കുഞ്ഞു വയറില്ലാതെ ചുവന്ന ഗൗൺ അണിഞ്ഞ് കേക്കിൽ കരീന! നടിയ്ക്ക് പിറന്നാൾ സർപ്രൈസുമായി കുടുംബം
ബോളിവുഡിലെ ബോൾഡ് ആന്റ് ബ്യൂട്ടിഫുല താരമാണ് കരീന കപൂ ഖാൻ. സിനിമ കുടുംബത്തിൽ നിന്നെത്തിയ കരീന സ്വന്തം പ്രയത്നം കൊണ്ടാണ് ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. 2000 ൽ പുറത്തിറങ്ങിയ റെഫ്യൂജിയ എന്ന ചിത്രത്തിലൂടെയാണ് കരീന ബോളിവുഡിൽ എത്തുന്നത്. ഈ ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരീനയ്ക്ക് ലഭിക്കുകയും ചെയ്തു.
ബോളിവുഡിന്റെ പ്രിയപ്പെട്ട ബേബൊക്ക് ഇന്ന് 40ാം പിറന്നാൾ. നടിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് കുടുംബംഗങ്ങൾ. നടിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കുടുംബത്തോടൊപ്പമാണ് കരീനയുടെ 40ാം പിറന്നാൾ ആഘോഷം. ഗംഭീര പിറന്നാൾ സംർപ്രൈസ് പാർട്ടിയാണ് നടിക്ക് കുടുംബാംഗങ്ങൾ നൽകിയിരിക്കുന്നത്.

കരീനയുടെ രൂപം ഡിസൈൻ ചെയ്ത കേക്കാണ് 40ാം പിറന്നാളിന് മുറിച്ച്. അതിമനോഹരമായ കേക്കിൽ കരീനയുടെ പ്രതിമ കൊത്തി വെച്ചിരിക്കുന്നത് പോല നാൽപ്പത് എന്നും എഴുതിയിട്ടുണ്ട്. പിറന്നാൾ കേക്കിനോടൊപ്പം നിൽക്കുന്ന കരീനയുടെ ചിത്രം സോഷ്യൽ മീഡിയയിലും ഫാൻ പേജുകളിലും വൈറവാണ്. സിമ്പിൾ ലുക്കിൽ കുർത്ത ധരിച്ചാണ് നടി ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. കരീനയ്ക്ക് ആശംസ നേർന്ന് ബോളിവുഡും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

കരീനയുട കുടുംബ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കരീനയുടെ 40ാം പിറന്നാൾ ആഘോഷിക്കാൻ സഹോദരി കരീഷ്മ കപൂറും എത്തിയിരുന്നു. അച്ഛൻ രൺധീർ കപൂറിനും അമ്മ ബബിതയ്ക്കുമൊപ്പമുള്ള ബോളിവുഡ് താരറാണിമാരുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഭർത്താവ് സെയ്ഫ് അലിഖാനോടൊപ്പമുളള മറ്റൊരു കുടുംബചിത്രവും കരീന പങ്കുവെച്ചിട്ടുണ്ട്. എന്നാൽ താരറാണിയുടെ പിറന്നാൾ ആഘോഷത്തിന് മകൻ തൈമൂർ അലിഖാൻ ഇല്ലായിരുന്നു. കുഞ്ഞ് തൈമൂറിനെ പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

മാസങ്ങൾക്ക് മുൻപായിരുന്നു സെയ്ഫ് അലിഖാന്റെ 50ാം പിറന്നാൾ .കുടുംബത്തിനോടൊപ്പമായിരുന്നു നടനും പിറന്നാൾ ആഘോഷിച്ചത്. സെയ്ഫിന്റെ പിറന്നാളിനും കുഞ്ഞും തൈമൂർ ഇല്ലായിരുന്നു. കരീനയും സഹോദരി കരീഷ്മയും സെയ്ഫിന്റെ സഹോദരിയും ഭാർത്താവും മാത്രമായിരുന്ന ചിത്രത്തിലുണ്ടായത്. സെയ്ഫിന്റെ പിറന്നാൾ ദിനത്തിലാണ് കരീന വീണ്ടും അമ്മയാകാൻ പോകുന്ന വിവരം താരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
Recommended Video

കുടുംബവും കരിയറും ഒരുപോലെ കൊണ്ടു പോകുന്ന കരീന, വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമായിരുന്നു.വിവാഹം കഴിഞ്ഞ് അമ്മയാകുന്നതോടെ അഭിനയത്തോട് വിടപറയുന്ന ബോളിവുഡ് നടിമാരിൽ നിന്ന് വ്യത്യസ്തയാണ് കരീന. ആമിർ ഖാൻ നായികനായി എത്തുന്ന ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ ഏറ്റവും പുതിയ ചിത്രം. കൊവിഡിനെ തുടർന്ന് ചിത്രീകരണം നിർത്തി വയ്ക്കുകയായിരുന്നു. കരീനയ്ക്ക് ഇനിയും100 ദിവസത്തെ ചിത്രീകരണം അവേശിക്കുന്നുണ്ട്. കരീന ഒക്ടോബറിൽ ചിത്രത്തിന്റെ ഭാഗമാകും.. ബേബി ബംപ് ദൃശ്യമായതിനാൽ, ഇത് വിഎഫ്‌എക്സ് ടെക്നോളജി ഉപയോഗിച്ച് മറച്ച് വെച്ചാകും ബാക്കി ഭാഗം ചിത്രീകരിക്കുക. 2020 ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ ഷൂട്ടിംഗ് മുടങ്ങിയതോടെ 2021 ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.


Click it and Unblock the Notifications