ആദ്യമായി ഇളയ മകന്റെ മുഖം പുറത്ത് കാണിച്ച് കരീന കപൂര്‍; നാളയെ കുറിച്ചുള്ള പ്രതീക്ഷ ഇവരാണെന്നും നടി

മാസങ്ങള്‍ക്ക് മുന്‍പാണ് ബോളിവുഡ് താരദമ്പതിമാരായ കരീന കപൂറിനും സെയിഫ് അലി ഖാനും രണ്ടാമതൊരു കുഞ്ഞ് കൂടി ജനിക്കുന്നത്. മൂത്തമകന്റെ ജനനവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ കരീനയും സെയിഫും രണ്ടാമതും കുഞ്ഞ് വരുന്നത് വലിയ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. വീണ്ടും ആണ്‍കുഞ്ഞാണ് ജനിച്ചതെന്ന് പറഞ്ഞെങ്കിലും മകന്റെ ഫോട്ടോ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല.

ഇപ്പോഴിതാ മാതൃദിനത്തോട് അനുബന്ധിച്ച് ഇളയമകന്റെ ഫോട്ടോ ആദ്യമായി പങ്കുവെച്ചിരിക്കുകയാണ് കരീന. മൂത്തമകന്‍ തൈമൂര്‍ അനിയനെ കൈയിലെടുത്ത് ഇരിക്കുന്ന ചിത്രമായിരുന്നു നടി പോസ്റ്റ് ചെയ്തത്. 'ലോകം മുഴുവന്‍ പ്രതീക്ഷ കൈവിടാതെ ഇരിക്കുന്ന സമയത്ത് മികച്ചൊരു നാളെയെ കുറിച്ച് എനിക്ക് പ്രതീക്ഷ പകരുന്നത് ഇവര്‍ രണ്ട് പേരുമാണ്. സുന്ദരിമാരും കരുത്തരുമായ എല്ലാ അമ്മമാര്‍ക്കും മദേഴ്‌സ് ഡേ ആശംസകള്‍. വിശ്വാസം മുറുകെ പിടിക്കുക. എന്നുമാണ് ചിത്രത്തിന് താഴെ ക്യാപ്ഷനായി കരീന കൊടുത്തത്.

kareena-kapoor

മക്കളുടെ ഫോട്ടോ മാത്രമല്ല കരീനയെയും സഹോദരി കരിഷ്മയെയും എടുത്ത് നില്‍ക്കുന്ന സ്വന്തം അമ്മയുടെ ഫോട്ടോയും അമ്മായിയമ്മയുടെ ചിത്രവുമെല്ലാം ഇന്നേ ദിവസം നടി പോസ്റ്റ് ചെയ്തിരുന്നു. കരീനയുടെ കുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും എത്തിയിരുന്നു.

സ്റ്റൈലിഷായി രമ്യ പാണ്ഡ്യൻ, ആരെയും മയക്കുന്ന നോട്ടമുള്ള സുന്ദരി, ചിത്രങ്ങൾ കാണാം

അതേ സമയം ഇളയമകന്റെ പേര് എന്താണെന്നുള്ള ചോദ്യമാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് വരുന്നത്. മൂത്തമകന് തൈമൂര്‍ അലി ഖാന്‍ എന്ന പേര് നല്‍കിയതിന്റെ പേരിലാണ് നേരത്തെ കരീനയും സെയിഫും വിവാദങ്ങളില്‍ കുടുങ്ങിയത്. ജനിച്ചത് മുതല്‍ പേര് കാരണം തൈമൂര്‍ വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. ഇളയമകനും സാമാനമായ പേരാണോ എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X