മദ്യം നല്‍കി പീഡിപ്പിച്ചു! ശേഷം നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണി! ഷാരൂഖിന്റെ നിര്‍മ്മാതാവിനെതിരെ യുവനടി

By Midhun Raj

ബോളിവുഡിലും തെന്നിന്ത്യയിലുമായി നടക്കുന്ന മീ ടു വെളിപ്പെടുത്തലുകള്‍ തരംഗമാവുകയാണ്. സിനിമാ മേഖലയെ സംബന്ധിച്ചുളള വെളിപ്പെടുത്തലുകള്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് പുറത്തുവരുന്നത്. കരിയറിന്റെ തുടക്കത്തിലും വര്‍ഷങ്ങള്‍ക്കു മുന്‍പും നടന്ന കാര്യങ്ങളുമാണ് പല നടിമാരും തുറന്നുപറഞ്ഞിരുന്നത്. നാനാ പടേക്കറിനെതിരെയുളള തനുശ്രീയുടെ വെളിപ്പെടുത്തലോടെ ആയിരുന്നു മീ ടു ക്യാംപെയ്ന്‍ ഇന്ത്യയില്‍ ഒന്നു കൂടി സജീവമായിരുന്നത്. വെളിപ്പെടുത്തലുകളുമായി എത്തുന്ന നടിമാരെ ഒരേസമയം അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു.

ചിലര്‍ ഇത്തരം തുറന്നു പറച്ചിലുകള്‍ ആവശ്യമാണെന്നും ഇവര്‍ക്ക് പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ് നടിമാര്‍ മീ ടു വെളിപ്പെടുത്തലുമായി എത്തുന്നതെന്ന ആരോപണങ്ങളും ഉണ്ടായി. ബോളിവുഡില്‍ എറ്റവുമൊടുവിലായി ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവിനെതിരെ ആയിരുന്നു ആരോപണമുണ്ടായത്. മദ്യം നല്‍കി ബോധരഹിതയാക്കി ബലാല്‍സംഘം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഷാരൂഖിന്റെ നിര്‍മ്മാതാവിനെതിരെ ഒരു യുവതി രംഗത്തുവന്നിരുന്നത്.

ഷാരൂഖിന്റെ നിര്‍മ്മാതാവിനെതിരെ ആരോപണം

ഷാരൂഖിന്റെ നിര്‍മ്മാതാവിനെതിരെ ആരോപണം

ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് സിനിമകളായ രാവണ്‍,ചെന്നൈ എക്‌സ്പ്രസ് എന്നീ സിനിമകള്‍ നിര്‍മ്മിച്ച കരീം മൊറാനിയ്‌ക്കെതിര ആയിരുന്നു ലൈംഗികാരോപണം വന്നത്. നാലു വര്‍ഷം മുന്‍പ് മദ്യം നല്‍കി ബോധരഹിതയാക്കി തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതി പറഞ്ഞത്. മീ ടു ക്യാംപെയിനിന്റെ ഭാഗമായിട്ടായിരു്ന്നു യുവനടിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. മാനംഭംഗപ്പെടുത്തിയതിനു ശേഷം വിവാഹ വാഗ്ദാനം നല്‍കുകയും തുടര്‍ന്ന് തന്റെ നഗ്ന ചിത്രങ്ങളും വീഡിയോകളും എടുത്തതായി യുവതി ആരോപിച്ചിരുന്നു.

നടിയുടെ ആരോപണം

നടിയുടെ ആരോപണം

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു 25 കാരിയായ യുവനടി കരീ മൊറാനിയ്‌ക്കെതിരെ രംഗത്തുവന്നിരുന്നത്. തനിക്ക് സംഭവിച്ച കാര്യങ്ങള്‍ മുന്‍പ് പലരോടും പറഞ്ഞെങ്കിലും എല്ലാവരും അവഗണിക്കുകയാണ് ചെയ്തതെന്ന് നടി പറഞ്ഞിരുന്നു. സംഭവിച്ച കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന അയാള്‍ പറഞ്ഞതായും നടി പറഞ്ഞിരുന്നു. പരാതിപ്പെട്ടാല്‍ അധോലോകം വഴി ഈ ഭൂമിയില്‍ നിന്നു തന്നെ തുടച്ചുനീക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തിയതായും നടി പറഞ്ഞു.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ഒരു സിനിമയുമായി ബന്ധപ്പെട്ട് താന്‍ ഹോട്ടലില്‍ താമസിക്കുന്ന സമയത്ത് മൊറാനി മദ്യക്കുപ്പിയുമായി മുറിയിലേക്ക് വന്നതായി നടി പറയുന്നു. ഞാന്‍ മദ്യപിക്കാറിലെങ്കിലും അയാള്‍ ബലം പ്രയോഗിച്ച് എന്നെ കുടിപ്പിച്ചു. പിറ്റേ ദിവസം നാല് മണിക്കായിരുന്നു എനിക്ക് ബോധം വന്നത്. മദ്യലഹരിയില്‍ ഉറങ്ങിപ്പോവുകയായിരുന്നു ഞാന്‍. എഴുന്നേറ്റപ്പോള്‍ എന്റെ ശരീരം മുഴുവനും പാടുകളായിരുന്നു. അയാള്‍ എന്നെ ഉപദ്രവിച്ചതിന്റെ തെളിവുകള്‍.ആ സമയം മാനസികമായി ഞാന്‍ തളര്‍ന്നുപോയി.

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍

ഇതേക്കുറിച്ച് അയാളോട് ചോദിച്ചപ്പോള്‍ ചിരിയായിരുന്നു മറുപടി. അയാളുടെ ചിരി ഞാന്‍ ഒരിക്കലും മറക്കില്ല. അയാളുടെ മകളുടെ പ്രായം പോലും എനിക്കന്ന് ഇല്ലായിരുന്നു എന്ന് നിങ്ങള്‍ ഓര്‍ക്കണം. 2015 സെപ്റ്റംബര്‍ 12ന് അയാള്‍ എന്ന വീണ്ടും വിളിച്ചുവരുത്തി. നഗ്ന ചിത്രങ്ങള്‍ കാണിച്ചുകൊണ്ടായിരുന്നു അയാള്‍ വീണ്ടും ഭീഷണിപ്പെടുത്തിയത്. അവിടെ വെച്ച് എന്ന വീണ്ടും അയാള്‍ പീഡിപ്പിച്ചു.

ഭാര്യയോടും മകളോടും പറഞ്ഞു

ഭാര്യയോടും മകളോടും പറഞ്ഞു

അയാളുടെ പ്രവൃത്തികള്‍ സഹിക്ക വയ്യാതെ വന്നപ്പോള്‍ ഭാര്യയോടും മകളോടും ഇക്കാര്യം പറഞ്ഞു. 2017ല്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ അയാളുടെ സ്വാധീനം ശ്ക്തമായത് കൊണ്ടായിരിക്കണം അന്വേഷണതത്തിന്റെ ഭാഗമായിട്ടുളള ദേഹപരിശോധനക്ക് പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് പലരും എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു എന്റെ ഭാഗം പറയാന്‍ കോടതിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹം എന്നോട് സംസാരിക്കാന്‍ സമയമില്ലെന്ന് പറഞ്ഞു. ജില്ലാ കോടതില്‍ വെച്ച് ജഡ്ജിയും എന്നോട് പുറത്തുപോകാന്‍ പറഞ്ഞു.

തനിക്കൊപ്പം ആരും നിന്നില്ല

തനിക്കൊപ്പം ആരും നിന്നില്ല

കേസില്‍ ശിക്ഷിക്കപ്പെട്ട മൊറാനിക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെന്നും നഗ്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഫോണ്‍ സമര്‍പ്പിച്ചപ്പോള്‍ അയാള്‍ അതില്‍ കൃത്രിമം കാട്ടിയെന്നും നടി പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പോലീസില്‍ കീഴടങ്ങിയ അയാള്‍ക്ക് 2018 മെയില്‍ തന്നെ സുപ്രീ കോടതി ജാമ്യം നല്‍കി. ഇത്രയൊക്കെ സംഭവിച്ചിട്ടും തനിക്കൊപ്പം ആരും നിന്നില്ലെന്നും നടി വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X