വിവാഹവും ഡിവോഴ്സും നിങ്ങൾക്ക് സംഭവിക്കുന്നത് വരെ മനസിലാകില്ല; വീട്ടിലുണ്ടായ ആക്രമത്തിന് പിന്നാലെ കരീന

കഴിഞ്ഞ ദിവസങ്ങളിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയായ താരം സെയ്ഫ് അലി ഖാനാണ്. നടനെ മുംബൈയിലെ വീട്ടിൽ കയറി ഒരാൾ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ​ഗുരുതരമായി പരിക്കേറ്റെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരുന്ന സെയ്ഫിന്റെ ദൃശ്യങ്ങൾ കണ്ട് പലരും അമ്പരന്നു. വലിയ പരിക്കുണ്ടെന്ന് വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു അഭിപ്രായങ്ങൾ. പിന്നാലെ ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങൾ വന്നു. ഓട്ടോറിക്ഷയിലാണ് സെയ്ഫ് പരിക്കേറ്റ് ആശുപത്രിയിലെത്തുന്നത്. വീട്ടിൽ കാറുണ്ടല്ലോ എന്ന് ചോദ്യം വന്നു.

ഡ്രെെവർ ഡ്യൂട്ടി കഴിഞ്ഞ് പോയിരുന്നെന്ന് സെയ്ഫ് മറുപടി നൽകി. എട്ട് വയസുള്ള മകനെയും കൂട്ടിയാണ് സെയ്ഫ് ആശുപത്രിയിലെത്തുന്നത്. 23 കാരനായ മകൻ ഇബ്രാഹിം അലി ഖാൻ സംഭവസ്ഥലത്തുണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ വന്നു. ഇതും ദുരൂഹതകൾ ബാക്കിയാക്കി. കരീന കപൂറിന് നേരെ മോശം കമന്റുകളും ഇതിനിടെ വന്നു. കരീനയും സെയ്ഫും തമ്മിലുണ്ടായ വഴക്കിനിടെ പറ്റിയ പരിക്കാണിതെന്ന് വരെ വാദം വന്നു.

Kareena Kapoor  Saif Ali Khan

ട്വിങ്കിൾ ഖന്നയുൾപ്പെടെയുള്ളവർ ഈ വാദത്തിനെതിരെ പ്രതികരിച്ചു. അന്ന് സംഭവിച്ചത് എന്താണെന്നത് സംഭവിച്ച് ഇന്നും ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാണ്. ഇതിനിടെ കരീന കപൂർ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വാചകങ്ങളാണ് ശ്രദ്ധ നേടുന്നത്. വിവാഹങ്ങൾ, ഡിവോഴ്സുകൾ, ആങ്സെെറ്റികൾ, കുഞ്ഞിന്റെ ജനനം, പ്രിയപ്പെട്ടവരുടെ മരണം, പാരന്റിം​ഗ് എന്നിവ നിങ്ങൾക്ക് സംഭവിക്കുന്നത് വരെ അത് പൂർണമായും നിങ്ങൾ മനസിലാക്കില്ല. സാഹചര്യങ്ങളെക്കുറിച്ചുള്ള തിയറികളും ഊഹാപോഹങ്ങളും യാഥാർ‌ത്ഥ്യമല്ല.

നിങ്ങളുടെ ഊഴമെത്തുമ്പോൾ ജീവിതം നിങ്ങളെ വിനീതനാക്കുന്നത് വരെ പലരേക്കാളും കേമനാണ് നിങ്ങളെന്ന് സ്വയം കരുതും. കരീന പങ്കുവെച്ച വാചകങ്ങളിങ്ങനെ. ഭർത്താവിന് നേരെയുണ്ടായ ആക്രമണം കരീനയെ ഉലച്ചിട്ടുണ്ടാകാമെന്ന് ആരാധകർ പറയുന്നുണ്ട്. 2012 ലാണ് സെയ്ഫ് അലി ഖാനും കരീന കപൂറും വിവാഹിതരായത്.

Kareena Kapoor  Saif Ali Khan

ടഷാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇവർ അടുക്കുന്നത്. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിവരാണ് താര ദമ്പതികളുടെ മക്കൾ. മുൻ ഭാര്യ അമൃത സിം​ഗിൽ ഇബ്രാഹിം അലി ഖാൻ, സാറ അലി ഖാൻ എന്നീ മക്കളും സെയ്ഫിനുണ്ട്. സാറ ബോളിവുഡിലെ നായിക നടിയാണിപ്പോൾ. ഇബ്രാഹിമും സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നു.

കരിയറിലെ തിരക്കേറിയ സമയത്താണ് കരീന സെയ്ഫിനെ വിവാഹം ചെയ്യുന്നത്. വിവാഹവും അമ്മയായതും തന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ കരീന ശ്രദ്ധിച്ചിരുന്നു. ഇന്നും മുൻനിര നായികാ സ്ഥാനം കരീന കപൂറിനുണ്ട്. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീടിങ്ങോട്ട് സൂപ്പർതാര ചിത്രങ്ങൾ നടിയെ തേടി തുടരെ വന്നു. കരീനയുടെ സഹോദരി കരിഷ്മ കപൂർ ഒരു കാലത്തെ താരറാണിയായിരുന്നു. എന്നാൽ ഇപ്പോൾ കരിഷ്മ സിനിമാ രംഗത്ത് സജീവമല്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X