കരീന കപൂറിന്റെ ആ ശീലം നിർത്തിച്ചത് മുൻ കാമുകൻ ഷാഹിദ്? ആലിയയും അനുഷ്കയും അത് ഉപയോഗിക്കില്ല

ഫിറ്റ്നസിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങൾ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ല. എത്ര തിരക്കുകൾക്കിടയിലു ഫിറ്റ്നസ്സിനും ആരോഗ്യ സംരക്ഷണത്തിനും താരങ്ങൾ സമയം കണ്ടെത്താറുണ്ട്. വർക്കൗട്ട് പോലെ തന്നെ ഭക്ഷണ കാര്യത്തിലും അതീവ ശ്രദ്ധാലുക്കളാണ്. കൃത്യമായ ഡയറ്റ് ഫോളോ ചെയ്യുന്നവരാണ് ഇവർ. ഭക്ഷണ രീതികളെ കുറിച്ചും ഡയറ്റിനെ കുറിച്ചും താരങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

ബോളിവുഡിലെ ഏറെ ഭാഗം താരങ്ങളും സസ്യഭുക്കുകളാണ്. ആഹാരത്തിൽ നിന്ന് മാംസ്യാഹാരം പാടെ ഒഴിവാക്കാറുണ്ട്. ശരീര ഭാരം കുറയ്ക്കുന്നത് ഉൾപ്പെടെ നിരവധിആരോഗ്യ ഗുണങ്ങൾ സസ്യഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. പഠനങ്ങൾ അനുസരിച്ച്, വെജിറ്റേറിയൻ ഭക്ഷണക്രമം പിന്തുടരുന്നത് ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, മോശം കൊളസ്ട്രോൾ, ചില അർബുദങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്നാണ്.

ഒക്ടോബർ 1 ലോക വെജിറ്റേറിയൻ ഡേയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ പേജുകളിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയാകുന്നത് താരങ്ങളുടെ സസ്യഭക്ഷണത്തിനോടുള്ള താൽപര്യത്തെ കുറിച്ചാണ്. കരീന കപൂർ, ഷാഹിദ് കപൂർ, അനുഷ്ക ശർമ, ആലിയ ഭട്ട് തുടങ്ങിയവാരാണ് ബോളിവുഡിലെ പ്രധാന സസ്യഭുക്കുകൾ. ഷാഹിദ് കപൂറുമായുള്ള പ്രണയമാണ് കരീനയെ വെജിറ്റേറിയൻ ആക്കിയതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.

 ഷാഹിദ് കപൂർ

അച്ഛൻ പങ്കജ് കപൂറിന്റെ സമ്മാനമായ ലൈഫ് ഈസ് ഫെയർ എന്ന പുസ്തകം ലഭിച്ചതിന് ശേഷമാണ് ഷാഹിദ് കപൂർ വെജിറ്റേറിയൻ ഡയറ്റ് ശീലമാക്കാൻ തുടങ്ങിയത്. കൂടാതെ നിരവധി ക്യാപെയ്നിലൂടെയാണ് സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ 2011 ൽ ഏഷ്യയിലെ ഏറ്റവും സെക്സിയായ വെജിറ്റേറിയൻ പുരുഷനായിഷാഹിദിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഷാഹിദിന്റെ മുന്ഡ‍ കാമുകിയായ കരീന കപൂർ ഖാനും സസ്യഭുക്കാണ്. കരീനയെ സസ്യഭക്ഷണം കഴിക്കാൻ പ്രോരിപ്പിച്ചത് ഷാഹിദാണെന്നും റിപ്പോര്ട്ടുകൾ പ്രചരിക്കുന്നുണ്ട്.

കരീന കപൂർ

പഞ്ചാബി കുടുംബത്തിലെ അംഗമാണ് കരീന കപൂർ ഖാൻ. കുടുംബാംഗങ്ങൾ എല്ലാവരും മാംസ്യാഹാരം കഴിക്കുന്നവരാണ്. എന്നാൽ നടി വർഷങ്ങൾക്ക് മുൻപ് തന്നെ മാസാഹാംരം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. കൂടാതെ സസ്യാഹാരം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നും കരീന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടുതലും വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് കരീന കഴിക്കുന്നത്. വെജിറ്റബിൾസ്, റൊട്ടി, പയർ, ചോറ് എന്നിവയാണ് താരം കഴിക്കുന്നത്. താൻ വെജിറ്റേറിയനായത് അത്ഭുത്തോടെയാണ് കരീന നോക്കി കാണുന്നത്.

Read more about: kareena kapoor കരീന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X