കരീന കപൂറിന് പെൺകുഞ്ഞിനെ ഇഷ്ടം, ഗർഭിണിയായിരുന്നപ്പോൾ ഏറ്റവും കൂടുതൽ കേട്ടത് ഇതാണ്...

തന്നെ തേടി എത്തുന്ന കഥാപാത്രങ്ങൾ പോലെ തന്നെ നിലപാടിലൂടെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് കരീന കപൂർ ഖാൻ. നടിയുടെ സിനിമകൾ പോലെ തന്നെ വാക്കുകളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമാകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് കരീന കപൂർ രണ്ടാമതും അമ്മയാകാൻ തയ്യാറെടുക്കുന്ന നടി ഗർഭകാലവിശേഷങ്ങളും ഫാഷൻ സങ്കൽപ്പങ്ങഴളും പങ്കുവെച്ച് രംഗത്തെത്താറുണ്ട്.

നടി വീണ്ടും അമ്മയാകാൻ തയ്യാറെടുക്കുന്ന അവസരത്തിൽ കരീനയുടെ ഒരു അഭിമുഖം ബോളിവുഡ കോളങ്ങളിൽ ഇടം പിടിക്കുകയാണ്. മകളെ കുറിച്ചായിരുന്നു നടി വാചാലയായത്. മകൾ ഉണ്ടാകുന്നത് ഇഷ്ടമാണെന്നാണ് കരീന പറയുന്നത്. നടിയുട കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തൻ ഇനി വിരലിൽ എണ്ണാവുന്ന മാസങ്ങൾ മാത്രമാണുള്ളത്.

  ഏറ്റവു കൂടുതൽ  കേട്ട ചോദ്യം

2016 ലാണ് കരീന ആദ്യ കുഞ്ഞായ തൈമൂർ അലി ഖാൻ ജനിച്ചത്. ആ സമയത്ത് താൻ ഒരു പെൺകുട്ടിയെ ആഗ്രഹിച്ചിരുന്നതായി കരീന. എന്നാൽ ഈ സമയങ്ങളിൽ താൻ ഏറ്റവും കൂടുതൽ കേൾക്കണ്ടി വന്ന ചോദ്യം ഇത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നാണ്. ഇതിൽ എന്ത് വ്യത്യാസമാണ് ഉളളതെന്നും കരീന ചോദിക്കുന്നുണ്ട്. തനിക്കൊരു പെൺകുട്ടി ജനിക്കാൻ ആഗ്രഹിക്കുന്നു. ഒരു മകനേക്കാൾ കൂടുതൽ മാതാപിതാക്കൾക്കായി താൻ ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു.

  എല്ലാവരും തുല്യരാണ്

പെൺകുഞ്ഞുങ്ങളെ വിലക്കപ്പെട്ടവരായി കാണുന്നവർക്ക് ഒരു ശകത്മായ സന്ദേശവും നടി നൽകിയിട്ടുണ്ട്. പെൺകുഞ്ഞുങ്ങളെ വിലക്കപ്പെട്ടവരായി കാണുന്നവർ തനിക്ക് തുല്യരല്ലെന്നും നടി അഭിമുഖത്തിൽ പറയുന്നു. ഒരു ആത്മാവ് തന്നിൽ തന്നെ വഹിക്കാനുള്ള അവകാശമുള്ള ഒരേയൊരു ആത്മാവ് ഒരു സ്ത്രീയാണെന്നും നടി കൂട്ടിച്ചേർത്തു.

 പുതിയ അതിഥി

പുതിയ അതിഥിക്കായി താരം കുടുംബം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആഗസ്റ്റിലാണ് കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്നതിനെ കുറിച്ച് താരകുടുംബം വെളിപ്പെടുത്തിയത്. സെയ്ഫ് അലിഖാന്റെ 50ാം പിറന്നാൾ ദിനത്തിൽ താരങ്ങൾ തന്നെ ഇതിനെ കുറിച്ച് സ്ഥിരീകരിക്കുകയും ചെയ്തു. അമ്മയാകാൻ തയ്യാറെടുക്കുമ്പോഴും കരീന തന്റെ ജോലിയിൽ സജീവമായിരുന്നു. നടി തന്റെ പുതിയ ചിത്രമായ ലാൽ സിങ്ങ് ഛദ്ദ പൂർത്തി കരിച്ചിട്ടുണ്ട് . ഇപ്പോഴും ഷോയുമായി നടി മുന്നോട്ട് പോകുകയാണ്

Recommended Video

Interview With Dulquer Salmaan and Sonam Kapoor | Zoya Factor | FilmiBeat Malayalam
 ഫാഷൻ കോളത്തിൽ സജീവം

ഫാഷൻ കോളങ്ങളിൽ ചർച്ച വിഷയമാണ് കരീന കപൂർ ഖാൻ. ബോളിവുഡിന്റെ ഫാഷൻ സങ്കൽപം മാറിയ സമയത്തായിരുന്നു കരീന വെള്ളിത്തിരയിൽ എത്തിയത്. അന്നു മുതൽ നടി ഫാഷൻ കോളങ്ങളിൽ ചർച്ചയാകാറുണ്ട്. ഫാഷനിന്റെ കാര്യത്തിൽ ഒരു വിട്ട്വീഴ്ചയ്ക്കും തയ്യാറാകാത്ത നടിയുടെ ഭർഗകാല വസ്ത്രധാരണം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. സിമ്പിൾ ലുക്കിലാണ് നടി ഇപ്പോൾ അധികവും പ്രത്യക്ഷപ്പെടുന്നത്.. ഡാർക്ക് നിറങ്ങളെക്കാളു ലൈറ്റ് കളറിലുള്ല വസത്രങ്ങളാണ് കരീന തിരഞ്ഞെടുക്കുന്നത്. വസ്ത്രത്തിന് അനിയോജ്യമായ മേക്കപ്പും ആഭരണങ്ങളുമാണ് നടി ഉപയോഗിക്കുന്നത്.

More from Filmibeat

Read more about: kareena kapoor കരീന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X