ജീവിക്കാന്‍ കരുത്തായത് ആ വാക്കുകള്‍! വെളിപ്പെടുത്തി താരസുന്ദരി
ജീവിതത്തിലെ മോശമായ സമയത്ത് കൂടെ നിന്ന് ആത്മവിശ്വാസം നൽകിയത് അമ്മയായിരുന്നുവെന്ന് ബോളിവുഡ് താര സുന്ദരി കരിഷ്മ കപൂർ. മന്‍സ് ഓഫ് ബോംബൈയുടെ പേജിലാണ് ജീവിതത്തില്‍ ഉണ്ടായ നല്ലതും മോശവുമായ കാര്യങ്ങളെ കുറിച്ച് നടി പങ്കുവെച്ചത്. അമ്മ നൽകിയ ആത്മവിശ്വാസമില്ലായിരുന്നുവെങ്കിൽ താൻ ഒരിക്കൽ പോലും ബോളിവുഡിൽ എത്തില്ലായിരുന്നുവെന്ന് കരീഷ്മ കുറിച്ചു.

തന്നിലുള്ളിലെ അഭിനേത്രിയെ ആദ്യമായി കണ്ടുപിടിച്ചത് അമ്മയാണ്. വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ ആദ്യം തളര്‍ന്നുപോയിരുന്നു പക്ഷേ അമ്മ അന്ന് പറഞ്ഞത് നീ ഒരു അഭിനേത്രിയാണ്. ആളുകളെ രസിപ്പിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഇത്തരം കാര്യങ്ങളിൽ അതൊന്നും തടസമാകരുതെന്നും അമ്മ അന്ന് പറഞ്ഞിരുന്നു. ഈ വാക്കുകളാണ് തന്നെ തല ഉയര്‍ത്തി പിടിച്ചു നടത്താൻ പ്രേരിപ്പിച്ചതെന്നും കരിഷ്മ വ്യക്തമാക്കുന്നു.
വലിയ കുടുംബത്തിൽ ജനിച്ചിട്ടും അമ്മ തങ്ങളെ വളരെ ലളിതമായിട്ടാണ് വളർത്തിയത്. സ്കൂൾ ബസിലും ലോക്കൽ ട്രെയിനിലും കയറിയാണ് പഠിക്കാനായി പോയിരുന്നത്. സിനിമയിൽ ചുവട് വയ്ക്കാൻ തയ്യാറെടുത്തപ്പോൾ മുത്തച്ഛൻ രാജ് കുമാർ നൽകിയ ഉപദേശത്തെ കുറിച്ചും താരം വെളിപ്പെടുത്തി.കപൂര്‍ തനിക്ക് ഉപദേശം നല്‍കയിരുന്നുവെന്നും കരിഷ്മ വെളിപ്പെടുത്തി. പനിനീര്‍പ്പൂ മെത്തയല്ല കാത്തിരിക്കുന്നത്. കഠിനമായി പ്രയത്നിച്ചാൽ മാത്രമേ പിടിച്ച് നിൽക്കാൻ സാധിക്കുകയുള്ളൂ- അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











