പശുവിന് പുല്ലുമായി താരപുത്രൻ തൈമൂർ അലിഖാൻ, പിറന്നാൾ ദിനത്തിൽ മകന് ഉപദേശവുമായി കരീന കപൂർ

താരങ്ങളായ മാതാപിതാക്കളെക്കാളും സെലിബ്രിറ്റിയാണ് കരീന കപൂറിന്റേയും സെയ്ഫ് അലിഖാന്റേയും മകൻ തൈമൂർ അലിഖാൻ. ജനിച്ചു വീണപ്പോൾ മുതൽ തൈമൂർ ബോളിവുഡ് കോളങ്ങളിലെ ഹോട്ട് ടോപ്പിക്കായി മാറുകയായിരുന്നു. കുഞ്ഞ് തൈമൂറിന്റെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വലിയ വാർത്തയാകാറുണ്ട്.

ഇന്ന് താരപുത്രന്റെ 4ാം ജന്മദിനമാണ്. കുഞ്ഞ് തൈമൂറിന് പിറന്നാൾ ആശംസകൾ നേർന്ന് കുടുംബാംഗങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഇടം പിടിക്കുന്നത് കരീനയുടെ പിറന്നാൾ ആശംസയാണ്. കുഞ്ഞ് തൈമൂറിന്റെ ചിത്രങ്ങൾ ചേർത്ത് വെച്ച് കൊണ്ടുള്ള കൊളാഷ് വീഡിയോ പങ്കുവെച്ച് കൊണ്ടാണ് കരീന പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം തന്നെ നടി കുറിച്ച വാക്കുകളും വൈറലായിട്ടുണ്ട്.

തൈമൂറിന്റെ ബാല്യകാലം

താരപുത്രനാണെങ്കിലും സാധാരണ കുട്ടികളുടെ ബല്യകാലമാണ് തൈമൂറിന്. പലപ്പോഴും മാതാപിതാക്കളുടെ താരപദവി കുഞ്ഞിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ബോഡിഗാഡിനൊപ്പമുള്ള ചിത്രങ്ങളെക്കാളും മണ്ണിലും വയലിലും സമയം ചെലവഴിക്കുന്ന കുഞ്ഞ് തൈമൂറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അമ്മയുടെ പിറന്നാൾ ആശംസ

ഇപ്പോഴിത നാലാം പിറന്നാൾ ദിനത്തിൽ മകന് ഉപദേശവുമായി കരീന കപൂർ ഖാൻ എത്തിയിരിക്കുകയാണ്. പിറന്നാൾ ആശംസ പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ വാക്കുകൾ.. തന്റെ മകന്റ അർപ്പണബോധത്തിൽ താൻ വളരെ സന്തോഷവതിയാണെന്നാണ് കരീന പറയുന്നത്. എന്റെ കഠിനാധ്വാനിയായ മകനെ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ. അതുപോലെ തന്നെ വഴിയിലെ മഞ്ഞ് ആസ്വദിക്കാനും പൂക്കൾ പറിച്ചെടുക്കാനും മരത്തിൽ കയറാനും കേക്കും കഴിക്കാനും മറക്കരുതെന്നും കരീന പറയുന്നു.

ജീവിതം സന്തോഷമാക്കുക

സ്വപ്നത്തെ പിന്തുടർന്ന് അവ സ്വന്തമാക്കുക. അതിലുപരി ജീവിതം സന്തോഷമാക്കുക. അമ്മയേക്കാൾ കൂടുതൽ നിങ്ങളെ സ്നേഹിക്കാൻ ആർക്കും കഴിയില്ല ജന്മദിനാശംസകൾ തിം എന്നാണ് കരീന ചിത്രത്തിനും വീഡിയോയ്ക്കുമൊപ്പം പങ്കുവെച്ചിരിക്കുന്നത്. പശുവിന് പുല്ല് കൊടുക്കാൻ പോകുന്ന തൈമൂറിന്റെ ചിത്രവും കരീന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞ് തൈമൂറിന് പിറന്നാൾ ആശംസയുമായി നടി കരീഷ്മ കപൂർ, മല്ലെക അറോറ, അർജുൻ കപൂർ, റിദ്ദിമ കപൂർ തുടങ്ങിയവർ എത്തിയിട്ടുണ്ട്.

തൈമൂറിന്റെ ബാല്യകാലം

പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ തൈമൂറിന് വളരെ ഇഷ്ടമാണ്. മാസങ്ങൾക്ക് മുൻപ് അച്ഛൻ സെയ്ഫിനോടൊപ്പം വയലിൽ കൃഷി പണി ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ തൈമൂർ ചെടി നടന്നതിന്റേയും ഭക്ഷണം ഉണ്ടാക്കുന്നതിന്റേയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. സെലിബ്രിറ്റികളുടെ മക്കളിൽ നിന്ന് ഏറെ വ്യത്യസ്തനാണ് കുഞ്ഞ് തിം.

കരീന ഇൻസ്റ്റഗ്രാം പോസ്റ്റ്

More from Filmibeat

Read more about: kareena kapoor കരീന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X