വിവാഹനിശ്ചയം വരെ പ്രഖ്യാപിച്ചിട്ടും അഭിഷേക് ബച്ചനും കരിഷ്മയും തമ്മിലുള്ള പ്രണയം അവസാനിപ്പിച്ചു

കപൂര്‍ കുടുംബത്തില്‍ ജനിച്ച് ബോളിവുഡിലെ മുന്‍നിര നായികയായി മാറിയ നടിയാണ് കരിഷ്മ കപൂര്‍. 1991 ല്‍ പ്രേം ക്വയ്ദി എന്ന ചിത്രത്തിലൂടെയായിരുന്നു കരീഷ്മ വെള്ളിത്തിരയിലേക്ക് എത്തുന്നത്. അഭിനയ ജീവിതത്തില്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ കരിഷ്മയ്ക്ക് സാധിച്ചിരുന്നു. കരിഷ്മ അഭിനയിച്ച സിനിമകള്‍ സാമ്പത്തികമായിട്ടും വലിയ വിജയം നേടിയിരുന്നു.

ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും കരിഷ്മയുടെ സഹോദരി കരീന കപൂറാണ് തിളങ്ങി നില്‍ക്കുന്നത്. ഇന്നിതാ കരിഷ്മ കപൂറിന്റെ ജന്മദിനം ആഘോഷിക്കുകയാണ് താരകുടുംബം. പിന്നാലെ നടിയെ കുറിച്ചുള്ള രസകരമായ ഓരോ കാര്യങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള ചില റിപ്പോര്‍ട്ടുകളിതാ..

കരിഷ്മ കപൂറിന്റെ പിറന്നാള്‍

1974 ജൂണ്‍ 25 നായിരുന്നു കരീഷ് കപൂര്‍ ജനിക്കുന്നത്. നടി ഇന്ന് നാല്‍പത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണ്. സമൂഹ മാധ്യമങ്ങള്‍ നിറയെ താരസുന്ദരിയ്ക്ക് ആശംസ അറിയിച്ച് കൊണ്ടുള്ള പോസ്റ്റുകള്‍ നിറഞ്ഞിരിക്കുകയാണ്. കപൂര്‍ കുടുംബത്തില്‍ നിന്നും ബോളിവുഡിലേക്ക് എത്തിയ ആദ്യ താരപുത്രിയായിരുന്നു കരിഷ്മ കപൂര്‍.

കരിഷ്മ കപൂറിന്റെ പിറന്നാള്‍

തൊണ്ണൂറുകളിലും 2000 ത്തിന്റെ തുടക്കത്തിലും സ്‌ക്രീനിലെ സാന്നിധ്യം കൊണ്ടും നൃത്തം, അഭിനയം, നൈപുണ്യം എന്നിവയൊക്കെ അവതരിപ്പിച്ച് ബോളിവുഡില്‍ ധൈര്യത്തോടെ ബോളിവുഡഡിലേക്ക് എത്തിയ കപൂര്‍ കുടുംബത്തിലെ ആദ്യ മകളായിരുന്നു കരിഷ്മ. അഭിനയത്തിനൊപ്പം കരിഷ്മയുടെ സൗന്ദര്യവും ആരാധകരെ ത്രസിപ്പിക്കുന്നതായിരുന്നു. കരിഷ്മ അഭിനയിച്ചിരുന്ന കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു. ദില്‍തോ പാഹല്‍ ഹേ, ഹം സാത് ഹേ, ബിവി നമ്പര്‍ 1. രാജ ഹിന്ദുസ്ഥാനി എന്നിങ്ങനെയുള്ള സിനിമകളില്‍ അഭിനയിച്ചതിന് ശേഷം കപൂര്‍ കുടുംബത്തിലെ മകള്‍ എന്ന ലേബലിനെക്കാള്‍ സ്വന്തം പേരിലാണ് കരിഷ്മ അറിയപ്പെട്ടത്.

Recommended Video

കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam
കരിഷ്മ കപൂറിന്റെ പിറന്നാള്‍

പതിനെഴാം വയസിലായിരുന്നു നടി സിനിമയിലേക്ക് എത്തുന്നത്. വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ 2003 ലായിരുന്നു ബിസിനസുകാരനുമായിട്ടുള്ള വിവാഹത്തോടെ ബോളിവുഡില്‍ നിന്നും പുറത്ത് പോവുന്നത്. താരപുത്രി ആയിരുന്നെങ്കിലും കരിഷ്മയുടെ വളര്‍ച്ച അത്ര എളുപ്പത്തിലായിരുന്നില്ല. ഗോഡ്ഫാദറില്ലാതെ വെള്ളിത്തിരയിലേക്ക് എത്തിയെങ്കിലും മറ്റൊരു സ്ത്രീ നടിയുടെ മക്കളെ വളര്‍ത്തുന്നത് വരെ കാണേണ്ടി വന്നു. പ്രതിസന്ധികളിലൂടെയും ഹൃദയം തകരുന്ന വേദനയിലുമൊക്കെയായിരുന്നു കരിഷ്മ ജീവിച്ച് വന്നത്.

 കരിഷ്മ കപൂറിന്റെ പിറന്നാള്‍

മാതാപിതാക്കളുടെ ദാമ്പത്യ ജീവിതം തകര്‍ന്നതും ബിസിനസുകളിലെ ബുദ്ധിമുട്ടുകളുമൊക്കെ കരിഷ്മയുടെ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു. അതിനൊപ്പം കരിഷ്മയുടെ പ്രണയവും അങ്ങേയറ്റം സംഭവബഹുലമായിരുന്നു. അജയ് ദേവ്ഗണുമായിട്ടായിരുന്നു കരിഷ്മയുടെ ആദ്യ പ്രണയം. ഇരുവരും ഒന്നിച്ച് സിനിമയില്‍ അഭിനയിച്ചതോടെയായിരുന്നു സൗഹൃദം ആരംഭിക്കുന്നത്. എന്നാല്‍ അജയ് കാജോളുമായി അടുത്തു. പിന്നാലെ ഡേവിഡ് ധവാനുമായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചതിനാല്‍ കരിഷ്മയുടെ പേരിനൊപ്പം താരത്തിന്റെ പേരും കേട്ടിരുന്നു.

 കരിഷ്മ കപൂറിന്റെ പിറന്നാള്‍

എന്നാല്‍ അഭിഷേക് ബച്ചനുമായിട്ടുള്ള ബന്ധമായിരുന്നു ഏറ്റവുമധികം തവണ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇരുവരുടെയും വിവാഹനിശ്ചയത്തിന് വേണ്ടിയുള്ള അനൗണ്‍സ്‌മെന്റും നടത്തിയിരുന്നു. അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാള്‍ ആഘോഷത്തിനോട് അനുബന്ധിച്ചായിരുന്നു ഇത്. ആരാധകരെയും മാധ്യമ പ്രവര്‍ത്തകരെയെല്ലാം ഇത് അത്ഭുതപ്പെടുത്തിയിരുന്നു. കാരണം അഭിഷേകും കരിഷ്മയും പ്രണയത്തിലാണെന്ന കാര്യം പുറത്ത് വന്നിരുന്നില്ല. വിവാഹത്തിന് വേണ്ടി എല്ലാവരും ആകാംഷയോടെ കാത്തിരുന്നെങ്കിലും നാല് മാസം കഴിഞ്ഞപ്പോഴെക്കും വിവാഹനിശ്ചയം മാറ്റി വെച്ചതായി താരകുടുംബങ്ങള്‍ അറിയിച്ചു.

 കരിഷ്മ കപൂറിന്റെ പിറന്നാള്‍

വിവാഹം വേണ്ടെന്ന് വെച്ചതിന്റെ കാരണം ബച്ചന്‍ കുടുംബമോ കപൂര്‍ കുടുംബമോ ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും അത് അഭിഷേകിന്റെ തീരുമാനം ആയിരുന്നുവെന്ന് ഒരിക്കല്‍ ജയ ബച്ചന്‍ പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയമായിരുന്നു താരങ്ങള്‍ വേണ്ടെന്ന് വെച്ചത്. ശേഷം 2003 ലായിരുന്നു സഞ്ജയ് കപൂറുമായി കരിഷ്മ വിവാഹിതയാവുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. 2014 ല്‍ വിവാഹമോചനത്തിന് ഹര്‍ജി കൊടുത്ത താരദമ്പതികള്‍ 2016 ല്‍ വേര്‍പിരിഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X