നിറവയറുമായിരിക്കുന്ന കരീന, സഹോദരിയുടെ കുഞ്ഞിനെ കാണാവുന്ന വീഡിയോ പങ്കുവെച്ച് കരിഷ് കപൂറും
നടന്‍ സെയിഫ് അലി ഖാനുമായിട്ടുള്ള വിവാഹം മുതല്‍ ബോളിവുഡിലെ താരപുത്രിയായ കരീന കപൂറിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയാവാറുണ്ട്. ഗര്‍ഭിണിയായത് മുതല്‍ കുഞ്ഞ് ജനിച്ചതിനെ കുറിച്ചും അതിന് ശേഷമുള്ള മാറ്റത്തെ കുറിച്ചുമൊക്കെ കരീന തുറന്ന് പറഞ്ഞിരുന്നു. ഗര്‍ഭകാലം ഏറ്റവുമധികം ആഘോഷമാക്കിയ നടിമാരില്‍ ഒരാള്‍ കരീനയായിരുന്നു. ഇപ്പോഴിതാ രണ്ടാമതും ഗര്‍ഭിണിയായതിന്റെ സന്തോഷത്തിലാണ് കരീന കപൂര്‍.
ഗര്‍ഭിണിയാണെന്നും വൈകാതെ രണ്ടാമതൊരാള്‍ കൂടി വരുമെന്ന കാര്യം കരീനയും സെയിഫും കൂടിയാണ് പുറംലോകത്തെ അറിയിച്ചത്. ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയായ കരീനയുടെ ഏറ്റവും പുതിയ വീഡിയോസും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്. കരീനയുടെ മുംബൈയിലെ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കരിഷ്മ കപൂറും ഉണ്ട്.

ഷൂട്ടിന് മുന്‍പായി മേക്കപ്പ് റൂമില്‍ നിന്നുമുള്ള കരീനയുടെയും കരിഷ്മയുടെയും വീഡിയോ ആയിരുന്നിത്. കണ്ണാടിയില്‍ നോക്കി ഇരിക്കുന്ന കരീനയെ ഉള്‍പ്പെടുത്തി കരിഷ്മ തന്നെയാണ് ഫോണില്‍ വീഡിയോ പകര്‍ത്തിയത്. വെള്ള ടീ ഷര്‍ട്ടാണ് ഇരുവരും ധരിച്ചിരിക്കുന്നത്. 'സഹോദരിയ്‌ക്കൊപ്പം ജോലി ചെയ്യുന്നത് എപ്പോഴും വളരെ നല്ലതാണ്' എന്നാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കരീന അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.
'കരീന അവളുടെ രണ്ടാം ഗര്‍ഭകാലത്തിന്റെ സന്തോഷത്തിലാണ്. ഗര്‍ഭസ്ഥ ശിശുവിനെ വെളിപ്പെടുത്തുന്ന രീതിയില്‍ അല്ലേ അവളുടെ വസ്ത്രം. കരീനയുടെ ഈ ഗര്‍ഭകാല തിളക്കവും അംഗീകരിക്കാവുന്നതല്ലേ? എന്നായിരുന്നു കരിഷ്മ ഇന്‍സ്റ്റാഗ്രാമിലൂടെ എഴുതിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട താരസഹോദരിമാരാണ് കരിഷ്മയും കരീനയും. നേരത്തെയും സമാനമായ രീതിയിലുള്ള ചിത്രങ്ങളും വീഡിയോസും ഇരുവരും പുറത്ത് വിട്ടിരുന്നു. കരീനയുടെ ഗര്‍ഭകാലത്തിന്റെ തുടക്കമാണെങ്കിലും ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന ലാല്‍ സിങ് ഛദ്ദ എന്ന ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു. ഈ സമയത്തും ഷൂട്ടിങ്ങിന് എത്തിയതിനെ കുറിച്ച് കരീന തന്നെ തുറന്ന് സംസാരിച്ചിരുന്നു.
എല്ലാ യാത്രകളും ഒരു ദിവസം അവസാനിക്കും. ഇന്ന് എന്റെ സിനിമ ലാല്‍ സിങ് ഛദ്ദ ഞാന്‍ പൂര്‍ത്തിയാക്കി. ഏറെ പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. ഈ മഹാമാരി, എന്റെ ഗര്‍ഭകാലം, ആശങ്കകള്‍, പക്ഷേ ഇതൊന്നും എന്റെ അഭിനയത്തോടുള്ള അഭിനിവേശം ഇല്ലാതാക്കുന്നില്ല. എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് നമ്മള്‍ മുന്നോട്ട് പോകും. എന്നുമാണ് കരീന പറഞ്ഞിരുന്നത്.


Click it and Unblock the Notifications