കരിഷ്മ കപൂറിനെതിരെ ഭര്‍ത്താവിന്റെ പരാതി
ഒരുകാലത്ത് ബോളിവുഡിന്റെ താരറാണിയായിരുന്ന കരിഷ്മ കപൂറിനെതിരെ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ രംഗത്ത്. നിയമപരമായി വിവാഹമോചിതരായിട്ടില്ലെങ്കിലും ഏറെനാളായി കരീനയും സഞ്ജയും പിരിഞ്ഞാണ് താമസിക്കുന്നത്. കരിഷ്മയില്‍ നിന്നും കുട്ടികളെ തനിയ്ക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് സഞ്ജയ് കോടതിയില്‍ എത്തിയിരിക്കുന്നത്.
മക്കളായ സമൈറ, കിയാന്‍ എന്നിവര്‍ കരിഷ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. മകനെ തനിയ്ക്ക് വിട്ടുകിട്ടണമെന്നാണ് സഞ്ജയ് ആവശ്യപ്പെട്ടിരിക്കുന്നത്. മക്കളെ കാണാന്‍പോലും കരിഷ്മ സമ്മതിക്കുന്നില്ലെന്നും അതിനാലാന് പരാതി നല്‍കുന്നതെന്നുമാണ് സഞ്ജയ് പറയുന്നത്. എന്തായാലും സഞ്ജയ്ക്ക് മക്കളെ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കരിഷ്മയെന്നാണ് സൂചന.

ഉടന്‍തന്നെ വിവാഹമോചനത്തിനുള്ള നടപടികള്‍ തുടങ്ങാനും കരിഷ്മ തീരുമാനിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2003 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. സഞ്ജയുടെ വഴിവിട്ട ജീവിതരീതി സഹിയ്ക്കാന്‍ കഴിയാതെയാണ് കരിഷ്മ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോന്നതെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ പരസ്യചിത്രങ്ങളിലും മറ്റും സജീവമായിരിക്കുന്ന കരിഷ്മ സിനിമയില്‍ തിരിച്ചുവരവ് നടത്താന്‍ മികച്ച അവസരം കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











