»   » ഹോളിവുഡും ബോളിവുഡും ഒരുപോലെ തന്നെയാണോ ?

ഹോളിവുഡും ബോളിവുഡും ഒരുപോലെ തന്നെയാണോ ?

Posted By: Ambili
Subscribe to Filmibeat Malayalam

തന്റെ അഭിപ്രായം എന്താണെലും അത് അപ്പോള്‍ തന്നെ തുറന്നു പറയാന്‍ മടിയില്ലാത്തയാളാണ് കരീന കപൂര്‍. അടുത്തിടെ താരം ഹോളിവുഡിലെ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടി വേറിട്ട് നില്‍ക്കും.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. ഹോളിവുഡില്‍ പ്രവര്‍ത്തിക്കുന്നത് താരമൂല്യം കൂട്ടുമോ എന്നാണ് താരത്തിനോട് ചോദ്യം വന്നത്. ഉചിതമായ മറുപടി പറയാനായി താരം ദീപിക പദുക്കോണിനെയും പ്രിയങ്ക ചോപ്രയെയുമാണ് കൂട്ടു പിടിച്ചത്.

ദീപികയും പ്രിയങ്കയും

വിദേശത്ത് പോയി പണി എടുക്കുന്നതില്‍ വലിയ കാര്യം ഒന്നുമില്ലെന്നാണ് കരീന പറയുന്നത്. അതില്‍ നിന്നും ശമ്പളം കൂടുമോ എന്ന കാര്യവും തനിക്ക് അറിയില്ലെന്ന് താരം പറയുന്നു.

എനിക്ക് ഇത് വലിയ കാര്യമൊന്നുമല്ല

തന്നെ സംബന്ധിച്ചിടത്തോളം ഹോളിവുഡില്‍ ആണെങ്കിലും ബോളിവുഡില്‍ ആണെങ്കിലും ഒരുപോലെയാണെന്നാണ് താരം പറയുന്നത്. എല്ലാം വ്യക്തിത്വത്തിന് അടിസ്ഥാനപ്പെട്ടിരിക്കുകയാണെന്നും കരീന പറയുന്നു.

മകനെ കുറിച്ച്

തന്റെ മകന്‍ തൈമൂര്‍ അലി ഖാന്‍ ആണ്. അവനെ ലിറ്റില്‍ ജോണ്‍ എന്ന് ഒരിക്കലും വിളിക്കില്ല. അങ്ങനെ ചിന്തിക്കാന്‍ കൂടി കഴിയില്ലെന്നും കരീന പറയുന്നു.

46 ദിവസം കൊണ്ട് ആരും പുറത്തിറങ്ങില്ല

പ്രസവം വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് പറയുന്നവര്‍ക്ക് മാതൃകയാണ് കരീന. തന്റെ പ്രസവം കഴിഞ്ഞ് 46 ദിവസത്തിനുള്ളില്‍ തന്നെ താരം പുറത്ത് വന്നിരുന്നു. എന്നാല്‍ എല്ലാര്‍ക്കും ഇത് കഴിയില്ലെന്നും താരം പറയുകയുണ്ടായി.

English summary
Kareena Kapoor took a dig at Deepika Padukone and Priyanka Chopra when asked about an alternate career in Hollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam