രണ്ടാനമ്മയുടെ ആവശ്യമില്ല! സാറയുടെയും സുഹൃത്താവാനേ തനിക്ക് കഴിയൂയെന്ന് കരീന കപൂര്‍!
താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയിലേക്കെത്തുന്നത് സ്വഭാവികമായ കാര്യമാണ്. കേദാര്‍നാഥിലൂടെ സാറ അലി ഖാന്‍ അരങ്ങേറുകയാണ്. സിനിമ പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിട്ടതിന് ശേഷവും റിലീസ് ചെയ്യാത്തതില്‍ ആരാധകരും ആകാംക്ഷയിലായിരുന്നു. താരപുത്രി കാരണമാണ് സിനിമ വൈകുന്നതെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. സംവിധായകന്റെ സമീപനത്തില്‍ തൃപ്തിയില്ലെന്നായിരുന്നു സാറ പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട വിവാദം സോഷ്യല്‍ മീഡിയിലൂടെ വൈറലായിരുന്നു. അടുത്തിടെ സെയ്ഫിനൊപ്പം സാറയും ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആദ്യ ഭാര്യയായ അമൃത സിംഗില്‍ നിന്നും വിവാഹമോചനം നേടിയതിന് ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം ചെയ്തത്.
സെയ്ഫിന്റെ രണ്ടാം വിവാഹത്തിന്റെ സമയത്ത് ഒപ്പം നില്‍ക്കണമെന്നായിരുന്നു അമ്മ പറഞ്ഞതെന്ന് സാറ പറഞ്ഞിരുന്നു.അമ്മയാണ് വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി തന്നെ ഒരുക്കിവിട്ടതെന്നും സാറ പറഞ്ഞിരുന്നു. സാറയുടെ അഭിമുഖം വൈറലായതിന് പിന്നാലെയായാണ് കരീന കപൂറും താരപുത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരിച്ചത്. അമൃതയുടെയും മക്കളുടെയും അടുത്ത സുഹൃത്താണ് താനെന്നും അവര്‍ക്കെന്ത് ആവശ്യം വന്നാലും താന്‍ കൂടെയുണ്ടാവുമെന്നുമായിരുന്നു താരം പറഞ്ഞത്.

അവരുടെ അമ്മായാവാനോ രണ്ടാനമ്മയാവാനോ തനിക്കൊരിക്കലും കഴിയില്ല. അവരെ നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്ന ഒരമ്മ അവര്‍ക്കുണ്ട്. അവരുടെ സുഹൃത്താവാന്‍ മാത്രമേ തനിക്ക് കഴിയൂയെന്ന് താരം പറയുന്നു. ജീവിതത്തില്‍ ഏത് ഘട്ടത്തില്‍ സഹായം വന്നാലും താന്‍ അവര്‍ക്കൊപ്പമുണ്ടാവുമെന്നും കരീന പറയുന്നു. വെള്ളിത്തിരയില്‍ തിളങ്ങാനുള്ള എല്ലാ കഴിവുകളും അവള്‍ക്കുണ്ടെന്നും അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണെന്നും താരം പറയുന്നു.


Click it and Unblock the Notifications











