സഹോദരിയെ ഗുണ്ട എന്ന് വിളിച്ച് കരീന, സോഷ്യൽ മീഡിയയിൽ വൈറലാകുന്നു സഹോദരിമാരുടെ സംഭാഷണം
ബോളിവുഡിന്റെ ബ്യൂട്ടിഫുൾ ലേഡിയാണ് നടി കരീന കപൂർ ഖാൻ. കഴിഞ്ഞ 10 വർഷമായി കരീന ബോളിവുഡിൽ സജീവ സാന്നിധ്യമാണ്. ബോളിവുഡിൽ സ്ഥിരം സാന്നിധ്യമാകുക എന്നത് അത്രയധികം എളുപ്പമുള്ള കാര്യമല്ല. ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങിയ പല നടിമാർക്കും വിവാഹത്തിന് ശേഷം ശോഭിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കരീന അമ്മയായതിന് ശേഷവും സിനിമയിൽ സജീവമായിരുന്നു. ബോളിവുഡിലെ അധികം താരങ്ങൾക്കൾ ലഭിക്കാത്ത ഭാഗ്യമാണിത്. കരിയറും കുടുംബവും ഒന്നിച്ച് കെണ്ട് പോകുകയാണ് നടിയിപ്പോൾ.
ദിവസങ്ങൾക്ക് മുമ്പായിരുന്നു കരീനയുടെ 40ാം പിറന്നാൾ. കുടുംബാംഗങ്ങൾ ചേർന്ന് നടിയുടെ പിറന്നാൾ ആഘോഷമാക്കുകയായിരുന്നു. കരീനയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലയിരുന്നു. താരത്തിന് പിറന്നാൾ ആശംസ നേർന്ന് കുടുംബാംഗങ്ങളും ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, കരീനയ്ക്ക് സഹോദരിയും നടിയുമായ കരീഷ്മ കപൂറിന്റെ പിറന്നാൾ ആശംസയാണ്.

അതിമനോഹരമായ ചിത്രത്തിനോടൊപ്പമാണ് നടി കരീഷ്ക കപൂർ സഹോദരിക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. നിന്നെ എല്ലായിപ്പോഴും സംരക്ഷിക്കും . എന്റെ ലൈഫ് ലൈന് പിറന്നാൾ ആശംസകൾ എന്ന് കുറിച്ച് കൊണ്ടാണ് കരീഷ്മ പിറന്നാൾ ആശംസ നേർന്നത്. അത്രയധികം നിന്നെ സ്നേഹിക്കുന്നു എന്നും കരീഷ്മ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ബാല്യകാല ചിത്രംപങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ ആശംസ. ഈ ചിത്രം സോഷ്യൽ മീഡിയയിൽ താരംഗമായിരിക്കുകയാണ്.

കരീഷ്മയുടെ പിറന്നാൾ ആശംസയ്ക്ക് മറുപടിയുമായി കരീന രംഗത്തെത്തിയിരുന്നു. കാണാൻ ഗുണ്ടയെ പോലെയുണ്ടെന്നാണ് സഹോദരിയുടെ ചിത്രത്തിന് കരീന പ്രതികരിച്ചിരിക്കുന്നത്.. വളരെ ഇഷ്ടമായെന്നും കരീന സഹോദരിയ്ക്ക് മറുപടി നൽകി . ചിരിക്കുന്ന ഇമോജിക്കൊപ്പമായിരുന്നു നടിയുടെ പ്രതികരണം. ചിത്രത്തിനോടൊപ്പം കരീനയുടെ കമന്റുംസോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നടിമാർക്ക് ആശംസയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട് . കരീനയിപ്പോൾ ആമീർഖാൻ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദില്ലിയിലാണിപ്പോഴുളളത്. നടിക്കൊപ്പം ഭർത്താവും നടനുമായ സെയ്ഫ് അലിഖാനും മകൻ തൈമൂർ അലീഖാനും കൂടെയുണ്ട്.

കരീനയ്ക്ക് പിറന്നാൾ സർപ്രൈസയി അധിമനോഹരമായ കേക്കായിരുന്നു കുടുംബാംഗങ്ങൾ ഒരുക്കിയത്. കരീനയുടെ രൂപം ഡിസൈൻ ചെയ്ത കേക്കാണ് 40ാം പിറന്നാളിന് മുറിച്ചത്.
നടിയുടെ പ്രതിമയ്ക്കൊപ്പം തന്നെ നാൽപ്പത് എന്നും കേക്കിൽ എഴുതിയിട്ടുണ്ട്. പിറന്നാൾ കേക്കിനോടൊപ്പം നിൽക്കുന്ന കരീനയുടെ ചിത്രം സോഷ്യൽ മീഡിയയിലും ഫാൻ പേജുകളിലും വൈറലായിരുന്നു. സിമ്പിൾ ലുക്കിൽ മേക്കപ്പില്ലാതെയായിരുന്നു കരീന പിറന്നാൾ ചിത്രത്തിന് പോസ് ചെയ്ത് കൊടുത്തത്. കരീന കപൂറിന്റെ പിറന്നാൾ കുടുംബാംഗങ്ങളും ആരാധകരും ചേർന്ന് ആഘോഷമാക്കുകയായിരുന്നു.
Recommended Video

പിറന്നാൾ ദിനത്തിൽ തന്റെ പ്രിയപ്പെട്ട വസ്ത്രമായ കഫ്ത്താനിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. പച്ച നിറത്തിൽ ചുവപ്പു പൂക്കളോട് കൂടിയ കഫ്താനായിരുന്നു നടി ധരിച്ചരുന്നത്. ബലൂൺ സ്ലീവ് കഫ്ത്താനയിരുന്നു ധരിച്ചിരുന്നത്. പ്രശസ്ത ഫാഷൻ ഡിസൈനറായ അനിത ദോഗ്രെയാണ് വസ്ത്രം ഡിസൈൻ ചെയ്തത്. 20,000 രൂപയാണ് ഇതിന്റെ വില. സെയ്ഫ് അലിഖാന്റെ പിറന്നാൾ ദിവസവും കരീന കഫ്താനിൽ തന്നെയായിരുന്നു പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications