For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരീനയുടെ മകൻ കോലിക്ക് ഒരു വെല്ലുവിളിയാകുമോ, അച്ഛൻ സെയ്ഫിന്റെ ആഗ്രഹം നടക്കില്ലെന്നെന്ന് വ്യക്തം

  |

  ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രനാണ് നടി കരീന കപൂറിന്റേയും നടൻ സെയ്ഫ് അലിഖാന്റേയും മകൻ തൈമൂർ അലിഖാൻ. കൈ കുഞ്ഞായിരുന്ന സമയത്ത് തന്നെ തൈമൂർ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. കുഞ്ഞ് ടിമ്മിന്റെ വളർച്ച പാപ്പരാസികൾ ആഘോഷമാക്കുകയായിരുന്നു ആദ്യമൊക്കെ കരീനയും സെയ്ഫും അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് കുഞ്ഞിന്റെ സ്വകാര്യതയെ ബാധിച്ച് തുടങ്ങിയപ്പോൾ താരങ്ങൾ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. പാപ്പരാസികൾക്കെതിരെ താരങ്ങൾ രംഗത്തെത്തുകയായിരുന്നു.

  ലോക്ക് ഡൗണോടെ തൈമൂർ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു. കരീനയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് തൈമൂർ വീണ്ടും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായത് ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്നത് കരീന കപൂർ പങ്കുവെച്ച ഒരു ചിത്രമാണ് . പ്രേക്ഷകർമാത്രമല്ല താരങ്ങളും തൈമൂറിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

  ബാറ്റുമായി നിൽക്കുന്ന തൈമൂറിന്റെ ചിത്രമാണ് കരീന പങ്കുവെച്ചിരിക്കുന്നത്. എനിക്ക് ഐപിഎല്ലിൽ കളിക്കാൻ സ്ഥലമുണ്ടോ. എനിക്കും കളിക്കാം... എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞ് തൈമൂറിന്റെ ക്രിക്കറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് .ഒരു പ്രെഫഷണൽ ക്രിക്കറ്റ് കളിക്കാരനെ പോലെയായിരുന്നു തൈമൂർ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്.

  തൈമൂറിന്റെ ചിത്രം ആരാധകർ മാത്രമല്ല ബോളിവുഡ് താരങ്ങളും ഏറ്റെടുത്തിട്ടുണ്ട്. നടിയും കരീനയുടെ സഹോദരിയുമായ കരീഷ്മ കപൂർ, പ്രിയങ്ക ചോപ്ര, അമൃത അറോറ തുടങ്ങിയ താരങ്ങളും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട് . ജീനുകളിൽ എന്നാണ് പ്രിയങ്ക കമന്റ് ചെയ്തിരിക്കുന്നത്. ഇത് എല്ലാവരുടേയും ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ക്യൂട്ട് എന്നാണ് കരീഷ്മ കമന്റ് ചെയ്തിരിക്കുന്നത്. ലവ് സിമ്പലാണ് അമൃത അറോറ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  അമ്മ കരീനയ്ക്ക് തൈമൂറിനെ ക്രിക്കറ്റ് താരമാകണം എന്നാണ് ആഗ്രഹം. നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ നടി ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യക്ക് വേണ്ടി തന്റെ മകൻ കളിക്കണമെന്നുള്ള ആഗ്രഹവും നടി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബോളിവുഡിൽ സ്വജന പക്ഷപാതം വാർത്തകളിൽ ഇടം പിടിച്ചപ്പോൾ മകന്റെ കാര്യത്തിൽ ശക്തമായ നിലപാടുമായി കരീന രംഗത്തെത്തിയിരുന്നു. തൈമൂറിന്റെ കയ്യിലാണ് അവന്റെ ഭാവിയെന്നും മാതാപിതാക്കളുടെ പേരും പ്രശസ്തിയും ഉപയോഗിക്കില്ലെന്നും നടി തുറന്ന് പറഞ്ഞിരുന്നു. മാതാപിതാക്കൾ എന്ന നിലയിൽ അവർ അവനെ ഒരു തരത്തിലും സഹായിക്കാൻ പോകുന്നില്ലെന്നും നടി പറഞ്ഞിരുന്നു. കരീനയുടെ വാക്കുകൾ ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു.

  എന്നാൽ മകനെ ഒരു നടനാക്കണമെന്നാണ് സെയ്ഫ് അലിഖാന്റെ ആഗ്രഹം. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഇത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അവൻ വളർന്ന് കൊണ്ടിരിക്കുകയാണ്. വലുതാകുമ്പോൾ അവൻ തന്നെ നല്ലൊരു ജോലി കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തൈമൂർ ഒരു നടനാകണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. സിനിമയിൽ എത്തുമെങ്കിൽ ഉറപ്പായും തിളങ്ങി നിൽക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും സെയ്ഫ് പറഞ്ഞിരുന്നു.

  വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍

  കരീന കുടുംബ സമേതം ദില്ലിയാണിപ്പോൾ. ലാൽ സിംഗ് ഛദ്ദയുടെ ചിത്രീകരണത്തിനായി ഒക്ടോബർ 1 നായിരുന്നു ഭർത്താവ് സെയ്ഫിനും മകനോടൊപ്പം ദില്ലിയിൽ എത്തിയത്.

  നടിയുടെ ലൊക്കേഷൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കരീന രണ്ടാമതും അമ്മയാകാൻ തയ്യാറെടുക്കുകയാണ്. അഞ്ച് മാസം ഗർഭിണിയാണ് താരം. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. വി.എഫ്.എക്സ് ഉപയോഗിച്ച് കരീനയുടെ ബേബി ബമ്പ് മറച്ചുവെച്ച് കൊണ്ടാണ് ബാക്കി ചിത്രീകരണം പൂർത്തിയാക്കുക. 2021 ക്രിസ്മസിന് റിലീസായിട്ടാകും തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.

  English summary
  Kareena Kapoor shares an adorable picture of her son Timur Ali Khan playing cricket
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X