കരീനയ്ക്ക് ഉടുത്തുമാറാന്‍ ആറ് ജോഡി ഡ്രെസ് മാത്രം!
ബോളിവുഡ് ഹോട്ട് താരങ്ങളിലൊരാളായ കരീന കപൂര്‍ വസ്ത്രത്തിന്റെ ഇറക്കവും മറ്റും അല്‍പം കുറച്ചെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ആരാധകര്‍ വിശ്വസിച്ചേക്കാം, പക്ഷേ ഉടുത്തുമാറാന്‍ ഡ്രെസ്സില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാവും എന്നല്ലെ നിങ്ങളുടെ സംശയം. ഉത്തരം തേടി അധികം പോകണ്ട. കരീന നായികയാകുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് പറായന്‍ പോകുന്നുത്.
'ഗോരി ത്യേരി പ്യാര്‍ മേം' എന്ന ചിത്രത്തില്‍ കരീനയ്ക്ക് ഉടുത്തുമാറാന്‍ വെറും ആറ് ജോഡി ഡ്രസ്സുകള്‍ മാത്രമെയുള്ളു. നിര്‍മാതാവിന് പിശുക്കായതുകൊണ്ട് വാങ്ങിക്കൊടുക്കാഞ്ഞില്ല, കരീന അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അത്രയും വസ്ത്രങ്ങളുടെ ആവശ്യമെയുള്ളൂ എന്നതാണ്.

നാട്ടിലുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷത്തിലാണ് കരീന കപൂര്‍ ഗോരി ത്യേരി പ്യാര്‍ മേം എന്ന ചിത്രത്തിലെത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിനായതിനാല്‍ മാറിമാറിയണിയാന്‍ അധികം വസ്ത്രങ്ങള്‍ വേണ്ടെന്ന് മാത്രമല്ല ഹോട്ടുലുക്കുകളും ചിത്ത്രതിന് ആവശ്യമില്ല.
പുനീത് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്ത്രതില്‍ കരീനയുടെ നായകനായെത്തുന്നത് ഇമ്രാന്‍ ഖാനാണ്. കഥാപാത്രത്തിന് വേണ്ടി ഏത് വേഷവും സ്വീകരിക്കാന്‍ തയ്യാറായ കരീന പുതിയ ചിത്രത്തിലെ വേഷവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നാണ് കോസ്റ്റിയും ഡിസൈനര്‍ മനീഷ് മല്‍ഹോത്ര പറയുന്നത്.


Click it and Unblock the Notifications











