ബോളിവുഡിലെ പുതിയ ഹോട്ട് ഗോസിപ്പ്
ബോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും ഹോട്ടസ്റ്റ് കപ്പിള്‍സ് ആരെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നെയുളളൂ- കരീനാ കപൂറും സെയ്‌ഫ് അലി ഖാനും. ഇവരെ ചുറ്റിപറ്റി ഗോസിപ്പുകളില്‍ മെനയുന്ന തിരക്കിലാണ് ബോളിവുഡ്.
വീണ്ടും ബാച്ചിലറായി മാറിയ സെയ്‌ഫും കാമുകനായ ഷാഹിദ് കപൂറുമായി തെറ്റിപിരിഞ്ഞെന്ന്(?) പറയപ്പെടുന്ന കരീനയും ഏവരെയും അത്ഭുതപ്പെടുത്തുകയാണത്രേ. മിക്കപ്പോഴും ഇരുവരെയും ഒരുമിച്ചേ ഇപ്പോള്‍ കാണാറുളളൂ. അതൊക്കെ പോട്ടെ തങ്ങളുടെ അതിരുവിട്ട് സൗഹൃദം മറിച്ചുവെയ്‌ക്കാനും ഇരുവരും തയ്യാറല്ല.
പലയിടത്തും കരീനയെയും സെയ്‌ഫിനെയും ഒന്നിച്ചുകണ്ടതായി വെളിപ്പെടുത്തുന്ന ദൃക്‌സാക്ഷികളുടെ എണ്ണം കുറവല്ല. കഴിഞ്ഞ കുറച്ചാഴ്‌ചകളായി പാര്‍ട്ടികളിലും ഹോട്ടലുകളിലും മറ്റും രണ്ടുപേരും ഒന്നിച്ചാണ് വരവും പോക്കും.
എന്നാല്‍ ഇവരെ പിന്തുടരുന്ന പാപ്പരാസികളെ ഇരുവരും മൈന്‍ഡ് ചെയ്യുന്നില്ല എന്നതാണ് ഏറെ അത്ഭുതകരം. ആരെന്ത് പറഞ്ഞാലും തങ്ങള്‍ക്ക് പ്രശ്നമില്ല എന്ന ഭാവമാണ് ഇരുവര്‍ക്കുമത്രേ.
അല്ലെങ്കില്‍ കരീന അഭിനയിക്കുന്ന സാരീഗാമാ എന്ന ചിത്രത്തിന്റെ സൈറ്റില്‍ വച്ച് കരീനയെ കൊണ്ടുപോകാന്‍ സെയ്‌ഫ് വന്നതെന്തിന്? ഇതിന് പുറമേ, ഇരുവര്‍ക്കും പോകാന്‍ ജനസാന്ദ്രമായ ബാന്ദ്രയിലെ സെന്‍സി, ജൂഹുവിലെ ജെ.ഡ്‌ബ്ല്യൂ മാരിയോട്ട് തുടങ്ങിയ സ്ഥലങ്ങളെയുളളൂവോ? എന്നിങ്ങനെ സംശയാലുകളുടെ മനസ്സില്‍ കടന്നുകൂടുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.
നാലുവര്‍ഷത്തോളം കരീനയുടെ കാമുകനായ ഷാഹിദ് കപൂറിന്റെ സാമീപ്യമില്ലാതെയാണ് ഈ ബോളിവുഡ് സുന്ദരി തന്റെ 27ാം പിറന്നാള്‍ കഴിഞ്ഞ വെളളിയാഴ്‌ച ആഘോഷിച്ചത്. തിരഞ്ഞെടുത്ത സുഹൃത്തുകള്‍ മാത്രം ഉള്‍പ്പെട്ട് പാര്‍ട്ടിയില്‍ സെയ്‌ഫും ഉള്‍പ്പെട്ടിരുന്നു.
ഇതേസമയം, കാമുകിയായ റോസയുമായി തെറ്റിപിരിഞ്ഞതില്‍ പിന്നെ സെയ്‌ഫും തനിച്ചാണ്. അതിന്‌ശേഷം ബിപാഷാ ബസു, ദിയ മിര്‍സ എന്നീ സുന്ദരികളോട് ചേര്‍ത്താണ് സെയ്‌ഫിന്റെ പേര് കേട്ടിരുന്നത്.
ഇതേസമയം സെയ്‌ഫിനെയും കരീനയെയും ചേര്‍ത്ത കഥകള്‍ കേട്ട് ഷാഹീദ് ആകെ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. വിദ്യാ ബാലനൊപ്പം അസീസ് മിര്‍സയുടെ ലക്കി ചാം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കാനഡയിലാണ് ഷാഹീദ് ഇപ്പോള്‍.


Click it and Unblock the Notifications