Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
പൃഥ്വിരാജ് എന്ന പേര് സിനിമയ്ക്ക് ഇടരുത്, അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ കര്‍ണിസേന രംഗത്ത്
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് പൃഥ്വിരാജ്. 2017ലെ മിസ് വേള്‍ഡ് ആയ മാനുഷി ചില്ലറാണ് സിനിമയിലെ നായിക. അതേസമയം സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണി സേന രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ് എന്ന് മാത്രമുളള പേരിന് പകരം പൃഥ്വിരാജ് ചൗഹാന് എന്ന് പേരിട്ടാല്‍ കുഴപ്പമില്ലെന്നാണ് കര്‍ണി സേന പറയുന്നത്. കൂടാതെ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തങ്ങളെ കാണിച്ച് അനുവാദം വാങ്ങണമെന്നും കര്‍ണിസേന ആവശ്യപ്പെടുന്നു. രജ്പുത്ത് പൃഥ്വിരാജ് ചൗഹാന്റെ ജീവിതം ആസ്പദമാക്കിയാണ് അക്ഷയ് കുമാര്‍ ചിത്രം ഒരുങ്ങുന്നത്.

സിനിമയ്ക്ക് പൃഥ്വിരാജ് എന്ന് മാത്രം പേരിട്ടാല്‍ അത് അദ്ദേഹത്തെ അപമാനിക്കലാകുമെന്നും പൃഥ്വിരാജ് ചൗഹാന് എന്ന് പേരിട്ടാല്‍ തങ്ങള്‍ക്ക് കുഴപ്പമില്ലെന്നും കര്‍ണിസേന അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ദീപികാ പദുകോണിന്റെ പദ്മാവത് നേരിട്ട ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കിയത്. അതേസമയം നവംബര്‍ അഞ്ചിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്റെ നായിക, കാണാം
Recommended Video
ഡോ ചന്ദ്രപ്രകാശ് ത്രിവേദിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്. യഷ്രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര സിനിമ നിര്‍മ്മിക്കുന്നു. സംവിധായകന് തന്നെ തിരക്കഥയെഴുതിയ സിനിമയ്ക്ക് ശങ്കര്‍ എഹ്സാന്‍ ലോയ് ആണ് സംഗീതമൊരുക്കുന്നത്. നമ്രത റാവു അക്ഷയ് കുമാര്‍ ചിത്രം എഡിറ്റ് ചെയ്യുന്നു. സഞ്ജയ് ദത്ത്, സോനു സൂദ്, അശുതോഷ് റാണ, സാക്ഷി തന്‍വര്‍, ലളിത് തിവാരി, അജോയ് ചക്രബര്‍ത്തി, ദീപേന്ദ്ര സിങ്, ഗോവിന്ദ് പാണ്ഡെ, നിഖിത ചദ്ദ തുടങ്ങിയവരാണ് അക്ഷയ് കുമാറിനും മാനുഷി ചില്ലറിനും പുറമെ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ