»   » കരീന കപൂറിന് ഇത്രയും വലിയ സാഹസികം ചെയ്യണായിരുന്നോ?

കരീന കപൂറിന് ഇത്രയും വലിയ സാഹസികം ചെയ്യണായിരുന്നോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

അഭിനയിച്ച് അഭിനയിച്ച് കരീന കപൂറിന് തന്റെ ശബ്ദം വരെ നഷ്ടമായിരിക്കുകയാണ്. അവസാനം ഷൂട്ടിങ് ലൊക്കേഷനില്‍ ഡോക്ടര്‍ വന്നാണ് കരീനയുടെ ശബ്ദം തിരിച്ച് കിട്ടിയത്.

ആര്‍ ബാല്‍ക്കി സംവിധാനം ചെയ്യുന്ന കീ ആന്‍ കി എന്ന ചിത്രത്തിന് വേണ്ടിയാണ് അലറി അഭിനയിച്ച് കരീനയ്ക്ക് ശബ്ദം വരെ പുറത്ത് വരാതായത്. രണ്ട് മണിക്കൂര്‍ താരത്തിന് സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ചൂടുവെള്ളം കുടിച്ചു നോക്കിയെങ്കിലും അത് ഫലിച്ചില്ല എന്നാണ് അറിയുന്നത്.

kareena-kapoor

ചിത്രത്തില്‍ ഭര്‍ത്താവായി അഭിനയിക്കുന്ന അര്‍ജുന്‍ കപൂറിനോട് വാഗ്വാദം നടത്തുന്ന ഒരു രംഗത്തിന് വേണ്ടിയാണ് താരത്തിന് വളരെയധികം അലറി വിളിക്കേണ്ടി വന്നത്.

കരീന കപൂറും അര്‍ജുന്‍ കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കീ ആന്റ് കാ. ഭര്‍ത്താവിനേക്കാള്‍ പ്രായ കൂടുതലുള്ള ഭാര്യയുടെ കഥപറയുന്നതാണ് ഈ ചിത്രം. ജോലിയില്ലാതെ വീട്ടില്‍ കഴിയുന്ന കുഴിമടിയനാണ് ഭര്‍ത്താവ്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

English summary
Filmmaker R. Balki, whose upcoming film has been titled Ki and Ka and stars actors Arjun Kapoor and Kareena Kapoor Khan in the lead roles, says the film stresses upon the equality of genders.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam