ഓരോ പത്ത് വര്‍ഷത്തിലും ഭര്‍ത്താവിന് കുഞ്ഞുങ്ങളുണ്ട്; സെയിഫിന്റെ ആദ്യ ബന്ധത്തിലെ മക്കളെ കുറിച്ച് കരീന കപൂര്‍

ഇന്ത്യന്‍ സിനിമാലോകത്ത് മാതൃത്വം മനോഹരമായി കൈകാര്യം ചെയ്ത് കൈയ്യടി വാങ്ങിയ നടിയാണ് കരീന കപൂര്‍. രണ്ട് ആണ്‍മക്കള്‍ക്ക് ജന്മം കൊടുത്തതും അവരെ പരിപാലിക്കുന്നതിനെ കുറിച്ചുമൊക്കെ കരീന മുന്‍പ് പറഞ്ഞിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യുടെ ഏഴാം സീസണിലും കരീന പങ്കെടുത്തിരിക്കുകയാണ്. ഇതിന്റെ ഒരു എപ്പിസോഡില്‍ കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങളാണ് കരീന പങ്കുവെച്ചത്.

കുടുംബത്തിന്റെ ഊര്‍ജ്ജം, ആധുനിക രക്ഷാകര്‍തൃത്വം എന്നിവയെ കുറിച്ചൊക്കെ കരീന സംസാരിച്ചു. വ്യക്തിപരമവും തൊഴില്‍പരവുമായ ജീവിതത്തെ സന്തുലിതമാക്കി കൊണ്ട് പോവുന്നതിനെ കുറിച്ച് കരീനയ്‌ക്കൊപ്പം ആമിര്‍ ഖാനും പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ച് ലാല്‍ സിംഗ് ഛദ്ധ എന്ന സിനിമയുടെ പ്രൊമോഷനുമായി എത്തിയതായിരുന്നു.

 saifalikhan

സെയിഫ് അലി ഖാന്‍ അദ്ദേഹത്തിന്റെ മക്കളുമായിട്ടുള്ള ഐക്യം എങ്ങനെയാണെന്നാണ് കരണ്‍ ചോദിച്ചത്. 'എന്തിന് നമ്മളതില്‍ ബുദ്ധിമുട്ടണം. എല്ലാവര്‍ക്കും അവരുടേതായ സമയമുണ്ട്. ഓരോ ദശാബ്ദം കഴിയുമ്പോഴും സെയിഫിന് കുഞ്ഞുങ്ങള്‍ ജനിക്കും. അത് മനോഹരമായി തന്നെ അദ്ദേഹം ബാലന്‍സ് ചെയ്ത് കൊണ്ട് പോവുന്നുമുണ്ട്. ഇടയ്ക്ക് ഞങ്ങളെല്ലാവരും ഒരുമിച്ച് കൂടും. അത് വളരെ മികച്ച നിമിഷമാണ്.

ചിലപ്പോള്‍ സാറയുടെ കൂടെ കാപ്പി കുടിക്കണമെന്നും ഒന്നോ രണ്ടോ മണിക്കൂര്‍ അവളുടെ കൂടെ തനിച്ചിരിക്കണമെന്നും അദ്ദേഹം പറയാറുണ്ട്. ഞാന്‍ അവളുടെ കൂടെയിരിക്കുന്നത് പോലെയാണ് അദ്ദേഹവും. അവര്‍ ഒരുമിച്ച് അവധി ആഘോഷിക്കാന്‍ പോവാറുണ്ട്. അവര്‍ തമ്മില്‍ ബന്ധം കാത്തുസൂക്ഷിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ കരുതുന്നു.

 saifalikhan

അവര്‍ക്ക് എല്ലാം ഉണ്ട്. പക്ഷേ പിതാവ് ഒരാളെയുള്ളു. ഒരേ സമയം അദ്ദേഹം രണ്ട് ബന്ധത്തിലുള്ള മക്കള്‍ക്കും പ്രധാന്യം കൊടുക്കണം. ആളുകള്‍ ചര്‍ച്ച ചെയ്യുന്ന രീതിയില്‍ ഇതെന്റെ മനസിലേക്ക് കയറുന്നില്ലെന്നും' കരീന പറയുന്നു.

സെയിഫ് അലി ഖാന്റെ ആദ്യ ഭാര്യ അമൃത സിംഗിലുള്ള മക്കളാണ് സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. സാറ 1995 ലും ഇബ്രാഹിം 2001 ലുമാണ് ജനിച്ചത്. ശേഷം 2012 ലാണ് കരീനയുമായിട്ടുള്ള സെയിഫിന്റെ വിവാഹം. ഈ ബന്ധത്തില്‍ 2016 ല്‍ തൈമൂര്‍ അലി ഖാന്‍ എന്ന മകന്‍ ജനിച്ചു.

2021 ലാണ് ഇളയമകന്‍ ജഹാംഗീര്‍ അലി ഖാന്‍ ജനിക്കുന്നത്. അതായത് ഒരോ പത്ത് വര്‍ഷത്തെ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഇടവേളകളില്‍ സെയിഫിന് കുഞ്ഞ് ജനിച്ചെന്ന് പറയുന്നത് ശരിയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X