പിടിക്കപ്പെടുന്നതിന് മുന്‍പ് കാമുകിയെ കസിന്‍ ആക്കും! തന്റെ പ്രണയം വെളിപ്പെടുത്തി കാര്‍ത്തിക് ആര്യന്‍

ബോളിവുഡ് താരപുത്രി സാറ അലി ഖാനും യുവതാരം കാര്‍ത്തിക് ആര്യനുമായി പ്രണയത്തിലാണെന്ന് നേരത്തെ മുതല്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള യാത്രകളും മറ്റുമാണ് പാപ്പരാസികള്‍ക്ക് സംശയത്തിന് വഴിയൊരുക്കിയത്. സാറയെ പലയിടത്തും കാര്‍ത്തിക് സംരക്ഷിക്കുന്നത് കണ്ടതോടെ വാര്‍ത്തകള്‍ സത്യമാണെന്ന് പ്രചരിച്ചു. എന്നാല്‍ കാര്‍ത്തിക്കുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്ന് കഴിഞ്ഞ ദിവസം സാറ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ കാര്‍ത്തിക് ആര്യനും തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. വാലന്റ്റൈന്‍സ് ഡേ യ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് ഇത്തരമൊരു തുറന്ന് പറച്ചില്‍ കാര്‍ത്തിക് നടത്തിയത്. എനിക്കിപ്പോഴും ഓര്‍മയുണ്ട്. എനിക്ക് പതിനാറ് വയസുള്ളപ്പോള്‍ ഞാനും എന്റെ ഗേള്‍ ഫ്രണ്ടും സ്‌കൂളില്‍ ഒരു ബെഞ്ചിലായിരുന്നു ഇരുന്ന് ഒന്നിച്ചാണ് ഹോം വര്‍ക്കും അസൈന്‍മെന്റും ചെയ്തിരുന്നത്.

karthik-aryan

ഞങ്ങള്‍ ഡേയിറ്റിങിലായിരിക്കുമ്പോള്‍ പിടിക്കപ്പെടുമോ എന്ന് ഏറെ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഞങ്ങളുടെ റിലേഷന്‍ഷിപ്പ് രഹസ്യമായി തന്നെ സൂക്ഷിച്ചു. മാത്രമല്ല ഗ്വാളിയാറിലെ പൊതുസ്ഥലങ്ങളിലൊക്കെ പോകുമ്പോള്‍ ഞങ്ങളുടെ ബന്ധം മറച്ച് പിടിക്കാന്‍ ശ്രമിച്ചിരുന്നു. ഇനി അഥവാ എങ്ങാനും പിടിക്കപ്പെട്ടാല്‍ കാമുകിയെ കസിന്‍ ആണെന്ന് പരിചയപ്പെടുത്താമെന്നായിരുന്നു കരുതി ഇരുന്നത്.

ഒരിക്കല്‍ ഒരു പ്രണയദിനത്തില്‍ ഒരു റസ്റ്റോറന്റില്‍ നിന്നും ഞാന്‍ അവളെ കണ്ടു. ആ സമയത്ത് കുടുംബക്കാരോ ബന്ധുക്കളോ ഞങ്ങളെ കണ്ടുപിടിക്കുമെന്ന് പേടിച്ചിരുന്നു. അതല്ലാതെയും ഞങ്ങള്‍ ഒരുപാട് കറങ്ങി നടന്നിരുന്നപ്പോഴും പേടി പിടിക്കപ്പെടുമോ എന്നതായിരുന്നു. പിടിക്കപ്പെടുമ്പോഴൊക്കെ ഗേള്‍ ഫ്രണ്ടിനെ ഞാന്‍ എന്റെ കസിന്‍ ആക്കും. ഒരു ടെലിവിഷന്‍ പരിപാടിയിലായിരുന്നു കാര്‍തിക് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X