ആയയുടെ ഒരു മാസത്തെ ശമ്പളം ഒന്നര ലക്ഷം? താരറാണി തുറന്നു പറയുന്നു...
ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിച്ച താരപുത്രനാണ് കരീനയുടേയും നടൻ സെയ്ഫ് അലിഖാന്റേയും മകൻ തൈമൂർ. താരത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോൾ മാതാപിതാക്കളെക്കാലും ഫേമസ്സാണ് മകൻ.

തൈമുറിന്റെ ജനനം മുതൽ വാർത്തകളിൽ കുഞ്ഞ് താരം ഇടംപിടിച്ചിരുന്നു. നല്ലതും അത്ര സുഖമില്ലാത്തതുമായ കാര്യങ്ങളായിരുന്നു താരത്തെ ചുറ്റിപ്പറ്റി കേൾക്കേണ്ടിയിരുന്നത്. അതിൽ പ്രധാനം തൈമൂറിന്റെ ആയയെ കുറിച്ചുള്ളതായിരുന്നു. ഒന്നര ലക്ഷം രൂപയാണ് കുഞ്ഞിനെ നോക്കുന്നതിനായി ഇവർക്ക് നൽക്കായി നൽകുന്നതെന്നായിരുന്നു വാർത്തകൾ. ഇത്തരത്തിലുള്ള വാർത്ത താരദമ്പതിമാരെ വല്ലാതെ അസ്വസ്തമാക്കിയിരുന്നു. ഇപ്പോഴിത ഇതിനു മറുപടിയുമായി കരീന രംഗത്തെത്തിയിട്ടുണ്ട്.
ഞങ്ങളുടെ വീട്ടിലെ കാര്യം എങ്ങനെയാണ് മറ്റുള്ളവർ അറിയുന്നത്. എന്റെ കുഞ്ഞ് സതൃപ്തനാണെങ്കിൽ പിന്നെ എന്തിനാണ് ആയയുടെ ശബളത്തെ കുറിച്ച് ചിന്തിക്കുന്നതെന്നായിരുന്നു കരീനയുടെ ചോദ്യം. ഞാൻ അഹങ്കാരിയും കർക്കശ്യക്കാരിയുമാണെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. താൻ ആരോടും ഇത്തരത്തിൽ പെരുമാറിയിട്ടില്ല. എനിയ്ക്കും ഒരു കുടുംബമുണ്ട്. തങ്ങളുടെ സ്വകാര്യതെ മാനിക്കാത്തവരാണ് ഇത്തരത്തിൽ പറയുന്നത്. എന്നാൽ താൻ അതിനെ കാര്യമായി എടുക്കുന്നില്ലെന്നും താരം പറഞ്ഞു.


Click it and Unblock the Notifications