twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദീപികയോട് പയറ്റിയത് കങ്കണയോട് നടന്നില്ല!! ഒടുവിൽ ആയുധം വച്ച് കീഴടങ്ങി കർണിക സേന.. കാണൂ

    പദ്മവദിനെ പോലെ കേളിളക്കം സൃഷ്ടിക്കാൻ ഇവർക്കായില്ല

    |

    എല്ലാക്കാലത്തും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും സിനിമ ഇരയാകാറുണ്ട് . കാലവും ജനറേഷനും മാറിയിട്ടും ഇക്കാര്യത്തിൽ മാത്രം ഒരു പുരോഗതിയുമില്ല. ചരിത്രം,മതം, രാഷ്ട്രീയം എന്നീ പ്രമേയത്തിൽ പുറത്തുവരുന്ന സിനിമകളാണ് കൂടുതലും ഇത്തരം വിവാദങ്ങൾക്ക് ഇരയാകാറുളളത്. ഇത് ഇന്നും ഇന്നലയും തുടങ്ങിയതല്ല. ആദ്യം കാലം മുതലെ ഇത്തരത്തിൽ പ്രമേയത്തിലുളള നല്ല സിനിമകളെ വിവാദങ്ങൾ തേടിയെത്താറുണ്ട്.

    ചില ആരോപണങ്ങൾ സത്യമാണ്!! രക്തം തിളച്ച് പൊങ്ങി വരും, മീ ടൂവിനെ കുറിച്ച് മഞ്ജിമ മോഹൻ...ചില ആരോപണങ്ങൾ സത്യമാണ്!! രക്തം തിളച്ച് പൊങ്ങി വരും, മീ ടൂവിനെ കുറിച്ച് മഞ്ജിമ മോഹൻ...

    സഞ്ജയ് ലീല ബൻസാലിയയുടെ പദ്മവദും, അമീർഖാന്റെ പികെയും സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞ സ‍ഞ്ജു മുതലായ ചിത്രങ്ങളെ തേടിയെല്ലാം വിവാദങ്ങൾ എത്തിയിരുന്നു. ഉന്നയിക്കുന്ന ആരേപണങ്ങൾക്ക് അൽപം പോലും കഴമ്പില്ലെങ്കിലും ഇത്തരം വിമർശനങ്ങൾ പല അവസരങ്ങളിലും സിനിമ മേഖലയെ തന്നെ മോശമായി ബാധിക്കാറുണ്ട്. ഒരു സമൂഹത്തെ അപമാനിക്കുന്നുവെന്ന ആരോപണത്തിൽ ദീപിക-രൺവീർ-ഷാഹിദ് കപൂർ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പദ്മാവദ് എന്ന ചിത്രത്തിന്റെ റിലീസ് നീട്ടികൊണ്ടു പോയ സാഹചര്യവരെയുണ്ടായിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ചിത്രത്തിന്റെ ആദ്യം നിശ്ചയിച്ച പേര് തന്നെ മാറ്റിയതും അന്ന് വാർത്തകളിൽ ഇടം നേടി. ചിത്രം പുറത്തിറങ്ങിയതോടെ പ്രചരിച്ച വിവാദങ്ങളെല്ലാം വ്യാജമാണെന്ന് തെളിയുകയായിരുന്നു. ഇപ്പോഴിത ഇവർ വാളെടുത്തിരിക്കുന്നത് കങ്കണയുടെ ചിത്രമായ മണികർണിക ദി ക്യൂൻ ഓഫ് ഝാൻസിയ്ക്ക് നേരെയാണ്. ചിത്രത്തിനെതിരെ കർണി സേന സ്ഥിരം നാടകവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പദ്മവദിനെ പോലെ കോളിളക്കം സൃഷ്ടിക്കാൻ ഇവർക്കായില്ല. ഒടുവിൽ ഇവർക്ക് മുട്ട് മടക്കേണ്ടി വന്നു.. കാണൂ

     നമിതയോട് അലക്കാത്ത ടീ ഷർട്ട് ചോദിച്ചു!! കിട്ടിയത് എട്ടിന്റെ പണി, ഇത്രയും പ്രതീക്ഷിച്ചില്ല,കാണൂ നമിതയോട് അലക്കാത്ത ടീ ഷർട്ട് ചോദിച്ചു!! കിട്ടിയത് എട്ടിന്റെ പണി, ഇത്രയും പ്രതീക്ഷിച്ചില്ല,കാണൂ

     തങ്ങൾ എതിർത്തിട്ടില്ല

    തങ്ങൾ എതിർത്തിട്ടില്ല

    കങ്കണ റാവത്തിന്റെ ചിത്രമായ മണികർണിക ദി ക്യൂൻ ഓഫ് ഝാൻസിയെ എതിർത്തിട്ടില്ലെന്ന് കർണിസേന രംഗത്ത്. കർണിസേന നേതാവ് ഡോ ഹിമാൻഷുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിലർ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി സംഘടനയുടെ പേര് ഉപയോഗിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇതിനെ കുറിച്ചുളള വാർത്തകൾ താൻ കേട്ടതെന്നും കൂട്ടിച്ചേർത്തു.

    തിയേറ്ററുകൾ  തകർക്കും

    തിയേറ്ററുകൾ തകർക്കും

    അതേസമയം ചിത്രത്തിനെതിരെ സംഘടന രംഗത്തെത്തിയതിനെ കുറിച്ച് വാർത്തകളുണ്ടായിരുന്നു. തങ്ങളുടെ നേതാക്കന്മാരെ കാണിക്കാതെ ചിത്രം പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾ അടിച്ചു തകർക്കുമെന്ന് തരത്തിലുളള കർണിസേനയുടെ ഭീഷണികൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭീഷണിയ്ക്കെതിരെ ശക്തമായ ഭാഷയിൽ തന്നെ താരം കങ്കണ രംഗത്തെത്തിയിരുന്നു. സംഘടനയുടെ ഭീഷണിയ്ക്കെതിരെയുള്ള താരത്തിന്റെ വാക്കുകൾ നവമാധ്യമങ്ങളിലും മറ്റും വൈറലായിരുന്നു

     നശിപ്പിച്ചു കളയും

    നശിപ്പിച്ചു കളയും

    നാല് ചരിത്രകാരൻമാർ കണ്ടതിനു ശേഷമാണ് ചിത്രത്തിന് സെൻസർ ബോർഡ് ക്ലീൻ യൂ സർട്ടിഫിക്കറ്റ് നൽകിയത്. ഇത് നേരത്തെ തന്നെ കർണിസേനയെ അറിയിച്ചിരുന്നു. എന്നാൽ അവർ തുടർച്ചയായി ഉപദ്രവിച്ച് കൊണ്ടിരിക്കുകയാണ്. ഇത് നിർത്താൻ ഭാവമില്ലെങ്കിൽ അവരുടെ അറിവിലേയ്ക്ക് താൻ ഒരു കാര്യം പറയുകയാണ് എന്ന ആമുഖത്തോടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഞാനും ഒരു രജപുതാണ്, ഓരോർത്തരേയും നശിപ്പിച്ചു കളയും- കങ്കണ പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു സംഘടനയുടെ പ്രതികരണം.

    ഝാൻസി റാണിയുടെ കഥ

    ഝാൻസി റാണിയുടെ കഥ

    ഝാൻസി റാണിയുടെ ജീവിതകഥ പറയുന്ന ചിത്രമാണിത്. ജനുവരി 25 നാണ് ചിത്രത്തിനാണ് ചിത്രം റിലീസിനായി എത്തുന്നത്. തെന്നിന്ത്യൻ സംവിധായകൻ കൃഷ ആയിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകൻ. എന്നാൽ ഇദ്ദേഹം പിൻമാറിയതോടെ കങ്കണ തന്നെ ചിത്രം ഏറ്റെടുക്കുകയായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്.

     നിർമ്മാതാവ് ഗുരുതരാവസ്ഥയിൽ

    നിർമ്മാതാവ് ഗുരുതരാവസ്ഥയിൽ

    ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിന്റെ നിർമ്മാതാവ് കമല്‍ ജെയ്ന്‍ ആശുപത്രിയിൽ. പക്ഷാഘാതത്തെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കമലിനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. താന്‍ ഒട്ടും ഉചിതമല്ലാത്ത ഒരു സമയത്ത് ആശുപത്രിക്കിടക്കയിലാണെന്നും മണികര്‍ണികയുടെ വിജയാഘോഷങ്ങളില്‍ പങ്കു കൊള്ളാന്‍ എത്രയും പെട്ടെന്ന് തിരിച്ചു വരാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

    English summary
    Karni Sena chief Lokendra Singh Kalvi hits back at Kangana
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X