ആ തെറ്റ് കരിഷ്മയുടെ കരിയറിനെ തകർത്തു; ബുദ്ധിപൂർവം നീങ്ങിയ അനുജത്തി കരീന ഇന്നും താരം
90 കളിൽ ബോളിവുഡിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് കരിഷ്ക കപൂർ. രാജ് കപൂറിന്റെ കൊച്ചുമകളായ കരിഷ്മയ്ക്ക് സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമായിരുന്നു. 1991 ൽ പ്രേം ഖൈദി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന കരിഷ്മ ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. ജിഗർ, രാജ ബാബു, കൂലി നമ്പർ വൺ, സാജൻ ചലേ സസുരാൽ ജീത്, ദിൽ തോ പാഗൽ ഹേ, രാജ ഹിന്ദുസ്ഥാനി തുടങ്ങിയ സിനിമകളിലൂടെ ഹിന്ദി സിനിമാ രംഗത്തെ മുൻനിര നായികയാവാൻ കരിഷ്മയ്ക്ക് കഴിഞ്ഞു.
2000 ത്തിന്റെ തുടക്കത്തോടെയാണ് കരിഷ്മയുടെ കരിയർ ഗ്രാഫിൽ താഴ് വന്ന് തുടങ്ങിയത്. ഇന്ത്യൻ സിനിമയിലെ നായിക നടിക്ക് ഒരു കാലഘട്ടത്തിന് ശേഷം സംഭവിക്കുന്ന മാർക്കറ്റ് തകർച്ച പ്രതിസന്ധി കരിഷ്മയെ ബാധിച്ചു. എന്നാൽ അപ്പോഴേക്കും കരിഷ്മയുടെ സഹോദരി കരീന കപൂർ സിനിമാ രംഗത്തേക്ക് കടന്ന് വന്നിരുന്നു. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് കരീന കപൂർ അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ചേച്ചിക്ക് പകരക്കാരിയായി അതിവേഗം കരിയറിൽ വളരാൻ കരീനയ്ക്ക് സാധിച്ചു.

2003 ലാണ് കരിഷ്മ കപൂർ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം സിനിമകളിൽ നിന്ന് പതിയെ കരിഷ്മ അകന്നു. വിവാഹം മാർക്കറ്റ് കുറയ്ക്കാതിരിക്കാൻ കരീന കപൂർ ശ്രദ്ധിച്ചു. 2012 ൽ വിവാഹിതയായ കരീന തുടർന്നും സൂപ്പർ ഹിറ്റ് സിനിമകളിലെ നായിക നടിയായി. പ്രായം 40 പിന്നിട്ടപ്പോൾ മാത്രമാണ് കരീനയുടെ കരിയർ ഗ്രാഫിൽ ചെറിയൊരു ഇടിവ് വന്നത്.
കരിഷ്മ കപൂറിന്റെ കരിയറിൽ സംഭവിച്ച ചില പിഴവുകളാണ് നടിയുടെ മാർക്കറ്റിടിച്ചതെന്നാണ് ആരാധകർ പറയുന്നത്. ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പ്രകാരം 2000 ൽ പുറത്തിറങ്ങിയ ദുൽഹൻ ഹം ലെ ജായെംഗെ ആണ് കരിഷ്മ അഭിനയിച്ചതിൽ ഒടുവിലത്തെ ഹിറ്റ് സിനിമ. പിന്നീടങ്ങോട്ട് അഭിനയിച്ച സിനിമകളെല്ലാം പരാജയപ്പെടുകയോ അല്ലെങ്കിൽ സമ്മിശ്ര പ്രതികരണം നേടികയോ ആണുണ്ടായത്.
ചൽ മേരെ ഭായ്, ഹം തോ മൊഹബത് കരേഗാ എന്നീ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു. ഇവയുൾപ്പെടെ 10 സിനിമകളിൽ നടിതുടർന്ന് അഭിനയിക്കുകയും ഇവ പരാജയപ്പെടുകയും ചെയ്തു. 2003 വരെയാണ് നടിയുടെ ഈ പരാജയങ്ങൾ തുടർന്നത്. 2003 ൽ വിവാഹം കഴിക്കുകയും ചെയ്തു.
2000 ൽ പരാജയം രുചിച്ചപ്പോൾ തന്നെ അഭിനയ രംഗത്ത് ഇടവേള എടുക്കണമായിരുന്നെന്നും എങ്കിൽ ഒരുപക്ഷെ ഹിറ്റ് നായികയെന്ന പേര് നഷ്ടപ്പെടില്ലായിരുന്നെന്നും സിനിമാ പ്രേക്ഷകർ പറയുന്നു. 2012 ൽ പുറത്തിറങ്ങിയ ഡെയ്ഞ്ചറസ് ഇഷ്കാണ് കരിഷ്മയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

സിനിമ പരാജയമായിരുന്നു. കരിഷ്മയിൽ നിന്നും വ്യത്യസ്തമായിരുന്നു സഹോദരി കരീന കപൂറിന്റെ കരിയർ ഗ്രാഫ്. കരിയറിൽ വലിയ പരീക്ഷണങ്ങൾക്കൊന്നും നിൽക്കാൻ തയ്യാറാവാഞ്ഞ കരീന വിജയ സാധ്യതയുള്ള സൂപ്പർ സ്റ്റാറുകളുടെ നായികയായി തുടരെ സിനിമകളിൽ അഭിനയിച്ചു. ഐറ്റം ഡാൻസുകളിലും തിളങ്ങി. ചെറിയ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ അന്നും ഇന്നും കരീനയ്ക്ക് മടിയാണ്.
രണ്ട് മക്കൾ പിറന്ന ശേഷവും കരിയറിൽ നിന്നും കരീന ഇടവേളയെടുത്തില്ല. അവസാനം അഭിനയിച്ച ലാൽ സിംഗ് ഛദ്ദ എന്ന സിനിമയിൽ നായകൻ ആമിർ ഖാനാണ്. മാറുന്ന സിനിമാ ലോകത്തിനനുസരിച്ച് നടി ചെയ്യുന്ന കഥാപാത്രങ്ങളിലും വ്യത്യസ്തതയുണ്ട്. കരിഷ്മയ്ക്ക് കരിയറിൽ സംഭവിച്ച വീഴ്ച കരീനയ്ക്കുണ്ടായില്ലെന്നത് വാസ്തവമാണ്. 42 കാരിയായ കരീനയ്ക്ക് ഇന്നും നായിക നിരയിൽ തന്നെ തുടരാനും സാധിക്കുന്നു.


Click it and Unblock the Notifications