസ്മസിന് റിലീസായിട്ടാകും തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.


Click it and Unblock the Notifications