kareena: ഇതെന്ത് കോലമാണ്... ദാരിദ്രമോ! കരീനയുടെ പുതിയ ലുക്കിനെ ട്രോളി ആരാധകർ, ചിത്രങ്ങൾ കാണാം
ഡിസൈനർ മനീഷ് മൽഹോത്രയുടെ വസ്ത്രങ്ങൾ ധരിച്ചാണ് താരം റാംപിൽ ചുവട് വെച്ചത്.
ബോളിവുഡിലെ ഹോട്ട് ആൻഡ് സീറോ സൈസ് താരമായിരുന്നു കരീന കപൂർ. താരത്തിന്റെ ശരീര ഘടനയെ പുകഴ്ത്തി ആരാധകർ രംഗത്തെയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ മകൻ തൈമൂറിന്റെ ജനനത്തിനു ശേഷം താരത്തിന്റെ ശരീരം ഭാരം കൂടിയിരുന്നു. ഇതു കുറയ്ക്കാനുള്ള പരിശ്രമത്തിലായിരുന്നു താരം.

എന്നാൽ ഇപ്പോൾ താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പണ്ട് താരത്തിനെ പ്രശംസിച്ചവർ തന്നെ ഇപ്പോൾ കരീനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ സിംഗപ്പൂരിൽ നടന്ന ഫാഷൻ ഷോയിൽ താരം ചുവട് വെച്ചിരുന്നു. ഡിസൈനർ മനീഷ് മൽഹോത്രയുടെ വസ്ത്രങ്ങൾ ധരിച്ചാണ് താരം റാംപിൽ ചുവട് വെച്ചത്. കരീനയ്ക്കൊപ്പം സുഹൃത്ത് അമൃത അറോറയും റാംപിൽ എത്തിയിരുന്നു. ഇവർ ഇരുവരും ചേർന്നുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമർശനവുമായ ആരാധകർ രംഗത്തെത്തിയത്.
കരീനയെ കണ്ടാൽ അസ്ഥിതി കൂടം പോലെയുണ്ടെന്നായിരുന്നു ചിലരുടെ വാദം. എന്നാൽ മറ്റു ചിലർ പറയുന്നത് വല്ലതും കഴിച്ച് വണ്ണം വയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കരീനയ്ക്ക് പോഷകാഹാര കുറവ് കാരണമാണ് ശരീരം മെലിഞ്ഞു പോയതെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. അതേസമയം ഫോട്ടേയിൽ അമൃതയുടെ ലുക്ക് സൂപ്പറാണെന്നും കരീനയെ കണ്ടാൽ പ്രായം തോന്നിക്കുന്നുണ്ടെന്നും ആരാധകരിൽ ഒരാൾ പറയുന്നുണ്ട്.
ചിത്രങ്ങൾ കാണാം


Click it and Unblock the Notifications











