ഏതെങ്കിലും രീതിയില്‍ ലൈംഗിക ബന്ധം നടത്തിയാല്‍ ബലാത്സംഗിയാവും! വിവാദമായി കാര്‍ത്തിക് ആര്യന്‍ ചിത്രം
ബോളിവുഡില്‍ താരരാജാക്കന്മാരെക്കാളും യുവതാരങ്ങളും താരപുത്രിമാരുമെല്ലാം തിളങ്ങി നില്‍ക്കുന്ന സമയാണ്. യുവതാരം കാര്‍ത്തിക് ആര്യനാണ് ഈ ദിവസങ്ങളില്‍ ശ്രദ്ധേയനായിരിക്കുന്നത്. സെയിഫ് അലി ഖാന്റെ മകളുമായി പ്രണയത്തിലായതിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന കാര്‍ത്തിക് ആ പ്രണയം ഉപേക്ഷിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ സിനിമയാണ് കാര്‍ത്തികിനെ ഇപ്പോള്‍ വിവാദത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
പതി പത്‌നി ഓര്‍ വോ എന്ന സിനിമയാണ് കാര്‍ത്തിക് ആര്യന്റേതായി ഉടന്‍ വരാനിരിക്കുന്ന സിനിമ. ഈ ചിത്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ബലാത്സംഗത്തെ തമാശവല്‍ക്കരിക്കുന്ന തരം ഡയലോഗുകളായിരുന്നു ട്രെയിലറിലുണ്ടായിരുന്നത്. ഇതോടെ സോഷ്യല്‍ മ ീഡിയയിലൂടെ താരത്തിനെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. കാര്‍ത്തിക് അവതരിപ്പിക്കുന്ന കഥാപാത്രം സുഹൃത്തിനോട് പറയുന്നതാണ് ഡയലോഗ്.

ഭാര്യയോട് സെക്‌സ് ചോദിച്ചാല്‍ ഞാന്‍ വൃത്തികെട്ടവന്‍, ഭാര്യയ്ക്ക് സെക്‌സ് നല്‍കിയില്ലെങ്കില്‍ ഞാന്‍ ദുഷ്ടന്‍. ഏതെങ്കിലും രീതിയില്‍ സെക്‌സ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ ബലാത്സംഗം ചെയ്യുന്നവനുമാകും. ഈ സംഭാഷണമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ബലാത്സംഗം തമാശ ആക്കേണ്ടതാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.
മുഡസ്സര്‍ അസീസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ ആദ്യ ആഴ്ച റിലീസിനൊരുങ്ങുകയാണ്. താരപുത്രി അനന്യ പാണ്ഡ, ഭൂമി പട്‌നേക്കര്‍, എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ശാക്തീകരിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. സ്ത്രീവിരുദ്ധമായി ഈ ചിത്രത്തില്‍ ഒന്നുമില്ലെന്നുമാണ് അറിയുന്നത്.


Click it and Unblock the Notifications











