കുഞ്ഞുവയറുമായി പ്രിയ സഹതാരത്തെ കൊണ്ട് തലോടി കരീന! സ്നേഹം നിറച്ച കമന്റുമായി അനുഷ്ക ശർമ

ബോളിവുഡ് കോളങ്ങളിൽ തലമുറ വ്യത്യാസമില്ലാതെ എന്നെന്നും തിളങ്ങി നിൽക്കുന്ന നടിയാണ് കരീന കപൂർ. സിനിമയിൽ മാത്രമല്ല പരസ്യ ചിത്രങ്ങളിലും നടി സജീവമാണ്. വിവാഹത്തിന് ശേഷം പല നടിമാരും അഭിനയത്തോട് വിട പറയുമ്പോൾ കരീന സിനിമയിൽ തുടരുകയായിരുന്നു. മകൻ തൈമൂർ അലിഖാൻ പിറന്നതിന് ശേഷവും നടി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കരിയറും കുടുംബവും ഒരുപോലെ കൊണ്ട് പോകുകയാണ് കരീന.

രണ്ടാമതും അമ്മയാകാൻ കത്തിരിക്കുകയാണ് കരീന. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ നടിയുടെ പിതാവാണ് ഈ സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. പിന്നീട് കരീനയും ഭർത്താവ് സെയ്ഫ് അലിഖാനും പുതിയ അതിഥിയെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ അതിഥിയെ കാണാനുള്ള ആകാംക്ഷയിലാണ് താരകുടുംബം ഗർഭാകാലം വെറുതെ ഇരുന്ന് സമയം കളയുകയല്ല കരീന. തന്റേ ജോലിയിൽ സജീവമാകുകയാണ് താരം. ഗർഭകാലത്ത് തന്റെ പ്രിയപ്പെട്ട കോസ്റ്റാറിനോടൊപ്പം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ താരം.

 പ്രിയപ്പെട്ട  സഹതാരം

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കരീനയുടെ ഒരു പരസ്യ ചിത്രത്തിന്റെ വീഡിയോയാണ്. നടി തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത് . എന്റെ പ്രിയപ്പെട്ട സഹതാരം ലിയോയ്ക്കൊപ്പം എന്ന് കുറിച്ചു കൊണ്ടാണ് നടി വീഡിയോ പുറത്ത് വിട്ടത്. കരീനയുടേയും നായ് കുട്ടിയുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ലിയോയേ ചേർത്ത് പിടിച്ച് താലോലിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍
 അനുഷ്കയുടെ  കമന്റ്

കരീനയുടെ വീഡിയോ 10 മനിറ്റ് കൊണ്ട് 90000 പേരാണ് കണ്ടിരിക്കുന്നത്. കറുത്ത നിറത്തിലുളള സ്പോർട്സ് വസ്ത്രം ധരിച്ചാണ് വീഡിയോയിൽ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കരീനയ്ക്ക് മറുപടിയുമായി നടി അനുഷ്ക ശർമയും രംഗത്തെത്തിയിട്ടുണ്ട്. ലവ് ഇമോജിയായിരുന്നു അനുഷ്ക നൽകിയത്. അനുഷ്കയുടെ കമന്റും വൈറലായിട്ടുണ്ട്. താരറാണിമാർക്ക് അമ്മയാകാൻ പോകുന്നതിന്റെ ആശംസ നേരാനും ആരാധകർ മറന്നില്ല.

ചില  അപൂർവ് കാഴ്ച

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കരീന കൂടുതൽ സജീവമായിരുന്നു. സിനിമ വിശേഷങ്ങൾ കൂടാതെ കുടുംബ വിശേഷങ്ങളും നടി പങ്കുവെച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് കസിൻസിനോടൊപ്പമുള്ള ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു ബോളിവുഡിലെ ഏറ്റവും വലിയ സിനിമ കുടുംബമായ കപൂർ കുടുംബത്തിലെ അംഗമാണ് കരീന. രക്ഷബന്ധൻ ദിവസത്തെ കുടുംബസമേതമുളള ചിത്രമായിരുന്നു കരീന പങ്കുിവെച്ചത്. കസിൻസായ അർമാൻ, ആദാർ ജെയിൻ, റിദ്ദിമ, രൺബീർ കപൂർ എന്നിവരോടൊപ്പമായിരുന്നു രക്ഷാബന്ധൻ ആഘോഷിച്ചത്. കൂടെ സഹോദരി കരീഷ്മ കപൂറും മക്കളുമുണ്ടായിരുന്നു. പ്രിയ താരങ്ങളെ ഒരു സ്ക്രിനിൽ കണ്ടതിന്റെ സന്തോഷവും ആരാധകർ പങ്കുവെച്ചിരുന്നു.

  സെയ്ഫിന്റെ പിറന്നാൾ

അമ്മയാകാൻ തയ്യാറെടുക്കുന്നതിന് പിന്നാലെയായിരുന്നു ഭർത്താവ് സെയ്ഫ് അലി്ഖാന്റെ 50ാം പിറന്നാൾ. സെയ്ഫിന് സർപ്രൈസ് പിറന്നാൾ പാർട്ടി നൽകുകയും ചെയ്തു. സഹോദരിമാർക്കൊപ്പമായിരുന്നു താരത്തിന്റെ പിറന്നാശ്‍ ആഘോഷം . ഭർത്താവിന് സ്നേഹ ചുംബനങ്ങൾ നൽകുന്ന കരീനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലയാിരുന്നു.

കരീന കപൂർ വീഡിയോ കാണാം

Read more about: kareena kapoor anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X