»   » അസുഖമല്ല, പ്രസവത്തിന് ശേഷം കരീന കപൂര്‍ ആ രഹസ്യം പറയാതെ പറഞ്ഞു!!

അസുഖമല്ല, പ്രസവത്തിന് ശേഷം കരീന കപൂര്‍ ആ രഹസ്യം പറയാതെ പറഞ്ഞു!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ബോളിവുഡ് താരം കരീന കപൂര്‍ പ്രസവത്തിന് ശേഷം വണ്ണം കുറയ്ക്കാനായി വര്‍ക്ക്ഔട്ട് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ അടുത്ത സുഹൃത്തായ അമൃത അറോറയാണ് കരീന കപൂര്‍ വണ്ണം കുറയ്ക്കാനായി വ്യയാമം ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടത്.

ആദ്യത്തെ പ്രസവത്തിന് ശേഷം പലരും വേണ്ട എന്ന് വയ്ക്കുന്ന ചില കാര്യങ്ങളാണ് താരം മടി കൂടാതെ ചെയ്യുന്നത്. കരീന കപൂര്‍ തന്നെയാണ് അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രസവ കാലഘട്ടത്തെ കുറിച്ചും അതുകഴിഞ്ഞ് സ്ത്രീകള്‍ നേരിടുന്ന ചില പ്രശ്‌നങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞത്. സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യത്തെ കുറിച്ചാണ് താരം തന്റെ അനുവഭവത്തിലൂടെ വെളിപ്പെടുത്തിയത്....

വണ്ണം കുറയ്ക്കുന്നതിനെ കുറിച്ച്

ഗര്‍ഭകാലത്ത് താന്‍ നന്നായി വണ്ണം വെച്ചിരുന്നു. പ്രസവത്തിന് ശേഷവും വണ്ണം കുറഞ്ഞില്ല. പ്രസവത്തിന് ശേഷം ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് ശേഷം പലരും തനിക്ക് വണ്ണം കൂടിയതായി പറഞ്ഞു.

ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിച്ചു

ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. വ്യായാമം ചെയ്യും. ഗര്‍ഭിണിയാകുന്നതിന് മുമ്പ് തന്റെ ശരീരത്തില്‍ ഇത്രമാത്രം ശ്രദ്ധിച്ചിട്ടുണ്ടാകില്ല.

ഗര്‍ഭകാലത്തെ യാത്ര

ഗര്‍ഭകാലത്താണ് താന്‍ ഭര്‍ത്താവിന്റെ കൂടെ യാത്ര പോയിരുന്നു. ഗര്‍ഭകാലത്ത് എനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നതുകൊണ്ടായിരുന്നു ഈ യാത്ര.

അസുഖമായി കാണരുത്

പലരും ഗര്‍ഭകാലം ഒരിക്കലും ഒരു രോഗം പിടിപ്പെട്ടതു പോലെ കാണരുതെന്ന് താരം പറയുന്നു. പലരും അത്തരത്തിലാണ് കാണുന്നത്.

ഗര്‍ഭകാലത്തെ കുറിച്ച്

ഗര്‍ഭകാലവും അമ്മയാകുന്നതുമെല്ലാം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഭാഗ്യമാണ്. ആ കാലഘട്ടം കൂടുതല്‍ ആസ്വദിക്കുകയാണ് വേണ്ടതെന്നും താരം പറയുന്നു.

English summary
Kareena Kapoor Was Hurt By The Insensitive Remarks Post Pregnancy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam