ഷാരൂഖിനൊപ്പം പ്രണയകഥയില്‍ അഭിനയിക്കണമെന്ന്‌ കരീന

By Super

ഏറ്റവും വലിയ ആഗ്രഹമെന്താണെന്ന്‌ ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ കരീന കപൂര്‍ നല്‍കുന്ന ഉത്തരം കേട്ടാല്‍ ആരുമൊന്നു ഞെട്ടും. ഭാര്യയും രണ്ട്‌ കുട്ടികളുമുള്ള ഷാരൂഖ്‌ ഖാനെ പ്രണയിക്കണമെന്നതാണ്‌ ഈ കപൂര്‍ പുത്രിയുടെ ആഗ്രഹം.

എന്നാല്‍ ജീവിതത്തിലല്ല സിനിമയിലാണ്‌ കരീനയ്‌ക്ക്‌ ഷാരൂഖിന്റെ കാമുകനായി വേണ്ടത്‌. ഷാരൂഖിന്റെ പുതിയ ഹിറ്റ്‌ ചിത്രമായ ഓം ശാന്തി ഓമിലെ യെ മേരാ ദില്‍ എന്ന പാട്ടിന്റെ രംഗത്ത്‌ താന്‍ പ്രത്യക്ഷപ്പെടാന്‍ തന്നെ കാരണം ഷാരൂഖ്‌ ആ പാട്ടില്‍ അഭിനയിക്കുന്നുണ്ട്‌ എന്നറിഞ്ഞതുകൊണ്ടാണെന്നും കരീന തുറന്ന്‌ സമ്മതിയ്‌ക്കുന്നു.

അദ്ദേഹത്തിനൊപ്പം ഒരു സമ്പൂര്‍ണ്ണ പ്രണയകഥയില്‍ അഭിനയിക്കണമെന്നതാണ്‌ കരിയറില്‍ എന്റെ ഏറ്റവും വലിയ സ്വപ്‌നം. ഓം ശാന്തി ഓമിന്റെ സംവിധായിക ഫറാ ഖാന്‍ എന്നെ വിളിച്ച്‌ ഷാരൂഖുമൊത്ത്‌ ഒരു ഗാനരംഗത്തില്‍ അഭിനയിക്കാമോ എന്ന്‌ ചോദിച്ചപ്പോള്‍ എനിയ്‌ക്ക്‌ അതിശയം തോന്നി. കാരണം ഒരു അതിഥി താരമെന്ന നിലയ്‌ക്കാണ്‌ അവരെന്നെ വിളിക്കുന്നത്‌. പക്ഷേ അടുത്ത വാചകത്തില്‍ ഷാരൂഖാണ്‌ ഗാനരംഗത്തിലെ നായകന്‍ എന്ന്‌ പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ത്രില്ലടിച്ചുപോയി- കരീന പറയുന്നു.

ആ ഗാനരംഗത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും കരീന പറഞ്ഞു. എന്റെ ചേച്ചി കരീനയുടെ മകള്‍ സമാരിയയാണ്‌ എന്റെ ഏറ്റവും വലിയ ഫാന്‍. എന്നെ കാണുമ്പോള്‍ത്തന്നെ അവള്‍ യേ മേരാ ദില്‍ പ്യാര്‍ കാ ദീവാന എന്ന്‌ പാടിത്തുടങ്ങും- കരീന പറയുന്നു.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X