സെയ്ഫ് അലിഖാനോടൊപ്പം കരീന കിടക്കയിലേയ്ക്ക് മറക്കാതെ കൊണ്ട് പോകുന്നത് ഇവ മൂന്നുമാണ്...

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടി കരീന കപൂർ ഖാൻ. നടിയുടെ സിനിമകൾ ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും വൻ വിജയമാണ് ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ ചെറിയൊരു അവധി എടുക്കുകയായിരുന്നു. ഇപ്പോഴിത വീണ്ടും തന്റെ ജോലികളിൽ സജീവമായിരിക്കുകയാണ്.

ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് കരീനയുടെ ഏറ്റവും പുതിയ അഭിമുഖമാണ്. ഗർഭധാരണം, ഭക്ഷണം, കുടുംബം എന്നിവയെ കുറിച്ചാണ് നടി സംസാരിച്ചത്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് നടിയുടെ വാക്കുകളാണ്.ഉറങ്ങുന്നതിന് മുൻപ് കിടക്കയിൽ കൊണ്ടു പോകുന്ന മൂന്ന് കാര്യങ്ങളെ കുറിച്ചാണ് നടി പറയുന്നത്.

ബെഡിലേയ്ക്ക് കൊണ്ടു പോകുന്ന മൂന്ന് വസ്തുക്കൾ

ഷോയിൽ സുഹൃത്തുക്കളായ തന്യ, അൻഷുക, ഷിബാന എന്നിവരാണ് നടിയോട് രസകരമായ ചോദ്യം ചോദിച്ചത്. ഉറങ്ങുന്നതിന് മുൻപ് മറക്കാതെ ബെഡിലേയ്ക്ക് കൊണ്ടു പോകുന്ന മൂന്ന് വസ്തുക്കളുടെ പേരാണ് കരീനയോട് സുഹൃത്തുക്കൾ ചോദിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഉത്തരമായിരുന്നു കരീന നൽകിയത്. നടിയുടെ മറുപടി സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിട്ടുണ്ട്.

സെയ്ഫ്  അലിഖാൻ

കിടക്കയിലേയ്ക്ക് മറക്കാതെ കൊണ്ട് പോകുന്ന മൂന്ന് വസ്തുക്കളുടെ പേര് ചോദിച്ചപ്പോൾ ഒട്ടും ആലോചിക്കാതെയാണ് നടി ഉത്തരം നൽകിയത്. വൈൻ ബോട്ടിൽ, പൈജാമ , സെയ്ഫ് അലിഖാൻ എന്നിങ്ങനെയാണ് പറഞ്ഞത്. ഇത് കൃത്യമായ ഉത്തരമാണെന്ന് തോന്നുന്നുണ്ടെന്നു കരീന പറയുന്നു. ഗർഭിണിയായിരുന്നപ്പോൾ അടുക്കളയുടെ ഇത്തരവാദിത്വം സെയ്ഫ അലിഖാനും തൈമൂറിനുമായിരുന്നെന്നും നടി പറഞ്ഞു. അവർ ഇത് ഏറെ ഇഷ്ടപ്പെട്ടിരുന്നു ലോക്ക് ഡൗൺ സമയത്ത് സെയ്ഫ് അലിഖാന്റെ ഭക്ഷണ പരീക്ഷണങ്ങളെ കുറിച്ചും നടി പറഞ്ഞിരുന്നു.

രണ്ടാമത്തെ കുഞ്ഞ്

ഫെബ്രുവരി 21 നാണ് കരീനയ്ക്കും സെയ്ഫിനും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. മകൻ പിറന്ന് ഒരു മാസത്തെ വിശ്രമത്തിന് ശേഷം നടി വീണ്ടും സജീവമായിട്ടുണ്ട്. ഗർഭകാലത്തിലെ അവസാന നാളുകളിൽ വരെ നടി തന്റെ ജോലികളിൽ സജീവമായിരുന്നു. ഇത് ഏറെ പ്രശംസനീയമായിരുന്നു. ആമീർ ഖാൻ ചിത്രമായ ലാൽ സിങ്ങ് ഛദ്ദയാണ് ഇനി വരാനുള്ള കരീനയുടെ ചിത്രം. ഗർഭിണിയായിരിക്കവെയാണ് കരീന ചിത്രത്തിൽ അഭിനയിക്കുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സജീവം

ലോക്ക്ഡൗൺ സമയത്തായിരുന്നു നടി രണ്ടാമതും ഗർഭിണിയായത്. ഭർത്താവ് സെയ്ഫ് അലിഖാന്റെ പിറന്നാൾ ദിവസം സഹോദരിയാണ് കരീന വീണ്ടും അമ്മയാകുന്ന വിവരം വെളിപ്പെടുത്തിയത്. ഗർഭിണിയായിരുന്നപ്പോഴാണ് നടി ആമീർ ഖാൻ ചിത്രം പൂർത്തിയാക്കുന്നത് പിന്നീട് ടിവി ഷോകളിലും മറ്റും സജീവമായിരുന്നു

Read more about: kareena kapoor saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X