സെയ്‌ഫും കരീനയും എന്നെ വേദനിപ്പിക്കുന്നു: ഷാഹിദ്
കരീന തന്നെയുപേക്ഷിച്ച് സെയ്‌ഫ് അലിഖാനൊപ്പം പോയതില്‍ താന്‍ ഏറെ ദുഖിതനാണെന്ന് ഷാഹിദ് കപൂര്‍.
എന്തൊക്കെയായിലും ഞാനും ഒരു മനുഷ്യനാണ്. പുതിയ ഒരാളെ കണ്ടെത്തിയപ്പോള്‍ നാലുവര്‍ഷം പഴക്കമുള്ള ബന്ധമാണ് ഇല്ലാതായത്. സെയ്‌ഫിനൊപ്പം കരീനയെ കാണുന്നത് എനിയ്‌ക്ക് തീര്‍ത്തും വേദനയുണ്ടാക്കുന്നു- ഷാഹിദ് തുറന്നു പറഞ്ഞു.
ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാഹിദ് തന്റെ വേദന തുറന്നുപറഞ്ഞത്. 'സെയ്‌ഫിനൊപ്പം കരീനനില്‍ക്കുന്ന ഫോട്ടോകള്‍ മാധ്യമങ്ങളില്‍ കാണുന്നുണ്ട്. അവ എന്നില്‍ വേദനയുണ്ടാക്കുന്നില്ലെന്ന് പറഞ്ഞാല്‍ അത് കള്ളമാകും.
ചിത്രങ്ങള്‍ കാണുന്നതും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വായിക്കുന്നതും എനിയ്‌ക്ക് വേദനയല്ലാതെ മറ്റൊന്നു തരുന്നില്ല. പക്ഷേ ഇതംഗീകരിയ്‌ക്കാതെ എനിയ്‌ക്ക് മുമ്പില്‍ മറ്റുമാര്‍ഗ്ഗങ്ങളില്ല'- ഷാഹിദ് പറഞ്ഞു.
വേദനയ്‌ക്കിടയിലും പുതിയ കൂട്ടുകാരനോടൊപ്പം കരീന സന്തോഷവതിയായിരിയ്‌ക്കട്ടെയെന്ന് ഷാഹിദ് ആശംസിച്ചു. 'ഞാന്‍ ആരില്‍ നിന്നും ഒന്നും മറച്ചുപിടിച്ചിട്ടില്ല. ഈ ബന്ധത്തെക്കുറിച്ചുള്ള കുറേ നല്ല ഓര്‍മ്മകള്‍ എന്റെയുള്ളിലുണ്ട്. അതുമായി ജീവിയ്‌ക്കുകയാണിപ്പോള്‍ ഞാന്‍. എല്ലാത്തിന്റെയും നല്ലവശം മാത്രം കാണാന്‍ ശ്രമിയ്‌ക്കുകയാണ്'- താരം വ്യക്തമാക്കി.
2003ല്‍ ബോളിവുഡിലെത്തിയ ഷാഹിദ് ഇതിനകം പത്തോളം ചിത്രങ്ങള്‍ ചെയ്‌തുകഴിഞ്ഞു. കരീനയുമൊത്തുള്ള ഷാഹിദിന്റെ ഏറ്റവും പുതിയ പടമായ ജാബ് വി മെറ്റ് ഈയാഴ്‌ച പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications