എയർപോർട്ടിന് പുറത്ത് ചുവട് വെച്ച് ദീപികയും കാർത്തിക് ആര്യനും|! വീഡിയോ വൈറൽ...
താരങ്ങളുട രസകരമായ നിമിഷങ്ങൾ പലപ്പോഴു വാർത്തകളിൽ ഇട പിടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ കാർത്തിക് ആര്യന്റേയും നടി ദീപിക പദുകോണിന്റെ നൃത്തമാണ്. വേദിയിലോ പരിപാടിയ്ക്കിടയിലോ അല്ല താരങ്ങളുടെ നൃത്തം. മുംബൈ വിമാനത്താവളത്തിന്റെ മുന്നിലാണ്. താരങ്ങളുടെ നൃത്തം നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.

കാർത്തിക്കിന്റെ പുതിയ ചിത്രത്തിലെ ദീമേ ദീമേ എന്ന ഗാനത്തിനാണ് താരങ്ങൾ ചുവട് വെച്ചത്. ദീപികയ്ക്ക് ചുവടുകൾ കാർത്തിക് ആര്യൻ കാണിച്ചു കൊടുക്കുന്നുണ്ട്. നിമിഷ നേരം കൊണ്ട് അത് പഠിച്ച് ദീപി താരത്തിനോടൊപ്പം അതിമനോഹരമായി നൃത്തം ചെയ്യുകയായിരുന്നു. താരങ്ങൾ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ കാർത്തിക് ആര്യൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു തലത്തിലേയ്ക്ക് എത്തി കഴിഞ്ഞു എന്ന് കുറിച്ചു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തന്റെ ആരാധകരോട് വളരെ അടുത്ത ബന്ധമാണ് ദീപിക പുലർത്താറുള്ളത്. പുറത്ത് എത്തുമ്പോൾ തന്നോട് കുശലം ചോദിച്ച് എത്തുന്നവരോട് തിരിച്ചു സംസാരിക്കാനും സെൽഫി എടുക്കാനും നടി സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം എയർപോർട്ടിൽ തന്നെ പ്രതീക്ഷിച്ച് നിന്ന മാധ്യമപ്രവർത്തകരോട് കുശലാന്വേഷണം ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറവലാകു


Click it and Unblock the Notifications