വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷം, ആ പഴയ പ്രണയകാലം മറക്കാനാവാതെ കരീന, ഡേറ്റിങ്ങ് ചിത്രം

വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരദമ്പതികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. താരങ്ങളുടെ സിനിമ വിശേഷങ്ങളെക്കാളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് ഇവരുടെ സ്വകാര്യ ജീവിതമാണ്. ലോക്ക് ഡൗൺ കാലം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുകയായിരുന്നു. കുടുംബ വിശേഷങ്ങളും സന്തോഷങ്ങളുമാണ് താരങ്ങൾ പങ്കുവെച്ചത്, സെയ്ഫിനെക്കാളു കരീനയാണ് സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവം. ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സാണ് നടിക്കുളളത്.

ഇപ്പോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കരീന പങ്കുവെച്ച ചിത്രമാണ്. പ്രണയകാല ചിത്രമാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കരീനയുടെ ചിത്രം ബോളിവിഡ് കോളങ്ങളിൽ ചർച്ചയായിട്ടുണ്ട്. സിനിമ കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ് കരീ കപർ ഖാൻ. രണ്ടാമതും അമ്മയാകാൻ തയ്യാറെടുക്കുന്നതോടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായത്.

 കരീന കപൂർ-സെയ്ഫ്  അലിഖാൻ പ്രണയം

ബോളിവുഡിലെ മികച്ചതാരജോഡികൾ മാത്രമല്ല താരദമ്പതികൾ കൂടിയാണ് താരങ്ങൾ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു കരീനയും സെയ്ഫും 2012 ൽ വിവാഹിതരായത്. സെയ്ഫിന്റ രണ്ടാം വിവാഹമായിരുന്നു ഇത്. അമൃത സിങ്ങുമായുള്ള വിവാമോചനത്തിന് ശേഷമാണ് കരീനയ കാണുന്നതും പ്രണയത്തിലാവുന്നത്. ഇരുകുടുംബാംഗങ്ങളുടേയും സമ്മതപ്രകാരമായിരുന്നു താരവിവാഹം നടന്നത്. ഇപ്പോഴിത വർഷങ്ങൾ മുമ്പുളള ഡേറ്റിങ്ങ് ചിത്രം പങ്കുവെച്ചിരിക്കുകയാണ നടി.

 2008 ലെ പ്രണയകാലം

2008 ലെ ഒരു പ്രണയകാല ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. അവധി അഘോഷത്തിനായി ഏഥൻസിലെത്തിയപ്പോഴുള്ള ചിത്രമായിരുന്നു ഇത്. ഞാനും എന്റെ പ്രണയവും എന്ന് അടിക്കുറിപ്പോടെയാണ് ൻടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. കരീനയുടെ ത്രോ ബാക്ക് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അടുത്തിടെയായിരുന്നു താരങ്ങളുടെ വിവാഹ വാർഷികം. എട്ട് വർഷത്തെ സന്തോഷകരമായ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി നടി രംഗത്തെത്തിയിരുന്നു. ഒരുകാലത്ത് ബെബൂ എന്ന പെൺകുട്ടിയും സൈഫു എന്ന ആൺകുട്ടിയും ഉണ്ടായിരുന്നു. ഇരുവരും സ്പാഗെട്ടിയും വീഞ്ഞും ഇഷ്ടപ്പെട്ടിരുന്നു ... സന്തോഷത്തോടെ ജീവിച്ചു. സന്തോഷകരമായ ദാമ്പത്യത്തിന്റെ താക്കോൽ ഇപ്പോൾ നിങ്ങൾക്കറിയാ. വിവാഹ വാർഷികാശം നേർന്ന് കൊണ്ട് നടി കുറിച്ചു.

 പ്രണയം  തുടങ്ങുന്നത്

2008 ൽ പുറത്തിറങ്ങിയ താഷൻ എന്ന ചിത്രത്തിലൂടെയാണ് കരീനയും സെയ്ഫും പ്രണയത്തിലായത്.. സിനിമ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തഷന്‍ കരിയര്‍ മാറ്റിയില്ല, ജീവിതം മനോഹരമാക്കിയെന്ന് കരീന മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഷന്‍ ജീവിതത്തിലും അഭിനയത്തിലും വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജബ് വി മെറ്റാണ് കരിയറും തഷന്‍ ജീവിതവും മാറ്റിമറിച്ചു. എന്റെ സ്വപ്‌ന സഖാവിനെ കണ്ടെത്തിയത് തഷന്റെ സെറ്റില്‍ വെച്ചാണ്- കരീന പറഞ്ഞു.

 പുതിയ അതിഥി

കരീന വീണ്ടും അമ്മയാകാൻ തയ്യാറെടുക്കുകയാണ്. അച്ഛൻ സെയ്ഫിന് ആശംസയുമായി ഇബ്രാഹി രംഗത്തെത്തിയിരുന്നു. സെയ്ഫിന്റ 50 പിറന്നാൾ ദിനത്തിലാണ് പുതിയ അതിഥിയെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. രണ്ട് കു‍ഞ്ഞുങ്ങൾ വേണമെന്നത് താരങ്ങളുടെ ആഗ്രഹമായിരുന്നു. ഇത് നടി പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടാമതും കുഞ്ഞ് ജനിക്കുന്നതിനെ തുടർന്ന് കരീനയും സെയ്ഫും മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറാൻ തയ്യാറെടുക്കുകയാണ്. കുടുംബം വലുതാകുന്നതിനെ തുടർന്നാണ് താരകുടുംബംവലിയ വീട്ടിലേയ്ക്ക് താമസം മാറുന്നത്. ദിവസങ്ങൾക്ക് മുൻപ് 5ാം മാസത്തെ വിശേഷം പങ്കുവെച്ച് നടി രംഗത്തെത്തിയിരുന്നു.

Read more about: kareena kapoor saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X