»   » കരീനയുടെ ഗര്‍ഭിണി വേഷം

കരീനയുടെ ഗര്‍ഭിണി വേഷം

Posted By:
Subscribe to Filmibeat Malayalam

വിവാഹിതരായെങ്കിലും തല്‍ക്കാലം കുട്ടികളൊന്നും വേണ്ടെന്ന തീരുമാനത്തിലാണ് സെയ്ഫ് അലി ഖാനും കരീന കപൂറുമെന്നകാര്യം ആരാധകര്‍ക്കെല്ലാം അറിയുന്നതാണ്. നേരത്തേ ഒരു അഭിമുഖത്തില്‍ കുട്ടികള്‍ വേണ്ടെന്ന് ചിലപ്പോള്‍ താന്‍ തീരുമാനിച്ചേയ്ക്കുമെന്നും കരീന പറഞ്ഞിരുന്നു. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ ദിവസം ഷൂട്ടിങ് സെറ്റിലെത്തിയ കരീനയുടെ ചിത്രങ്ങള്‍ എല്ലാവരും അമ്പരന്നിരിക്കുകയാണ്.

അനാല്‍ക്കലി വസ്ത്രവുമണിഞ്ഞെത്തിയ കരീനയുടെ ഉയര്‍ന്നു നില്‍ക്കുന്ന വയറ് എല്ലായിടത്തും വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഗോരി തേരെ പ്യാര്‍ മേം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഗര്‍ഭിണിയെന്ന് തോന്നിയ്ക്കും വിധത്തിലുള്ള വയറുമായി കരീന എത്തിയത്. ചിത്രത്തില്‍ ഗര്‍ഭിണിവേഷം അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് ഗര്‍ഭിണി മേക്കപ്പില്‍ കരീന എത്തിയത്.

സെന്‍ട്രല്‍ പാര്‍ക്കില്‍ ദില്ലിയിലെ ട്രാഫിക്ക് ഔട്ട് പോസ്റ്റിന്റെ സെറ്റിട്ടാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. ഈ സീനുകളില്‍ ചിത്രത്തിലെ നായകന്‍ ഇമ്രാന്‍ ഖാനും പ്രത്യക്ഷപ്പെടുന്നുണ്ട്. നേരത്തേ മധുര്‍ ഭണ്ഡാര്‍ക്കര്‍ ഒരുക്കുന്ന ഹീറോയിന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ കരീനയെ ഗര്‍ഭിണിയുടെ വേഷത്തില്‍ കണ്ടത് വലിയ വാര്‍ത്തയായിരുന്നു.

പക്ഷേ അത് ചിത്രത്തിന് വേണ്ടിയുള്ള മേക്കപ്പായിരുന്നുവെന്ന് മധുര്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പുനീത് മല്‍ഹോത്രയാണ് ഗോരി തേരേ പ്യാര്‍ മേം സംവിധാനം ചെയ്യുന്നത്. ചിത്രം നവംബറിലാണ് റിലീസിന് എത്തുന്നത്.

English summary
Kareena Kapoor, who is currently shooting for her upcoming movie Gori Tere Pyaar Mein, was spotted with a baby bump on the film's sets
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam